• Logo

Allied Publications

Europe
എസ്എന്‍ഡിപി സൌത്ത് വെസ്റ് കുടുംബ യൂണിറ്റിന് നിറപകിട്ടാര്‍ന്ന തുടക്കം
Share
ടോണ്‍ന്‍: ഇംഗ്ളണിലെ എല്ലാ ശ്രീനാരായണ വിശ്വാസികളേയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യുകെ യോഗം 6170 ന്റെ ആദ്യത്തെ കുടുംബ യൂണിറ്റ് ബ്രിസ്റോള്‍ കേന്ദ്രമായി സൌത്ത് വെസ്റില്‍ നിലവില്‍വന്നു.

ടോണ്‍നില്‍ നടന്ന സമ്മേളനം എസ്എന്‍ഡിപിയുടെ യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കുടുംബ യൂണിറ്റിന്റെ ഉദ്ഘാടനം പ്രസിഡന്റ് സുജിത് ഉദയന്‍ നിര്‍വഹിച്ചു. യോഗത്തില്‍ മാനേജിംഗ് കമ്മിറ്റിയംഗം സൌമ്യ ഉല്ലാസ് അധ്യക്ഷത വഹിച്ചു. വി.എസ് സുധാകരന്‍ സ്വാഗതവും ശാഖാ മാനേജിംഗ് കമ്മിറ്റിയംഗം കുമാര്‍ സുരേന്ദ്രന്‍ ആശംസയും കണ്‍വീനര്‍ ലൈജു രാഘവന്‍ നന്ദിയും പറഞ്ഞു.

എസ്എന്‍ഡിപി യുകെ യോഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ കൂടുതല്‍ കുടുംബയൂണിറ്റുകള്‍ തുടങ്ങുവാന്‍ സമ്മേളനത്തില്‍ തീരുമാനിച്ചു. ചെമ്പഴന്തി സൌത്ത് വെസ്റ് കുടുംബ യൂണിറ്റിന്റെ കണ്‍വീനറായി ലൈജു രാഘവനേയും ജോയിന്റ് കണ്‍വീനറായി എം.കെ ബിജുവിനെയും തെരഞ്ഞെടുത്തു. കമ്മിറ്റിയംഗങ്ങളായി പി.ജി സന്തോഷ്, വി.എസ് സുധാകരന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ബ്രിസ്റോള്‍, സോമര്‍സെറ്റ്, ഡെവന്‍ തുടങ്ങിയ പ്രദേശങ്ങളിലേയും മുഴുവന്‍ ശ്രീനാരായണിയരേയും ഗുരുദേവ ധര്‍മ്മത്തിന്റെ പാതയിലേക്ക് എത്തിക്കുകയെന്നത് മഹത് ലക്ഷ്യമാണ് ചെമ്പഴന്തി സൌത്ത് വെസ്റ് കുടുംബ യൂണിറ്റ് നിലവില്‍വന്നപ്പോള്‍ സഫലമായത്. ഗുരുദേവ കൃതികളുടെ ആലാപനത്തിലും പ്രാര്‍ഥനയിലും വലിയ ആവേശത്തോടെയായിരുന്നു ഗുരുദേവ ഭക്തര്‍ പങ്കെടുത്തത്.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്