• Logo

Allied Publications

Europe
പ്രോസി എക്സോട്ടിക് ഫെസ്റിന് ജൂണ്‍ 20ന് തിരി തെളിയും
Share
വിയന്ന: മധ്യയുറോപ്പിലെ ആദ്യ എക്സോട്ടിക് ഫെസ്റിവലായ പ്രോസി എക്സോട്ടിക് സ്ട്രാസെന്‍ ഫെസ്റ് ജൂണ്‍ 20, 21 തീയതികളില്‍ വിയന്നയിലെ ഏഴാമത്തെ ജില്ലയിലുള്ള കാന്‍ഡല്‍ഗാസെയില്‍ നടക്കും. ഇത് പതിനാലാം വര്‍ഷമാണ് തുടര്‍ച്ചയായി പ്രോസി സുപ്പര്‍ മാര്‍ക്കറ്റിന്റെ വീഥിയില്‍ ആയിരങ്ങള്‍ അണിച്ചേരുന്ന മള്‍ട്ടി കള്‍ച്ചറല്‍ മേള സംഘടിപ്പിക്കുന്നത്.

രാവിലെ 11 മുതല്‍ രാത്രി 10 വരെ ഓരോ പതിനഞ്ച് മിനിറ്റിലും നടക്കുന്ന ലൈവ് പരിപാടികള്‍ ആഘോഷത്തിന് മിഴിവേകും.

ഓസ്ട്രിയയിലെ ആദ്യത്തെ എക്സോട്ടിക് ഫെസ്റിവലാണ് മലയാളികള്‍ നേതൃത്വം നല്കുന്ന പ്രോസി സ്ട്രാസെന്‍ ഫെസ്റ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 350ല്‍ പരം കലാകാരന്മാര്‍ ലൈവ് പരിപാടികള്‍ അവതരിപ്പിക്കും. ഏകദേശം എണ്ണായിരത്തോളം പേര്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്.

കലാ,സാംസ്കാരിക രംഗത്ത് മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പ്രോസി എക്സലന്‍സ് അവാര്‍ഡ് മേളയില്‍ സമ്മാനിക്കും. അതോടൊപ്പം പ്രോസി പുറത്തിറക്കുന്ന ലോകത്തിലെ ആദ്യത്തെ ദ്വിഭാഷ പാചക ഗ്രന്ഥം പ്രകാശനം ചെയ്യും. 23 രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ തയാറാകുന്ന പാചക വിധികള്‍ അടങ്ങിയ ഗ്രന്ഥം ജര്‍മനിലും ഇംഗ്ളീഷിലുമാണ് പുറത്തിറക്കുന്നത്. ആകര്‍ഷണീയമായ സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തമ്പോല മത്സരം ഈ വര്‍ഷത്തെ പ്രത്യേകതയാണ്. ഫെസ്റ് നടക്കുന്ന ദിവസങ്ങളില്‍ തുടര്‍ച്ചയായ ഇടവേളകളില്‍ തമ്പോല നറുക്കെടുപ്പ് നടക്കും.

ഫെസ്റിവലിനോട് അനുബന്ധിച്ച് സര്‍വമത സമ്മേളനം നടക്കും. വിവിധ മത സമുദായങ്ങളെ പ്രതിനിധീകരിച്ച് മതനേതാക്കന്മാര്‍ സന്ദേശങ്ങള്‍ നല്‍കും. ഫെസ്റിവല്‍ വേദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ ആസ്വദിക്കാന്‍ അവസരമുണ്ടായിരിക്കും. നിരവധി രാജ്യങ്ങളിലെ സ്ഥാനപതികളും നയതന്ത്ര പ്രതിനിധികളും ഓസ്ട്രിയയിലെ രാഷ്ട്രീയ പ്രതിനിധികളും കലാകായിക മേഖലകളില്‍ നിന്നുള്ള താരങ്ങളും മേളയില്‍ പങ്കെടുക്കും.

വ്യത്യസ്ത സംസ്കാരങ്ങളില്‍ വരുന്നവരെ ഏകോപിപ്പിച്ച് ഇത്തരത്തിലുള്ള ഒരു ആഘോഷത്തിന് ഓസ്ട്രിയയില്‍ തുടക്കം കുറിച്ചത് പ്രോസിയാണ്. കഴിഞ്ഞ വര്‍ഷം മുന്നൂറിലധികം അന്താരാഷ്ട്ര കാലകാരന്മാരെ അണിനിരത്തി ശ്രദ്ധിക്കപ്പെട്ട മേള വിദേശ മാധ്യമങ്ങളുള്‍പ്പെടെയുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മേളയുടെ അവസാന നിമിഷ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രോസി ഡയറക്ടര്‍മാരായ സിജി, സിറോഷ് പള്ളിക്കുന്നേല്‍ എന്നിവര്‍ അറിയിച്ചു. ഓരോ വര്‍ഷവും ജനപ്രീതി ഏറി വരുന്ന എക്സോട്ടിക്ക് ഫെസ്റിവലിലേയ്ക്ക് എല്ലാവരെയും പ്രോസി മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ സ്വാഗതം ചെയ്തു.

ഗ്ളോബല്‍ ചാരിറ്റി ഹൌസിംഗ് പദ്ധതിയും പ്രോസിയുടേതായി എല്ലാ വര്‍ഷവും നടക്കുന്നുണ്ട്. ഇതിനോടകം 21 വീടുകള്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ പ്രോസി സൌജന്യമായി നിര്‍മിച്ച് നല്‍കി. കഴിഞ്ഞ വര്‍ഷം ഓസ്ട്രിയയില്‍ തന്നെ ആദ്യമായി ഭവനരഹിതരായ ആളുകള്‍ക്കുവേണ്ടി പ്രോസി ഒരു ക്രിസ്മസ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. വരും വര്‍ഷങ്ങളില്‍ ഈ പാര്‍ട്ടി കൂടുതല്‍ വിപുലമായി നടത്താന്‍ തീരുമാനിച്ചട്ടുണ്ട്. അതേസമയം പ്രോസി പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ ഹെല്‍ത്ത് ആന്‍ഡ് ബ്യുട്ടി സംരംഭത്തിന്റെ ക്രമീകരണങ്ങള്‍ വിയന്നയില്‍ നടന്നു വരികയാണ്.

വിശദവിവരങ്ങള്‍ക്ക്: വു://ംംം.ുൃീശെൌുലൃാമൃസല.രീാ/

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട