• Logo

Allied Publications

Europe
യുക്മ ചലഞ്ചേഴ്സ് കപ്പ് നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജൂണ്‍ 14ന് ചെല്‍ട്ടന്‍ഹാമില്‍
Share
ലണ്ടന്‍: സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവയ്ക്കേണ്ടി വന്ന യുക്മ ചലഞ്ചേഴ്സ് കപ്പ് നാഷണല്‍ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ചെല്‍ട്ടന്‍ഹാമിലെ ഓള്‍ സെയിന്റ്സ് അക്കാഡമിയില്‍ ജൂണ്‍ 14ന് രാവിലെ 10 മുതല്‍ നടത്താന്‍ തീരുമാനിച്ചതായി യുക്മ നാഷണല്‍ ഗെയിംസ് കോഓര്‍ഡിനേറ്റര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു.

യുക്മ ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ് റീജിയന്റെ കായികമേളയും ചലഞ്ചേഴ്സ് കപ്പ് മത്സരങ്ങളും ഒരേ ദിവസം തന്നെ ആയതിനാല്‍ ഒരു റീജിയണില്‍ നിന്നുള്ള കളിക്കാര്‍ക്ക് പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുന്നു എന്ന് മനസിലാക്കിയാണ് ടൂര്‍ണമെന്റ് മാറ്റി വച്ചത്. യുകെയിലെ ഏതു മലയാളി ബാഡ്മിന്റന്‍ കളിക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്.

യുക്മ സൌത്ത് ഈസ്റ് സൌത്ത് വെസ്റ് റീജിയണിലെ ഗ്ളോസ്ടര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ആതിഥ്യം നല്‍കുന്ന ചലഞ്ചേഴ്സ് കപ്പ് ഡബിള്‍സ് മത്സരങ്ങള്‍ ചെല്‍ട്ടന്‍ഹാമിലെ ഓള്‍ സെയിന്റ്സ് അക്കാഡമിയില്‍ ചീഫ് റഫറി റോബി മേക്കരയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്.

മത്സരങ്ങള്‍ പുരുഷന്മാര്‍ക്ക് ഡബിള്‍സ് വിഭാഗത്തിലാണ്. വിജയികള്‍ക്ക് യുക്മ ചലഞ്ചേഴ്സ് കപ്പും ആശീര്‍വാദ് ഫിലിംസ് സ്പോണ്‍സര്‍ ചെയ്യുന്ന 250 പൌണ്ട് കാഷ് പ്രൈസും സമ്മാനമായി ലഭിക്കും.

രണ്ടാം സ്ഥാനക്കാര്‍ക്ക് ടീമിന് 50 പൌണ്ട് കാഷ് അവാര്‍ഡും ട്രോഫിയും ലഭിക്കും. മൂന്നും നാലും സ്ഥാനത്ത് എത്തുന്ന ടീമുകള്‍ക്ക് ട്രോഫികള്‍ നല്‍കി ആദരിക്കും. മത്സരത്തില്‍ പേര് രജിസ്റര്‍ ചെയ്യാന്‍ താത്പര്യമുള്ള ടീമുകളും മത്സരക്രമാത്തെ സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ക്ക്: റോബി മേക്കര 07843020249, ബിന്‍സു ജോണ്‍ 07828840530, അലക്സ് വര്‍ഗീസ് 07985 641921,

ഡോ. ബിജു 07904 785565.

റിപ്പോര്‍ട്ട്: ബാലാ സജീവ്കുമാര്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.