• Logo

Allied Publications

Europe
ഷെറിന്‍ ഏലിയാസിന് ഇത് ചരിത്ര മുഹുര്‍ത്തം: ഓസ്ട്രിയന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ബഹുമതി
Share
വിയന്ന: ഓസ്ട്രിയയിലെ സാല്‍സ്ബുര്‍ഗില്‍ നടന്ന കാര്‍ഡിയോളജി ദേശീയസമ്മേളനത്തില്‍ വിയന്ന മലയാളിയായ ഷെറിന്‍ ഏലിയാസിന് അംഗീകാരം. ഓസ്ട്രിയയിലെ വൈദ്യശാസ്ത്ര രംഗത്തുനിന്നും പ്രമുഖകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ ഏറ്റവും നല്ല സൃഷ്ടിയായിട്ടാണ് ജൂറി ഷെറിന്റെ പഠനം തെരഞ്ഞെടുത്തത്. കാഷ് അവാര്‍ഡും പ്രശംസാപത്രവും അടങ്ങുന്നതാണ് ബഹുമതി.

ബയോടെക്നോളജിയുടെ സങ്കീര്‍ണ മേഖലയില്‍ താന്‍ നടത്തിയ പഠനങ്ങള്‍ ഓസ്ട്രിയന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ഏറ്റവും നല്ല പ്രബന്ധമായി തെരഞ്ഞെടുത്തത് ഏറെ സന്തോഷം തരുന്നുവെന്ന് സൊസൈറ്റിയുടെ ഏറ്റവും വലിയ ബഹുമതികളിലൊന്നായി കണക്കാക്കുന്ന ഈ അവാര്‍ഡിനോട് ബയോടെക്നോജിയില്‍ ഗവേഷണം നടത്തുന്ന ഷെറിന്‍ പ്രതികരിച്ചു.

ശ്വാസകോശങ്ങളും രക്താതിസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട മേഖലയായ വാസ്ക്യുലര്‍ ജീവശാസ്ത്രത്തില്‍ വിയന്ന മെഡിക്കല്‍ സര്‍വകലാശാലയിലെ പ്രഫ. ഐറീന്‍ ലാംഗിന്റെ കീഴിലാണ് ഷെറിന്‍ ഗവേഷണം നടത്തിയത്. പഠനത്തിന്റെ അന്തിമ ഘട്ടത്തില്‍ അവതരിപ്പിക്കേണ്ട പ്രബന്ധത്തിന്റെ തെരക്കിലാണ് ഷെറിന്‍ ഇപ്പോള്‍.

കഴിഞ്ഞ ഏപ്രിലിലാണ് ഷെറിനും സഹപ്രവര്‍ത്തകരും ഒരുമിച്ചു ഷെറിന്റെ പഠനം പ്രമൂഖ മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കുന്നത്. വിട്ടുമാറാത്ത രക്തസമ്മര്‍ദ്ദമുള്ള കേസുകളില്‍, ശ്വാസകോശ രക്തധമനികളില്‍ രക്തം കട്ടകെട്ടുന്നതും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിവാരണങ്ങളും ഷെറിന്റെ പഠനത്തില്‍ പ്രതിപാദിച്ചിരുന്നു. ഓസ്ട്രിയന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ ശ്രദ്ധയില്‍പ്പെട്ട പഠനത്തിന് തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വിലമതിപ്പുള്ള ഓസ്ട്രിയന്‍ കാര്‍ഡിയോളജി അവാര്‍ഡ് 2014 ലഭിക്കുകയായിരുന്നു.

വിയന്നയില്‍ ജനിച്ചു വളര്‍ന്ന ഷെറിന്റെ ഭര്‍ത്താവ് ചിങ്ങത്ത് ലിയോ ജോസ് ഏലിയാസ് ലണ്ടനില്‍ ജോലി ചെയ്യുന്നു. റോഷന്‍, ഷൈനി എന്നിവര്‍ സഹോദരിമാരാണ്. കോട്ടയം ജില്ലയിലെ വൈക്കത്തുനിന്നും ഓസ്ട്രിയയിലെത്തിയ ഷെറിന്റെ മാതാപിതാക്കളായ ജോസഫ് പുത്തന്‍കളവും ജാന്‍സിയും വിയന്നയില്‍ ആതുരസേവന രംഗത്ത് ജോലി ചെയ്യുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.