• Logo

Allied Publications

Europe
ഇറ്റലിയില്‍ വി. അന്തോണീസിന്റെ പെരുന്നാള്‍ സമാപിച്ചു
Share
പാദുവ: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ ഇറ്റലിയിലെ പാദുവയില്‍ സമാപിച്ചു.

മേയ് 31ന് ആരംഭിച്ച തിരുനാളിന് ഓരോ ദിവസവും ഇറ്റലിയിലെ ഓരോ രൂപതകളില്‍ നിന്നുള്ള തീര്‍ഥാടകരുടെ സംഘം ബിഷപുമാരുടെ നേതൃത്വത്തില്‍ തീര്‍ഥാടനമായി വന്ന് വിശുദ്ധകുര്‍ബാനയും നൊവേനയും അര്‍പ്പിച്ചു. വിശുദ്ധ അന്തോണീസിന്റെ ഭൌതികശരീരം അടക്കം ചെയ്തിരിക്കുന്ന ബസിലിക്കയില്‍ തിരുനാള്‍ ദിനത്തില്‍ രാവിലെ അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ 13 കുര്‍ബാനകള്‍ അര്‍പ്പിക്കപ്പെട്ടു.

വിശുദ്ധന്റെ കബറിടവും അഴുകാത്ത നാവും സന്ദര്‍ശിച്ച് അനുഗ്രഹം പ്രാപിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നര ലക്ഷം വിശ്വാസികളാണ് തിരുനാള്‍ ദിവസം ബസിലിക്കയില്‍ എത്തിയത്. ഇന്ത്യാക്കാരായ തീര്‍ഥാടകരും ധാരാളം എത്തിചേര്‍ന്നു. ഇന്ത്യന്‍ തിര്‍ഥാടകര്‍ക്കുവേണ്ടി മലയാളത്തില്‍ ഫാ. വര്‍ഗീസ് പുതുശേരി ദിവ്യബലിയര്‍പ്പിച്ചു.

പ്രധാന തിരുനാള്‍ ദിനമായ ജൂണ്‍ 13ന് രാവിലെ 11 ന് പാദുവ ബിഷപ് അന്തോണിയോ മത്തിയാസോയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. വൈകുന്നേരം അഞ്ചിന് മിനിസ്റര്‍ പ്രൊവിന്‍ഷ്യാള്‍ ഫാ.ജോവാന്നി വോള്‍ട്ടാന്‍ ആഘോഷമായ തിരുനാള്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് പാദുവാ പട്ടണം ചുറ്റി പട്ടണപ്രദക്ഷിണം നടത്തി. വിശുദ്ധന്റെ തിരുശേഷിപ്പിന്റെ ആശീര്‍വാദത്തോടെ ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമായി.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.