• Logo

Allied Publications

Europe
ജര്‍മന്‍ എയര്‍പോര്‍ട്ടുകളില്‍ ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ആദ്യമായി ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ വിജയകരമായി പരീക്ഷണം നടത്തിയ ശേഷം ജൂണ്‍ 15 മുതല്‍ മറ്റ് മൂന്ന് എയര്‍പോര്‍ട്ടുകളിലേക്കും വ്യാപിപ്പിച്ചു. ഇതനുസരിച്ച് ഫ്രാങ്ക്ഫര്‍ട്ടിന് പുറമെ ഹംബൂര്‍ഗ്, ഡ്യൂസല്‍ഡോര്‍ഫ്, മ്യൂണിക് എന്നീ എയര്‍പോര്‍ട്ടുകളിലും ഓട്ടോമാറ്റിക് ഇമിഗ്രേഷന്‍ കണ്‍ട്രോള്‍ സിസ്റ്റം 'ഈസി പാസ്' തുടങ്ങി. ഈസി പാസ് സിസ്റ്റം യൂറോപ്യന്‍ യൂണിയന്‍ പൌരത്വമുള്ളവര്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

ഈ സിസ്റ്റം ഉപയോഗിക്കുന്നതിന് ഇലക്ട്രോണിക് ബിയോമെട്രിക് പാസ്പോര്‍ട്ട് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. യാത്രക്കാരന്‍ ആദ്യം ഒരു കണ്‍ട്രോള്‍ കവാടത്തിലൂടെ കടന്ന് പോകുമ്പോള്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന കാമറ ഈ യാത്രക്കാരന്റെ ഫോട്ടോ എടുക്കും. അതിനുശേഷം ഇമിഗ്രേഷന്‍ കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന കണ്‍ടോള്‍ സ്ക്രീനില്‍ പാസ്പോര്‍ട്ടിന്റെ ഫോട്ടോ പേജ് വയ്ക്കുക. ഈ കണ്‍ടോള്‍ സ്ക്രീനില്‍ നിന്നും യാത്രക്കാരന്റെ ഫോട്ടോ, പോകേണ്ട രാജ്യത്തേക്കുള്ള വീസാ, മറ്റ് വിവരങ്ങള്‍ എന്നിവ മിനിറ്റുകൊണ്ട് പരിശോധിച്ച് ഇമിഗ്രേഷന്‍ വാതില്‍ തുറന്ന് കൊടുക്കുന്നു. ഇങ്ങനെ ക്യൂവില്‍ നിന്ന് ജര്‍മന്‍ ബുണ്ടസ് പോലീസിന്റെ ഇമിഗ്രേഷന്‍ കണ്‍ടോള്‍ ഒഴിവാക്കി തങ്ങള്‍ക്ക് യാത്ര ചെയ്യേണ്ട വിമാനത്തില്‍ കയറാം.

ഈ പുതിയ ഈസി പാസ് സിസ്റ്റം ജര്‍മന്‍ ബുണ്ടസ് പോലീസിനും യാത്രക്കാര്‍ക്കും വളരെയേറെ സമയലാഭവം ലഭിക്കുകയും ജോലിഭാരവും കുറയ്ക്കുകയും ചെയ്യും. ഈ ഈസി പാസ് സിസ്റ്റം ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും എന്തെങ്കിലും പിഴവ് ഉണ്െടങ്കിലും ജര്‍മന്‍ ബുണ്ടസ് പോലീസിന്റെ സഹായം ലഭിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്