• Logo

Allied Publications

Europe
വിമാനയാത്ര വൈകിയാല്‍ നല്‍കേണ്ട നഷ്ട പരിഹാരത്തില്‍ പുതിയ ജര്‍മന്‍ വിധി
Share
ഫ്രാങ്ക്ഫര്‍ട്ട്: വിമാനയാത്ര മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വൈകിയാല്‍ നല്‍കേണ്ട നഷ്ട പരിഹാരത്തില്‍ ജര്‍മന്‍ സുപ്രീം കോടതി (ബുണ്ടസ് ഗെറിറ്റ്സ് ഹോഫ്) വിത്യാസം വരുത്തി വിധി പ്രഖ്യാപിച്ചു.

ഒരു ജനറല്‍ പണിമുടക്ക്, അല്ലെങ്കില്‍ എയര്‍പോര്‍ട്ട് റഡാര്‍ തകരാര്‍ എന്നീ കാരണങ്ങള്‍ കൊണ്ട് ഒരു ഫ്ളൈറ്റ് മുടങ്ങുകയോ അതിന് കാലതാമസം വരുകയോ ചെയ്യുകയാണെങ്കില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് എയര്‍ലൈന്‍സ് നഷ്ട പരിഹാരം നല്‍കേണ്ട എന്നതാണ് ജര്‍മന്‍ സുപ്രീം കോടതി ജൂണ്‍ 13 ന് നടത്തിയ പുതിയ വിധി (അദ: ത ദഞ 104/13 ൌിറ ത ദഞ 121/13).

ഒരു ജനറല്‍ പണിമുടക്ക്, അല്ലെങ്കില്‍ എയര്‍പോര്‍ട്ട് റഡാര്‍ തകരാര്‍ എന്നീ കാരണങ്ങളാല്‍ എയര്‍ലൈനുകളുടെ ഫ്ളൈറ്റ് ക്യാന്‍സലേഷന്‍ അല്ലെങ്കില്‍ കാലതാമസം ഒരു എയര്‍ലൈന്‍സിനും നിയന്ത്രിക്കാന്‍ പറ്റാത്ത കാരണമാണെന്ന എയര്‍ലൈനുകളുടെ വാദം അംഗീകരിച്ചാണ് ഈ വിധി.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മെനോര്‍ക്കാ എന്ന സ്ഥലത്തേക്ക് ടി.യു.എ. ഫ്ളൈറ്റില്‍ ബുക്ക് ചെയ്തിരുന്ന വിമാന യാത്രക്കാരന് ഫ്ളൈറ്റ് കണ്‍ട്രോളന്മാരുടെ സമരം മുലം മൂന്ന് മണിക്കൂര്‍ വൈകി പറക്കേണ്ടി വന്നതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒരു യാത്രക്കാരന്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് ജര്‍മന്‍ സുപ്രീം കോടതിയുടെ ഈ വിധി.

ജര്‍മനിയില്‍ നിന്നുമുള്ള വിമാനയാത്രക്കാരും പ്രത്യേകിച്ച് പ്രവാസികളും വിമാന യാത്രയില്‍ കാലതാമസം, അല്ലെങ്കില്‍ ക്യാന്‍സലേഷന്‍ ഉണ്ടായാല്‍ ജര്‍മന്‍ സുപ്രീം കോടതിയുടെ ഈ പുതിയെ വിധിയെ തുടര്‍ന്ന് നഷ്ടപരിഹാര വ്യവസ്ഥയില്‍ വന്ന വിത്യാസം പ്രത്യേകം ശ്രദ്ധിക്കുക.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.