• Logo

Allied Publications

Europe
യുക്മ ചലഞ്ചേഴ്സ് കപ്പ് ലെനിന്‍അനി സഖ്യത്തിന്
Share
ലണ്ടന്‍: ചെല്‍ട്ടന്‍ഹാമിലെ ക്ളീവ് സ്പോര്‍ട്സ് സെന്ററില്‍ ഗ്ളോസ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ആതിഥ്യം നല്‍കി, യുക്മ സംഘടിപ്പിച്ച നാഷണല്‍ ഡബിള്‍സ് ബാറ്റ്മിന്റന്‍ ചാമ്പ്യഷിപ്പില്‍ വിജയികളായി യുക്മ ചലഞ്ചേഴ്സ് കപ്പും, വിജയികള്‍ക്കുള്ള ട്രോഫിയും, ക്യാഷ അവാര്‍ഡ് 250 പൌണ്ടും ലെനിന്‍ അനി സഖ്യം നേടി. ലണ്ടന്‍ മാഞ്ചെസ്റര്‍ സ്വദേശികളായ ഈ സഖ്യം ഫൈനലില്‍ നേരിട്ടത് കഴിഞ്ഞ വര്‍ഷത്തെ യുക്മ ചലഞ്ചേഴ്സ് കപ്പ് വിജയികളില്‍ ഒരാളായ ഹാരോയില്‍ നിന്നുള്ള ജിജുവും ജയമുരളിയും ചേര്‍ന്നുള്ള ടീമിനെയാണ്. രണ്ടാം സ്ഥാനം നേടിയ ജിജു ജയമുരളി സഖ്യത്തിന് ട്രോഫിയും 150 പൌണ്ട് ക്യാഷ് അവാര്‍ഡും ലഭിച്ചു. ലൂസേഴ്സ് ഫൈനലില്‍ കേംബ്രിഡ്ജില്‍ നിന്നും എത്തിയ ടീമിനെ പരാജയപ്പെടുത്തി ജിനുബിജു സഖ്യം ട്രോഫിയും, 75 പൌെണ്ട് ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി.

ആദ്യാവസാനം ആവേശമുണര്‍തതിയ മത്സരങ്ങള്‍ക്ക് രാവിലെ പതിനൊന്നിന് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ്റ് ബീന സെന്‍സ് ഉദ്ഘാടനം ചെയ്തതോടെ തുടക്കമായി. ഉദ്ഘാടന ചടങ്ങില്‍ ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിടന്റ്റ് മാത്യു അമ്മായിക്കുന്നേല്‍ അദ്ധ്യക്ഷനായിരുന്നു. ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള യുക്മ പ്രതിനിധി ഡോക്ടര്‍ ബിജു സ്വാഗതം ആശംസിക്കുകയും യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസ് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.

യു.കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ മാത്രം മാറ്റുരച്ച മത്സരങ്ങള്‍ ചീഫ് റഫറിയും സംഘാടകനുമായ റോബി മേക്കരയുടെ മേല്‍നോട്ടത്തില്‍ നാല് കോര്‍ട്ടുകളിലായി അവിരാമം തുടരുകയും കാണികള്‍ ടീമുകള്‍ക്ക് അകമഴിഞ്ഞ പ്രോത്സാഹനം നല്‍കുകയും ചെയ്തു.

സമാപന ചടങ്ങില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ബീന സെന്‍സ് വിജയികളായ ലെനിന്‍ അനി സഖ്യത്തിന് യുക്മ ചലഞ്ചേഴ്സ് കപ്പ് സമ്മാനിച്ചു. ആതിഥ്യമരുളിയ ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് മാത്യു അമ്മായിക്കുന്നേല്‍ വിജയികള്‍ക്കുള്ള ട്രോഫിയും, വൈസ് പ്രസിടന്റ്റ് സണ്ണി ലൂക്കോസ് ക്യാഷ് അവാര്‍ഡും സമ്മാനിക്കുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. റണ്ണര്‍ അപ്പായ ജയമുരളി ജിജു സഖ്യത്തിന് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചത് യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി ടിറ്റോ തോമസും, യുക്മ നാഷണല്‍ കമ്മിറ്റി അംഗവും ഗെയിംസ് കോര്‍ഡിനേറ്ററും ആയ അലക്സ് വര്‍ഗീസും ചേര്‍ന്നാണ്. ലൂസേഴ്സ് ഫൈനലിലെ വിജയികള്‍ക്ക് ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള യുക്മ പ്രതിനിധികളായ ഡോക്ടര്‍ ബിജു പെരിങ്ങത്തറയും,എബിന്‍ ജോസും ചേര്‍ന്ന് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.

യുക്മ നാഷണല്‍ പ്രസിടന്റ് വിജി കെ പി, വൈസ് പ്രസിടന്റ്റ് ഷാജി തോമസ്, ജെനറല്‍ സെക്രട്ടറി ബിന്‍സു ജോണ്‍, നാഷണല്‍ ട്രഷറര്‍ അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ തുടങ്ങിയവര്‍ വിജയികള്‍ക്കും സംഘാടകര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ