• Logo

Allied Publications

Europe
ഇന്ത്യ സമൂഹം കേവലാര്‍ തീര്‍ഥാടനം നടത്തി
Share
കൊളോണ്‍: കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ്ടുതോറും സംഘടിപ്പിക്കുന്ന കേവലാര്‍ തീര്‍ഥാടനം ഈ വര്‍ഷത്തെ സ്വര്‍ഗാരോഹണ ദിനത്തില്‍ നടത്തി.

മേയ് 29 (വ്യാഴം) രാവിലെ എട്ടിന് കൊളോണ്‍ മ്യൂള്‍ഹൈമില്‍ നിന്നും പ്രത്യേകം ബസിലാണ് സംഘം മധ്യജര്‍മനിയിലെ പ്രശസ്തമായ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കേവലാറിലേയ്ക്കു യാത്രയായത്.

കേവലാറിലെത്തിയ സംഘം 11.30 ന് ബൈഷ്ട് കപ്പേളയില്‍ ആഘോഷമായ ദിവ്യബലിയില്‍ പങ്കുകൊണ്ടു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലിയില്‍ കാര്‍മികനായി. സ്വര്‍ഗാരോഹണദിനത്തില്‍ ജര്‍മനിയില്‍ പിതൃദിനമായും കൊണ്ടാടുന്നുണ്ട്. വചനസന്ദേശം നല്‍കിയ ഇഗ്നേഷ്യസച്ചന്‍ എല്ലാ പിതാക്കമ്മാര്‍ക്കും ആശംസകളും നേര്‍ന്നു. ഇന്ത്യന്‍ കമ്യൂണിറ്റി യൂത്ത് കൊയര്‍ ഗാനങ്ങള്‍ ആലപിച്ചു.

ഉച്ചവിശ്രമത്തിനുശേഷം മൂന്നിന് മെഴുകുതിരി കപ്പേളയില്‍ ഒത്തുകൂടി പരിശുദ്ധാത്മാവിന്റെ നിറവിനായുള്ള പ്രാര്‍ഥനകളും വചനചിന്തകളും പങ്കുവച്ചു. പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയ ഇഗ്നേഷ്യസച്ചന്‍ സമാപനാശീര്‍വാദം നല്‍കി. കാപ്പിയും ലഘു ഭക്ഷണത്തെയും തുടര്‍ന്ന് വൈകുന്നേരം 4.30ഓടെ പരിപാടികള്‍ സമാപിച്ചു. കൊളോണില്‍ നിന്നുള്ള ബസ് യാത്രികരെ കൂടാതെ ജര്‍മനിയുടെ നിരവധി ഭാഗങ്ങളില്‍ നിന്നും കമ്യൂണിറ്റിയിലെ ധാരാളം പേര്‍ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കേവലാറില്‍ എത്തിയിരുന്നു. കമ്യൂണിറ്റി കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരി ഉള്‍പ്പടെയുള്ളവര്‍ തീര്‍ഥാടനത്തിന് സഹായങ്ങള്‍ ചെയ്തു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി മരിയഭക്തര്‍ കേവലാറില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​