• Logo

Allied Publications

Europe
ഉത്സവച്ഛായ പകര്‍ന്ന് കൈരളി നികേതന്‍ സ്കൂളിലെ കുട്ടികളുടെ ഏകദിന ഉല്ലാസയാത്ര
Share
വിയന്ന: കഴിഞ്ഞ അധ്യയനവര്‍ഷത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് വിയന്നയിലെ കൈരളി നികേതന്‍ സ്കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ഏകദിന വിനോദയാത്ര ശ്രദ്ധേയമായി. നോയിസീഡ്ലര്‍സെയിലുള്ള ഫാമിലി പാര്‍ക്കിലാണ് സംഘം ഉല്ലാസയാത്ര നടത്തിയത്. കുട്ടികളും മുതിര്‍ന്നവരുമായി 53 പേര്‍ യാത്രയില്‍ പങ്കെടുത്തു.

വിയന്ന ഇന്റര്‍നാഷണല്‍ സെന്ററിന്റെ മുമ്പില്‍നിന്നും പ്രാര്‍ഥനയോടെ ആരംഭിച്ച യാത്ര, കുട്ടികളുടെയും മാതാപിതാക്കളുടെയും സംഗീതത്താല്‍ ഹൃദ്യമായി.

പഠനം മാത്രമല്ല വ്യക്തിത്വവികാസത്തിനും നേതൃത്വ പരിശീലനത്തിനും ഉല്ലാസത്തിനും ഗുണകരമാകുന്ന രീതിയില്‍ കൂടിയാണ് കൈരളി നികേതന്റെ പ്രയാണമെന്നും അതിന്റെ ഒരു ഭാഗമെന്ന നിലയിലാണ് വിനോദയാത്ര സംഘടിപ്പിക്കുന്നതെന്നും ആമൂഖ സംഭാഷണത്തില്‍ സ്കൂള്‍ കോഓര്‍ഡിനേറ്ററും യാത്രയുടെ മുഖ്യ സംഘാടകനുമായ ജോഷിമോന്‍ എറണാകേരില്‍ പറഞ്ഞു.

ഫാമിലി പാര്‍ക്കിലെ ഫണ്‍ ഗെയിമുകളും വാട്ടര്‍ റൈഡുകളും കുട്ടികള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാവുന്ന വ്യത്യസ്ത സവാരികളും വിനോദയാത്ര അവിസ്മരണീയമാക്കി. പ്രകൃതിയോട് ഏറെ നീതി പുലര്‍ത്തി നിര്‍മിച്ചിരിക്കുന്ന പാര്‍ക്ക് പ്രായഭേദമന്യേ എല്ലാവരെയും ആകര്‍ഷിക്കും. നീണ്ട നടപ്പാതകളും പലവിധത്തിലുള്ള റൈഡുകള്‍ ക്രമികരിച്ചിരിക്കുന്ന കൊച്ചു താഴ്വാരങ്ങളും കെട്ടുകഥകളും യക്ഷിക്കഥയും വിവരിക്കുന്ന കല്‍ഗുഹയും വിനോദയാത്രയ്ക്ക് കൂടുതല്‍ ഉണര്‍വേകി. മികച്ച കാലാവസ്ഥയും ഈ വര്‍ഷത്തെ യാത്രയെ ഏറെ രസകരമാകി.

ബോബന്‍ കളപുരയ്ക്കല്‍, ജോമി സ്രാമ്പിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജൂണ്‍ 14ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് കൈരളി നികേതന്‍ സ്കൂളില്‍ നടക്കുന്ന സമാപന സമ്മേളനത്തോടെ ഈ വര്‍ഷത്തെ അധ്യയനവര്‍ഷം അവസാനിക്കും. അന്നേ ദിവസം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. അടുത്ത വര്‍ഷത്തെ ക്ളാസുകള്‍ സെപ്റ്റംബര്‍ 13ന് ആരംഭിക്കും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.