• Logo

Allied Publications

Europe
ഇന്ത്യന്‍ വീസ: 48 മണിക്കൂറിനുള്ളില്‍ ലഭിക്കുന്ന നിയമം വരുന്നു
Share
ന്യൂഡല്‍ഹി: ഇന്ത്യന്‍ വീസയ്ക്ക് അപേക്ഷിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കണമെന്ന നിയമനിര്‍മാണത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുങ്ങുന്നു.

കഴിഞ്ഞ കാലങ്ങളില്‍ യുപിഎ സര്‍ക്കാര്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുവേണ്ടി പ്രവാസി വകുപ്പ് ഉണ്ടാക്കിയെങ്കിലും പ്രവാസികള്‍ക്ക് യാതൊരു പ്രയോജനവും കിട്ടാതിരുന്നതും ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന വകുപ്പെന്ന നിലയിലും മോദി സര്‍ക്കാര്‍ പ്രവാസി വകുപ്പിനുവേണ്ടി ഒരു മന്ത്രിയെ നിലനിര്‍ത്താതെ തന്നെയാണ് അധികാരത്തിലേറിയത്. അതുപോലെ ഒസിഐ കാര്‍ഡും 48 മണിക്കൂറിനുള്ളില്‍ നല്‍കണമെന്ന വ്യവസ്ഥയും പുതിയ നിയമത്തില്‍ ചേര്‍ത്തേയ്ക്കും.

പുതിയ നിയമം പ്രാബല്യത്തിലായാല്‍ കാലവിളംബമില്ലാതെ 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാകും. ഒന്നുകില്‍ വീസാ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് നല്‍കുകയോ തക്കതായ കാരണം കാണിച്ച് നിരസിക്കപ്പെടുകയോ ചെയ്യാനുള്ള നിയമനിര്‍മാണവും അതിന്റെ പ്രാബല്യവുമാണ് വരും ദിവസങ്ങളില്‍ ഉണ്ടാവുന്നത്.

മോദി സര്‍ക്കാര്‍ വിവിധ മേഖലകളില്‍ വിദേശനിക്ഷേപം അനുവദിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മാണം നടത്തുന്നത്. ഇത് അമേരിക്ക, ബ്രിട്ടന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ നിക്ഷേപകര്‍ക്കും വിദേശ പൌരത്വമെടുത്ത പ്രവാസി ഇന്ത്യക്കാര്‍ക്കും ഏറെ പ്രയോജനമാവും.

പ്രതിവര്‍ഷം 10 മില്യനിലേറെ ആളുകള്‍ ഇന്ത്യന്‍ വീസയ്ക്കുള്ള അപേക്ഷകള്‍ നല്‍കുന്നുണ്ടെങ്കിലും ഇതിലധികവും നിഷേധിക്കപ്പെടുന്നുണ്ട്. വീസാ ഫീസിലൂടെ വന്‍തുകയായി സര്‍ക്കാരിന്റെ ഖജനാവിലേയ്ക്കും ഒഴുകുന്നുണ്ട്.

വീസാ സംബന്ധമായ ജോലികള്‍ക്ക് (ഔട്ട്സോഴ്സിംഗ്) പ്രൈവറ്റ് സ്ഥാപനങ്ങളെയാണ് മുന്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ മിക്കപ്പോഴും വീഴ്ച വരുത്തിരുന്നതായും നിരവധി പരാതികള്‍ ഇതിന്മേല്‍ ലഭിച്ചിരുന്നതായും ഇന്ത്യയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ഉയര്‍ത്തിയിരുന്നു. നിയമം പ്രാബല്യത്തിലായാല്‍ തക്കകാരണം കൂടാതെ വീസാ നടപടികള്‍ക്ക് വീഴ്ചവരുത്തിയാല്‍ ഇത്തരം സ്ഥാപനങ്ങള്‍ അപേക്ഷകന് നഷ്ടപരിഹാരം വരെ നല്‍കേണ്ടി വരുമെന്ന നിബന്ധനയും പുതിയ പരിഷ്ക്കരങ്ങളില്‍ ഉണ്ടാവുമെന്നത് വിദേശപൌരത്വം നേടിയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്.

നിലവില്‍ ഇന്ത്യയിലെ മിക്ക വിമാനത്താവളങ്ങളിലും വീസാ ഓണ്‍ അറൈവല്‍ സമ്പ്രദായം നിലവിലുണ്ടെങ്കിലും പുതിയ പരിഷ്ക്കാരമായിരിക്കും കൂടുതല്‍ ജനപ്രീതി നേടുന്നതെന്നു കരുതാം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​