• Logo

Allied Publications

Europe
എമിരേറ്റ്സ് കമ്പനി എയര്‍ബസുമായുള്ള 70 വിമാനങ്ങളുടെ കരാര്‍ റദ്ദാക്കി
Share
ബര്‍ലിന്‍: യൂറോപ്പിലെ യാത്രാവിമാന നിര്‍മാണക്കമ്പനിയായ എയര്‍ബസില്‍(ഇഎഡിഎസ്) നിന്നും എമിരേറ്റ്സ് വാങ്ങാനിരുന്നു 70 വിമാനങ്ങളുടെ കരാര്‍ എമിരേറ്റ്സ് കമ്പനി റദ്ദാക്കി.

ഗള്‍ഫിലെ മുന്തിയ ഫ്ളൈറ്റ് സര്‍വീസായ എമിരേറ്റ്സ് എയര്‍ബസിന്റെ എ 350 തരം വിമാനങ്ങളാണ് വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയിരുന്നത്. ഇതുമൂലം ഏതാണ്ട് 12 മില്ല്യാര്‍ഡ് യൂറോയുടെ നഷ്ടമാണ് എയര്‍ബസ് കമ്പനിക്കുണ്ടാവുന്നത്. എയര്‍ബസ് കമ്പനിയുടെ ചരിത്രത്തില്‍ ഇതാദ്യാണ് ഇത്തരമൊരു കരാര്‍ റദ്ദാക്കല്‍. എമിരേറ്റ്സ് 2007 ലാണ് വാങ്ങല്‍ കരാര്‍ ഉണ്ടാക്കിയത്. കരാറനുസരിച്ച് 2019 ലാണ് വിമാനങ്ങള്‍ കൈമാറേണ്ടത്. എന്നാല്‍ അതിനിടെയാണ് കരാര്‍ റദ്ദാക്കല്‍.

എ 350 തരം വിമാനങ്ങള്‍ ആധുനിക യാത്രാവിമാനങ്ങളുടെ പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന വിമാനങ്ങളാണ്. ഇന്ധനക്ഷമതയില്‍ ഏറ്റവും കുറവും പരിസ്ഥിതി സൌഹൃദവുമാണ് ഈ വിമാനങ്ങള്‍. 2013 ജൂണിലാണ് എ 350 വിമാനങ്ങള്‍ പറക്കാന്‍ തുടങ്ങിയത്. 300 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്.

ഫ്രാന്‍സിലെ ടുളൂസിലാണ് എയര്‍ബസ് കമ്പനിയുടെ ആസ്ഥാനം. ജര്‍മനി, ഫ്രാന്‍സ്, സ്പെയിന്‍, ബ്രിട്ടന്‍ എന്നീ യൂറോപന്‍ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ് എയര്‍ബസ് കമ്പനി. 2013 ല്‍ 33,1 മില്ല്യാര്‍ഡ് യൂറോയാണ് വിറ്റുവരവിലൂടെ നേടിയത്. 69,300 തൊഴിലാളികളാണ് കമ്പനിയില്‍ ജോലിചെയ്യുന്നത്.

എയര്‍ബസുമായി ഖത്തര്‍ എയര്‍വേയ്സ് ഉണ്ടാക്കിയ വാങ്ങല്‍ കരാര്‍ അനുസരിച്ച് എ 350 വിമാനങ്ങളുടെ കൈമാറ്റം നടന്നുകൊണ്ടിരിക്കെ എമിരേറ്റ്സിന്റെ കരാര്‍ റദ്ദാക്കല്‍ എയര്‍ബസ് കമ്പനിക്ക് തിരിച്ചടിയായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ