• Logo

Allied Publications

Europe
വിയന്നയില്‍ വി. അന്തോണിസിന്റെ തിരുനാള്‍ സമാപിച്ചു
Share
വിയന്ന: അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ അള്‍സര്‍ ട്രാസയിലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഭക്തിപൂര്‍വം ആഘോഷിച്ചു.

ശനിയാഴ്ച രാവിലെ ഫാ.ജോണ്‍സണ്‍ വെട്ടോന്നിക്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു ഫാ. ജോളി പുതുശേരി, ഫാ. ജയ്സണ്‍ കാളന്‍, ഫാ. തോമസ് മണലില്‍, ഫാ. നിക്കോളാസ് തേനമ്മാക്കല്‍, ഫാ. ജോയല്‍ കൊയിക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കവേ നമ്മുടെ ഹൃദയങ്ങളെ ദൈവത്തിനായി തുറന്നിടുവാനും അങ്ങനെ ഹൃദയങ്ങളെ തുറക്കുമ്പോള്‍ മാത്രമേ സഹോദരന്റെ ദുഃഖങ്ങളും രോഗങ്ങളും കാണുവാനും അവനെ ആശ്വസിപ്പിക്കുവാനും നമുക്കു കഴിയുകയുള്ളൂവെന്നും എണ്ണൂറുവര്‍ഷങ്ങളായിട്ടും വിശുദ്ധ അന്തോണിസിന്റെ നാമം ഇന്നും സ്മരിക്കപ്പെടുന്നതിന്റെ കാരണവും അതുതന്നെയാണന്നും വിശുദ്ധ അന്തോണിസിന്റെ ജീവിതത്തിലുടനിളം ഓരോ ദിവസവും ദൈവഹിതത്തിനായികാതോര്‍ത്തിരുന്നുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ദിവ്യബലിയോടനുബന്ധിച്ചു ആരാധന, വിശുദ്ധകുര്‍ബാനയുടെ വാഴ്വ് വിശുദ്ധ അന്തോണീസിന്റെ നൊവേന, വിശുദ്ധന്റെ തിരുശേഷിപ്പ് ചുംബനം എന്നീ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരുന്നു.

തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം വിശ്വസികള്‍ പാചകം ചെയ്ത് കൊണ്ടുവന്ന ഊട്ടുനേര്‍ച്ച നടന്നു. വളരെ അടുക്കും ചിട്ടയോടും കൂടെ നടന്ന ഊട്ടു നേര്‍ച്ച മലയാളികളുടെ സംഘടനാ പാടവത്തിന്റെ തെളിവായി.

ഈ വര്‍ഷത്തെ തിരുനാളില്‍ പങ്കെടുക്കുവാന്‍ വന്‍ ജനാവലിയാണ് ഓസ്ട്രിയയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്നത്. തിരുനാളിനുവേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും ചെയ്ത എല്ലാവര്‍ക്കും അതുപോലെ തന്നെ സാന്നിധ്യംകൊണ്ട് ഇതു ജനങ്ങളുടെ പെരുന്നാളാക്കി മാറ്റിയ ഓരോരുത്തര്‍ക്കും വികാരി ഫാ.നിക്കോളാസ് തേനംമാക്കല്‍ നന്ദി അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍