• Logo

Allied Publications

Europe
യുക്മ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍: റിജാ, സിജോ, ആരുഷി ജേതാക്കള്‍
Share
ലെസ്റര്‍: യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സിനുവേണ്ടി യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച മ്യൂസിക്കല്‍ റിയാലിറ്റി ഷോ ആയ യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്‍ സമാപിച്ചു.

ലസ്ററിലെ അഥീനാ തീയറ്ററില്‍ ആയിരത്തിഅഞ്ഞൂറിലധികം സംഗീതാസ്വാദകരെ സാക്ഷിനിര്‍ത്തി നടന്ന ഗ്രാന്റ് ഫിനാലേയില്‍ റിജാ സിജോ, ആരുഷി ജെയ്മോന്‍, പ്രിയാ ജോമോള്‍ എന്നിവര്‍. യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സിബി ജോസഫ്, അലന്‍ ആന്റണി എന്നിവരായിരുന്നു ഫൈനലില്‍ എത്തിയ മറ്റ് രണ്ടു പേര്‍.

കഴിഞ്ഞ ആറുമാസത്തിലേറെയായി നടന്നുവന്നിരുന്ന ഈ മത്സരത്തിന് തുടക്കം മുതലേ ആവേശകരമായ പ്രതികരണമായിരുന്നൂ ലഭിച്ചിരുന്നത്. മത്സരത്തിന്റെ ആദ്യഘട്ടം മുതല്‍ ഈ മത്സരം ജഡ്ജ് ചെയ്തിരുന്നത് പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ ടി.പി. നിഷാന്ത് ആയിരുന്നു. യുകെയിലെ ഗായകരില്‍നിന്നും ഒഡീഷന്‍ നടത്തി അതില്‍ നിന്നും തെരഞ്ഞെടുത്ത 23 ഗായകരാണ് ഈ മത്സരത്തില്‍ മാറ്റുരച്ചത്. വിവിധ റൌണ്ടുകളായി നടന്ന മത്സരങ്ങളില്‍ നിന്നും പതിനെട്ട് പേര്‍ പലപ്പോഴായി എലിമിനേറ്റ് ചെയ്യപ്പെടുകയും ശേഷിച്ച അഞ്ച് പേര്‍ ഫൈനലില്‍ എത്തപ്പെടുകയും ചെയ്തു. ഫൈനല്‍ മത്സരം ജഡ്ജ് ചെയ്തത് തെന്നിന്ത്യന്‍ സംഗീത ചക്രവര്‍ത്തിനിയായ കെ.എസ് ചിത്രയും സിനി ആര്‍ട്ടിസ്റും ഗായകനുമായ നാദിര്‍ഷായും ചേര്‍ന്നായിരുന്നു. പ്രശസ്ത മിമിക്രി കലാകാരനായ രമേഷ് പിഷാരടി അവതാരകനായി എത്തിയ സ്സ്റ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ ഫൈനല്‍ മത്സരത്തിന് മത്സരാര്‍ഥികള്‍ക്ക് പിന്നണി വായിച്ചത് ഏഷ്യാനെറ്റ് സ്റാര്‍ സിംഗര്‍ മത്സരങ്ങളിലെ പിന്നണിക്കാരായിരുന്നു.

മത്സരത്തിന് മുന്‍പായി മത്സരാര്‍ഥികള്‍ക്കെല്ലാം പിന്നണിക്കൊപ്പം പ്രാക്ടീസ് നടത്തുവാനുള്ള സൌകര്യവും ലഭിച്ചിരുന്നതിനാല്‍ മത്സരാര്‍ഥികളെല്ലാവരും തന്നെ വളരെ ആത്മവിശ്വാസത്തോടെ തന്നെയാണ് മത്സരവേദിയിലെത്തിയതും ഗാനങ്ങള്‍ ആലപിച്ചതും. ഓരോ പാട്ടും വളരെ കൃത്യതയോടെ തന്നെ വിശകലനം ചെയ്ത് വിധി നിര്‍ണയം നടത്തി പാട്ടിന്റെ തെറ്റുകളും കുറവുകളും കാണികള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചതിനുശേഷമാണ് കെ.എസ് ചിത്ര ഫലപ്രഖ്യാപനം നടത്തിയത്.

യുക്മ സ്റാര്‍ സിംഗറിന്റെ സമാപനത്തോടനുബന്ധിച്ച് യുകെയില്‍ മൂന്നിടങ്ങളിലായി യുക്മയും അലൈഡ് ഫിനാന്‍സിയേര്‍സും ചേര്‍ന്ന് നടത്തിയ സ്റ്റേജ് ഷോയിലെ അവസാനത്തെ വേദിയായിരുന്നു ലെസ്ററില്‍ നടന്നത്. മത്സരങ്ങള്‍ക്കുശേഷം ഏകദേശം നാലു മണിക്കൂര്‍ നീണ്ട ചിത്രഗീതം ഷോ ആരംഭിക്കുകയും ഷോയുടെ അവസാന ഗാനത്തിന് മുന്‍പായി ഫലം പ്രഖ്യാപിക്കുകയുമാണുണ്ടായത്.

റിജാ സിജോ

യുക്മാ സ്റാര്‍ സിംഗര്‍ പട്ടം കിട്ടിയ റിജാ സിജോ 'ധും തന ധുംതന തന തന' എന്ന ഗാനമാണ് ഫൈനല്‍ മത്സരത്തില്‍ ആലപിച്ചത്. കേംബ്രിഡ്ജില്‍ ബയോമെഡിക്കല്‍ വിദ്യാര്‍ഥിനിയായ റിജ കൊല്ലം കുണ്ടറ സ്വദേശിനിയാണ്. ഈയിടെ വിവാഹിതയായ റിജയുടെ ഭര്‍ത്താവ് സിജോ അമേരിക്കയില്‍ ആണുള്ളത്. സ്റാര്‍ സിംഗര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രം അമേരിക്കയിലേക്കുള്ള യാത്ര നീട്ടിവച്ച റിജക്ക് നിരാശപ്പെടേണ്ടിവന്നില്ല. സ്റാര്‍ സിംഗര്‍ മത്സരത്തില്‍ വിജയശ്രീലാളിതയായി റിജാ അമേരിക്കയിലേക്ക് ഇന്നലെ യാത്രതിരിച്ചു.

ആരുഷി ജെയ്മോന്‍

ഡെര്‍ബിയില്‍ താമസിക്കുന്ന കോട്ടയം അരീക്കല്‍കാരായ ജെയ്മോന്റെയും സാലി ജെയ്മോന്റെയും മകളായ ആരുഷി ജെയ്മോനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഡിപ്ളോമാ രണ്ടാംവര്‍ഷ വിദ്യാര്‍ഘിനിയായ ആരുഷി 'ശാരികേ.. എന്‍ ശാരികേ..'എന്ന ഗാനമാണ് ആലപിച്ചത്.

പ്രിയാ ജോമോന്‍

ലിറ്റില്‍ ഹാംപ്ടണില്‍ ഭര്‍ത്താവ് ജോമോനും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിക്കുന്ന പ്രിയാ ജോമോന്‍ ചന്ദ്രകാന്തം എന്ന സിനിമയിലെ 'ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ നിന്നും' എന്ന ഗാനം ആലപിച്ചാണ് മൂന്നാം സ്ഥാനത്തെത്തിയത്. നാട്ടില്‍വച്ച് സംഗീതം പഠിച്ചിട്ടുള്ള പ്രിയ ഏയ്ഞ്ചല്‍ വോയിസ്, പത്തനംതിട്ട സാരംഗ് എന്നീ ട്രൂപ്പുകളിലെ ഗായികയായിരുന്നു. നിരവധി ഭക്തിഗാന കാസറ്റുകളില്‍ പാടിയിട്ടുള്ള പ്രിയാ കഴിഞ്ഞ ആറുവര്‍ഷമായി ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോണ്ടസ്റിലെ വിന്നറായിരുന്നു.

റിപ്പോര്‍ട്ട്: ബാലാ സജീവ് കുമാര്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്