• Logo

Allied Publications

Europe
ബെക്കന്‍ബോവര്‍ക്ക് ഫിഫായുടെ വിലക്ക്
Share
ബര്‍ലിന്‍: ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ക്ക് ഫിഫയുടെ വിലക്ക്. ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും 90 ദിവസത്തേക്കാണ് അദ്ദേഹത്തെ വിലക്കിയത്. അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തോടു സഹകരിക്കുന്നില്ല എന്നാരോപിച്ചാണ് ഫിഫയുടെ നടപടി.

അതേസമയം, ഫിഫയുടെയോ മറ്റേതെങ്കിലും ഫുട്ബോള്‍ സംഘടനകളുടെയോ പദവികളൊന്നും ബെക്കന്‍ബോവര്‍ ഇപ്പോള്‍ വഹിക്കുന്നില്ല. ജര്‍മന്‍ ക്ളബ് ബയേണ്‍ മ്യൂണിക്കിന്റെ ഓണററി പ്രസിഡന്റ് സ്ഥാനം മാത്രമാണ് അദ്ദേഹത്തിനുള്ളത്.

2018ലെ ലോകകപ്പ് വേദി റഷ്യയ്ക്കും 2022ലേത് ഖത്തറിനും അനുവദിച്ചത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളെക്കുറിച്ചാണ് ഫിഫയുടെ എത്തിക്സ് കമ്മിറ്റി അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് ഇംഗ്ളീഷില്‍ രണ്ടു ചോദ്യാവലികള്‍ അയച്ചുകൊടുത്തെങ്കിലും ബെക്കന്‍ബോവര്‍ മറുപടി നല്‍കിയില്ലെന്നാണ് ആരോപണം.

ഫ്രാന്‍സ് ബെക്കന്‍ബൌവറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫിഫാ എത്തിക്സ് കമ്മറ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ അലന്‍ സുലിവാന്‍ എത്തിക്സ് കമ്മറ്റി ചെയര്‍മാന്‍ മിഷായേല്‍ ജെ. ഗ്രാസിയയ്ക്ക് കത്തയച്ചതിനെ തുടര്‍ന്നാണ് നടപടി.

അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് നേരിട്ട ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് ബിന്‍ ഹമ്മാം ക്ഷണിച്ചതനുസരിച്ച് ബെക്കന്‍ബോവര്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു. ജര്‍മന്‍ ഫുട്ബോള്‍ കൈസര്‍ എന്നു ലോകം വിശേഷിപ്പിയ്ക്കുന്ന ബക്കന്‍ബോവറിനെതിരെ ഫിഫാ നടത്തിയ നടപടി തികച്ചും അപലപനീയമാണന്ന് ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി. തങ്ങള്‍ നൂറുശതമാനവും കൈസറിനൊപ്പമുണ്ടെന്നും ഫെഡറേഷന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്