• Logo

Allied Publications

Europe
ജര്‍മനിയിലെ സംഘടനകളുടെ സംയുക്ത ജൂബിലി കെങ്കേമമായി
Share
കൊളോണ്‍: ഡൂയീസ്ബുര്‍ഗ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ മുപ്പതാം വാര്‍ഷികവും കുടുംബസമ്മേളനത്തിന്റെ ഇരുപതാം വാര്‍ഷികവും സംയുക്തമായി ഡൂയീസ്ബുര്‍ഗ് ഹാംബോണ്‍ നോബേര്‍ട്ടൂസ് ദേവാലയ ഹാളില്‍ ആഢംബരപൂര്‍വം ആഘോഷിച്ചു.

മേയ് 31 ന് വൈകുന്നേരം നാലിന് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ യൂത്ത് കോര്‍ ഉപദേശക സിസ്റര്‍ ഗ്രേയ്സ്, മുഖ്യഗായകന്‍ പിന്റോ ചിറയത്ത് എന്നിവരുടെ ഗാനാലാപനം ദിവ്യബലിയെ ഭക്തിസാന്ദ്രതയില്‍ നിറച്ചു.മൂന്നും രണ്ടും പതിറ്റാണ്ടുകള്‍ മുമ്പാരംഭിച്ച കൂട്ടായ്മയുടെ കേന്ദ്രബിന്ദു ഇന്നും വിശുദ്ധ കുര്‍ബാന തന്നെയാണെന്നു തെളിയിക്കുന്നതായിരുന്നു ആഘോഷം.

ദിവ്യബലിക്കുശേഷം നടന്ന കാപ്പിസല്‍ക്കാരത്തെ തുടര്‍ന്ന് കലാപരിപാടികള്‍ക്ക് തുടക്കമായി. സെബാസ്റ്യന്‍ കിഴക്കേടത്ത് പ്രാര്‍ഥനാഗാനം ആലപിച്ചു. കമ്മിറ്റിയംഗവും രണ്ടാം തലമുറക്കാരനുമായ റ്റോബി കുറുമുണ്ടയില്‍ സ്വാഗതം ആശംസിച്ചു. ജര്‍മനിയിലെ ആദ്യതലമുറക്കാര്‍ നല്‍കിയ കൂട്ടായ്മയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെയും ത്യാഗങ്ങളെയും നന്ദിയോടെ സ്വാഗതപ്രസംഗകന്‍ സ്മരിച്ചു. ഇവരുടെ സേവനങ്ങള്‍ പുതുതലമുറയ്ക്കു നല്‍കിയ സംഭാവനകളാണെന്നു കൂട്ടിച്ചേര്‍ത്തു. നോബേര്‍ട്ടൂസ് പള്ളിവികാരിയുടെ അഭാവത്തില്‍ ചാപ്ളെയിന്‍ ഫാ ഗ്രിഗോര്‍ ഉദ്ഘാടന പ്രസംഗം നടത്തി. ഫാ.ഗ്രിഗോര്‍, ഫാ.ഇഗ്നേഷ്യസ് ചാലിശേരി, ഡൂയീസ്ബുര്‍ഗ്, മോയേഴ്സ് എന്നിവിടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ തോമസ് കളീയ്ക്കല്‍, ആന്ധ്രയില്‍ നിന്നെത്തിയ ഫാ.ആന്റണി എന്നിവര്‍ക്കൊപ്പം കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. കൊച്ചു കുട്ടിയായ ഗ്രേയ്സ് ജെസ്റിന്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് ജര്‍മന്‍കാരടങ്ങുന്ന സദസിന്റെ മുക്തകണ്ഠപ്രസശംസ നേടി.

കഴിഞ്ഞ 30 വര്‍ഷത്തെ സംഘടനയുടെ മുഖ്യസംഭാവനകളെയും, കലാപരിപാടികളെയും, കലാരംഗത്ത് പ്രവര്‍ത്തിച്ചവരെയും കോര്‍ത്തിണക്കി വിനു പാലത്തിങ്കല്‍, ജോയ്സണ്‍ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ തയാറാക്കിയ ഫോട്ടോ സ്സൈളഡ് ഷോ മുന്‍കാലങ്ങളിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം മാത്രമല്ല ഒരു സ്മരണപുതുക്കലുമായിരുന്നു.

ജര്‍മനിയില്‍ അന്‍പതു വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കിയ എമിലി പാലത്തിങ്കല്‍, തെരേസാ ഫെര്‍ണാണ്ടസ്, സെലിന്‍ പറോക്കാരന്‍ എന്നിവരെയും കലാരംഗത്ത് നേതൃത്വം നല്‍കിയ ആന്റണി പാലത്തിങ്കല്‍, സെബാസ്റ്യന്‍ കിഴക്കേടത്ത് എന്നിവരെയും, എഴുത്തുകാരനും മുതിര്‍ന്ന അംഗവുമായ ജോസഫ് പറോക്കാരന്‍, ഇന്ത്യന്‍ സാംസ്കാരിക രംഗത്തിലൂടെ ജര്‍മന്‍സമൂഹവുമായി പുതിയ ബന്ധം സ്ഥാപിച്ചെടുത്ത ജോസഫ് മാണിക്കത്ത്, പീറ്റര്‍ സെബാസ്റ്യന്‍, ലില്ലി ജോര്‍ജ് എന്നിവരെയും പൊന്നാടയണിയിച്ചും ഇന്ത്യന്‍ കമ്യൂണിറ്റിയുടെയും കുടുംബസമ്മേളനത്തിന്റെയും വകയായി സര്‍ട്ടിഫിക്കറ്റും നല്‍കി ഇഗ്നേഷ്യസച്ചനും സംഘടനാ പ്രതിനിധികളും ആദരിച്ചു. ആഘോഷത്തില്‍ പ്രത്യേക ക്ഷണിതാക്കളായെത്തിയ ഇന്ത്യന്‍ കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി, പ്രവാസിഓണ്‍ലൈന്‍ പത്രാധിപര്‍ ജോസ് കുമ്പിളുവേലില്‍ എന്നിവര്‍ ആശംസാപ്രശംഗം നടത്തി.

ഇന്ത്യയിലെ വിവിധ മതസ്ഥരും സമുദായക്കാരും ഉപയോഗിക്കുന്ന വസ്ത്രധാരണത്തെ അടിസ്ഥാനമാക്കിയുള്ള ഫാഷന്‍ഷോ ആഘോഷങ്ങളിലെ ഹൈലൈറ്റ് ആയിരുന്നു. പീറ്റര്‍ സെബാസ്റ്യനും ലില്ലി ജോര്‍ജും സംവിധാനം ചെയ്ത ഫാഷന്‍ ഷോ ഇന്ത്യന്‍ പഴമകളുടെ പുനരാവിഷ്ക്കാരംകൂടിയായിരുന്നു. ഷോയില്‍ പങ്കെടുത്തവര്‍ രാഷ്ട്രപിതാവിന്റെ തണലില്‍ ഒത്തുകൂടിയപ്പോള്‍ ഇന്ത്യയുടെ മതേതരത്വത്തിന്റെ സന്ദേശം വീണ്ടും വിളിച്ചോതുകയായി. വില്യം പത്രോസ്, സ്മിതാ ജോര്‍ജ് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മലയാളികളെ കൂടാതെ നിരവധി ജര്‍മന്‍കാരും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആഘോഷം റിപ്പോര്‍ട്ടുചെയ്യാന്‍ ജര്‍മന്‍ മീഡിയയും എത്തിയിരുന്നു.

പരിപാടികളുടെ അവതാരകയായ രണ്ടാം തലമുറയിലെ സ്വപ്ന വലിയകാലായില്‍ ഏറെ തിളങ്ങി. ജോയിസണ്‍ ജോര്‍ജ് നന്ദി പറഞ്ഞു. തംബോലയില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം ഫാ.ഗ്രിഗോര്‍ വിതരണം ചെയ്തു. അത്താഴവിരുന്നും ഉണ്ടായിരുന്നു.

ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജോസ് കുറുമുണ്ടയില്‍, ബേബിച്ചന്‍ പ്ളാംപറമ്പില്‍, അപ്പച്ചന്‍ പുളിക്കല്‍, റോസിലി മാണിക്കത്ത് എന്നിവര്‍ക്ക് രണ്ടാം തലമുറക്കാരായ ജോയിസണ്‍ ജോര്‍ജ്, ജാനേഷ് മാണിക്കത്ത്, വിനു പാലത്തിങ്കല്‍, റ്റോബി കുറുമുണ്ടയില്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനം സംഘടനാവിജയത്തിന് താങ്ങും തണലുമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.