• Logo

Allied Publications

Europe
കൊളോണിലെ സംഗീത സായാഹ്നം അനശ്വരമായി
Share
കൊളോണ്‍: താലന്തുകളുടെ നാഥനായ ജഗദീശ്വരന്‍ മനുഷ്യനു നല്‍കിയ അനന്തമായ കൃപകളില്‍ വിശ്വാസികള്‍ ദൈവത്തെ പുകഴ്ത്തുന്നത് മിക്കപ്പോഴും കലാപരമായ കഴിവുകള്‍ ഉപയോഗിച്ചാണ്. അതില്‍ സംഗീതമെന്ന കലയിലൂടെ തിരുനാളുകള്‍ എപ്പോഴും മഹത്വപൂര്‍ണമാവുകയും ചെയ്യും. അത്തരമൊരു സംഗീതസായാഹ്നം അനശ്വമാക്കിക്കൊണ്ടാണ് കൊളോണിലെ ജോസഫ് നാമധാരികളായ നൂറിലധികം പേര്‍ ഒത്തുചേര്‍ന്ന് വി.യൌസേപ്പിന്റെ തിരുനാളും കുടുംബദിനവും ആഘോഷിച്ചത്.

ജര്‍മനിയിലെ ഒന്നും രണ്ടും മൂന്നും തലമുറകള്‍ ഒത്തുചേര്‍ന്നു ഗതകാലസ്രണകള്‍ ഉണര്‍ത്തുന്ന പഴയ സിനിമാഗാനങ്ങള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയില്‍ വീണ്ടും പുനര്‍ജനിപ്പിച്ചപ്പോള്‍ അനന്യസാധാരണമായ ആസ്വാദനത്തിന്റെ സംഗീതലോകം തുറന്നുകൊടുക്കുകയായിരുന്നു.

കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിംഎംഐയുടെ രാജാക്കന്മാരുടെ രാജാവേ.. എന്ന ഭക്തിഗാനത്തോടെ സംഗീതസായാഹ്നത്തിന് തുടക്കമായി. കരിങ്കുന്നം ചന്ദ്രന്‍ എഴുതി, കോട്ടയം ജോയി ഈണം നല്‍കി ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ കണ്ടതംബുരുവില്‍ക്കൂടി ഊര്‍ന്നിറങ്ങിയ ഈ ഗാനം ഇഗ്നേഷ്യസ് അച്ചന്റെ ശബ്ദസൌകുമാര്യത്തില്‍ ആലപിച്ചത് സര്‍വകലകളുടെയും അതിനാഥനായ ദൈവത്തിന് സമര്‍പ്പിച്ച കാണിക്കയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഗെസാംങ് ഗ്രൂപ്പ് അവതരിപ്പിച്ച ഗാനാലാപനം വി.യൌസേപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയായി. നിര്‍മലനാകും നീതിമാനേ.. എന്ന ഗാനം ഗെസാംങ് ഗ്രൂപ്പിന്റെ ലീഡര്‍ ജോസ് കവലേച്ചിറയാണ് നേതൃത്വം നല്‍കിയത്. കൊല്ലം അസീസി എന്ന നാടകത്തില്‍ ഫൌെസ്റിന്‍ കപ്പൂച്ചിന്‍ അച്ചന്റെ ഈരടികള്‍ക്ക് കുമരകം രാജപ്പന്റെ സംഗീതത്തില്‍ ദാസേട്ടനും എ.പി കോമളയും പാടിയ വാനിലെ വാരൊളി താരകളത്രയും വാരി വിതറിയ.. എന്നു തുടങ്ങുന്ന ഗാനം ജര്‍മനിയിലെ അനുഗ്രഹീത ഗായകനായ ബാബു കൂട്ടുമ്മേലും, ജര്‍മനിയിലെ രണ്ടാം തലമുറക്കാരി ഡോ.യമുന മുട്ടത്തിലും ചേര്‍ന്ന് പാടിയപ്പോള്‍ പഴയ നാടകകലാ ലോകത്തേയ്ക്കുള്ള ഒരു തിരനോട്ടമായിരുന്നു അത്.

മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ഇളയരാജാ സംഗീതം നല്‍കി എസ്. ജാനകിയും എസ്പി ശൈലജയും ചേര്‍ന്നു പാടിയ ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവൃത്തി.. എന്ന ഗാനം ജര്‍മനിയിലെ മൂന്നാം തലമുറക്കാരായ കോയിക്കേരില്‍ നോയല്‍, നോബില്‍, നേഹ എന്നീ കുരുന്നുകള്‍ ആലപിച്ചത് ആലിപ്പഴം പെറുക്കുന്ന അനുഭൂതിയോടെയാണ് സദസ് സ്വീകരിച്ചത്.

ധ്വനി എന്ന ചിത്രത്തിലെ യൂസഫ്അലി കേച്ചേരിയുടെ വരികള്‍ക്ക് നൌഷാദ് ഈണമിട്ട് ദാസേട്ടന്‍ പാടിയ മാനസനിളയില്‍.. എന്നു തുടങ്ങുന്ന ഗാനം ജോസ് കവലേച്ചിറയുടെ ആലാപനത്തില്‍ മികച്ചതായി. നിന്നിഷ്ടം എന്നിഷ്ടം എന്ന സിനിമയില്‍ മങ്കൊപ്പ് ഗോപാലകൃഷന്റെ വരികള്‍ക്ക് കണ്ണൂര്‍ രാജന്‍ സംഗീതം നല്‍കി എസ്. ജാനകി പാടിയ ഇളംമഞ്ഞില്‍ കുളിരുമായൊരു.. എന്നു തുടങ്ങുന്ന ഗാനം ഡോ. യമുന മുട്ടത്തില്‍ സംഗീത സാന്ദ്രമായി ആലപിച്ചത് എസ്. ജാനകി സ്റൈല്‍ കടമെടുത്തത്തിന്റെ ആവേശത്തിലായിരുന്നു. മദനോല്‍സവം എന്ന കമലഹാസന്‍ സറീന വഹാബ് ചിത്രത്തില്‍ ഒഎന്‍വിയുടെ വരികള്‍ക്ക് സലില്‍ ചൌധരിയുടെ സംഗീതം സന്നിവേശിപ്പിച്ച് യേശുദാസിന്റെ നാദധാരയില്‍ ഉതിര്‍ന്ന സാഗരമേ ശാന്തമാകു നീ.. എന്ന അര്‍ദ്ധശാസ്ത്രീയ ഗാനം താളനിബദ്ധമായി രാഗഭാവങ്ങളോടെ പ്രണയിനിയുടെ വിരഹം ഗാനാലാപത്തിലൂടെ നിറയ്ക്കാന്‍ ജെയിംസ് ഏബ്രഹാം എന്ന ഗായകനു കഴിഞ്ഞു.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയില്‍ ബിച്ചു തിരുമലയുടെ വരികള്‍ക്ക് ഔസേപ്പച്ചന്റെ ഈണത്തില്‍ കെ.എസ് ചിത്രയുടെ ഏറ്റവും നല്ല ഗീതകമായി ഇപ്പോഴും നിലനില്‍ക്കുന്ന കണ്ണാം തുമ്പീ പോരാമോ.. എന്ന ഗാനം മൂന്നാം തലമുറക്കാരിയായ വിവിയന്‍ അട്ടിപ്പേറ്റി ആലപിച്ചത് വളരെ രാഗകോകിലമായിത്തന്നെയാണ്. തോമസ് ചക്യാത്ത്(ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം),ജോസ് പുതുശേരി (എല്ലാം എല്ലാം ദാനമല്ലേ), മൂന്നാംതലമുറക്കാരി റിയാ ജോര്‍ജിന്റെ തുമ്പി വാ തുമ്പക്കുടത്തില്‍.. എന്ന ഗാനം, ജയിംസ് പാത്തിക്കന്റെ സത്യനായകാ മുക്തിനായകാ.., ജോണ്‍ പുത്തന്‍ വീട്ടില്‍ ആലപിച്ച സ്വര്‍ക്ഷനൂപുര.. എന്നു തുടങ്ങുന്ന അര്‍ദ്ധശാസ്ത്രീയ ഗാനം ഹാര്‍മോണിയവും തബലയും അകമ്പടി ചേര്‍ന്നപ്പോള്‍ ആലാപന മികവില്‍ നിറഞ്ഞിരുന്നു. ജോണ്‍ പുത്തന്‍ വീട്ടിലിന്റെ സഹോദരന്‍ വില്‍സന്‍ പുത്തന്‍വീട്ടില്‍ ഗസല്‍ സംഗീതത്തിന്റെ മണിമുത്തുക്കള്‍ പൊഴിച്ചത് ഏറെ കര ഘോഷത്തോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ഗസല്‍ സംഗീത വിദഗ്ധനായ എ.പി ഉദയഭാനുവിന്റെ സ്നേഹസ്രണയ്ക്കുമുമ്പില്‍ പ്രണാമപൂജയര്‍പ്പിച്ചാണ് ഹാര്‍മോണിയത്തിന്റെ കട്ടകളില്‍ വില്‍സന്‍ ശ്രുതിലയം വിരിയിച്ചത്. കേരനിരകളുടെ മനോഹാരിത തുളുമ്പുന്ന ഗാനവുമായി മാത്യൂസ് കണ്ണങ്കേരില്‍, ആരെയും ഭാവഗായകനാക്കുന്ന രാഗഭാവത്തില്‍ ബാബു കൂട്ടുമ്മേല്‍, നാളികേരളത്തിന്റെ നാട്ടില്‍ നാഴിയിടങ്ങഴി മണ്ണുമായി സോബിച്ചന്‍ ചേന്നങ്കര, പ്രിയകാമുകിയുടെ വേര്‍പാടില്‍ കണ്ണീര്‍പൂജയര്‍പ്പിക്കുന്ന കാമുകഹൃദയവുമായി സന്യാസിനി എന്ന ഗാനം ആലപിച്ച ജസ്റിന്‍ പനയ്ക്കല്‍ എന്നിവര്‍ സംഗീതസായാഹ്നത്തില്‍ അവരവരുടെ റോളുകള്‍ ശ്രേഷ്ഠമാക്കി. ഇന്ത്യന്‍ കെസാംങ് ഗ്രൂപ്പിന്റെ സമാപന പ്രാര്‍ഥനാ ഗാനത്തോടെയാണ് സംഗീത സായാഹ്നത്തിന് തിരശീല വീണത്.

സംഗീതസംവിധായകനും ഗായകനുമായ ബ്രൂക്ക്സ് വര്‍ഗീസ് (കീബോര്‍ഡ്), ജോസഫ് കൂലിപ്പുരയ്ക്കല്‍, തലബ, ബോസ് പള്ളിവാതുക്കല്‍ എന്നിവരാണ് ലൈവ് മ്യൂസിക്കിന്റെ അകമ്പടിക്കാരായി രാഗതാളലയമേളം ഒരുക്കിയത്. താളമേളലയം ഒരുക്കിയവര്‍ക്കും നിഷാ ബ്രൂക്ക്സിനും ഇഗ്നേഷ്യസച്ചന്‍ സമ്മാനം നല്‍കി.

തിരുനാളാഘോഷത്തിന്റെ ജനറല്‍ കണ്‍വീനര്‍ ജോസ് പുതുശേരി സ്വാഗതവും കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനല്‍ ഡേവീസ് വടക്കുംചേരി നന്ദിയും പറഞ്ഞു. സംഗീത സായാഹ്നം കമ്മിറ്റിയില്‍ ജോളി തടത്തില്‍, ജോസ് കവലേച്ചിറയില്‍, ജോസഫ് കൂലിപ്പുരയ്ക്കല്‍, ബാബു കൂട്ടുമ്മേല്‍, ബ്രൂക്ക്സ് വര്‍ഗീസ് എന്നിവര്‍ കമ്മിറ്റിയംഗങ്ങളായിരുന്നു. സംഗീത സായാഹ്നത്തിന്റെ കണ്‍വീനര്‍ ജോസ് കുമ്പിളുവേലില്‍ പരിപാടിയുടെ അവതാരകനായിരുന്നു. കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ജോസ് പെണ്ടാനം, സുനിത വിതയത്തില്‍ ജോസ് കളപ്പുരയ്ക്കല്‍, ഹാനോ തോമസ് മൂര്‍, ആന്റണി സഖറിയാ, എല്‍സി വേലൂക്കാരന്‍, ജോസ് കുറുമുണ്ടയില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും നേതൃത്വം നല്‍കി നടത്തിയ വി. യൌസേപ്പിതാവിന്റെ തിരുനാളിന്റെ സന്ദേശമായ വളരുക വളര്‍ത്തുക വലിയവരാകുക എന്ന ആശയത്തില്‍ ഒന്നും രണ്ടും മൂന്നും തലമുറകളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ സംഗീതസായാഹ്നം ആഘോഷത്തിന്റെ ഹൈലറ്റായിരുന്നു. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയ ഓഡിറ്റോറിയമായിരുന്നു വേദി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.