• Logo

Allied Publications

Europe
ഇറ്റാലിയന്‍ റിയാലിറ്റി ഷോ 'ദ വോയ്സി'ല്‍ യില്‍ സിസ്റ്റര്‍ ക്രിസ്റീന ജേതാവ്
Share
റോം: ഒടുവില്‍ കര്‍ത്താവിന്റെ മണവാട്ടിതന്നെ 'ദ വോയ്സി'ന്റെ ചരിത്രം തിരുത്തി ജേതാവായി. ഇറ്റലിയിലെ പ്രമുഖ റിയാലിറ്റി ഷോ ആയ 'ദ വോയ്സ്' എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ലോകം മുഴുവന്‍ കീഴടക്കിയ ഇറ്റാലിയന്‍ സിസ്റ്റര്‍ ക്രിസ്റ്റീന ലൂസിയ വിജയതിലകം ചൂടി. വ്യാഴാഴ്ച നടന്ന ലൈവ് ഫൈനലിലാണ് ക്രിസ്റ്റീന ഒന്നാം സ്ഥാനത്തെത്തിയത്. സിസ്ററിന്റെ ശബ്ദം തീര്‍ത്തും ദൈവത്തിന്റെ ശബ്ദമായി 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന ഗാനത്തിലൂടെ ഒഴുകിയെത്തി.

സംഗീതത്തിലൂടെ താന്‍ ഒരു സന്ദേശം നല്‍കുകയാണെന്നും ദൈവീക സൌന്ദര്യമാണ് തന്റെ പാട്ടിലൂടെ ധ്വനിക്കുന്നതെന്നും ഇരുപത്തഞ്ചുകാരിയായ സിസ്റ്റര്‍ പുരസ്കാരം വാങ്ങിക്കൊണ്ട് പറഞ്ഞു. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഓരോ നിമിഷവും തന്റെ ഹൃദയത്തിലൂടെ നന്ദിയുടെ സ്പന്ദനമാണ് നടത്തുന്നതെന്നും അതുകൊണ്ടുതന്നെ ഈ വേദി ദൈവതേജസുകൊണ്ടു നിറയുന്നതെന്നും പുരസ്കാരവളയില്‍ സിസ്റര്‍ ക്രിസ്റ്റീന പറഞ്ഞു. ദൈവത്തിനു വേണ്ടി മരിക്കുവോളം പാടാന്‍ തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിസ്ററിന്റെ സാന്നിധ്യം 'ദ വോയ്സ്' ഷോയുടെ റേറ്റിംഗും കൂട്ടിയിരുന്നു.

സഭാ വസ്ത്രവും കഴുത്തില്‍ ക്രൂശിത രൂപവും ധരിച്ചു പ്രാര്‍ഥനയോടെ നിന്ന സിസ്റര്‍ ഫലമറിഞ്ഞപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ് ആദ്യം ചെയ്തത്. ക്രിസ്തുമതത്തെ സാധാരണക്കാരോട് അടുപ്പിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അനുസരിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് സിസ്റര്‍ വിജയത്തോടു പ്രതികരിച്ചത്. സമ്മാനം സ്വീകരിച്ചതിനു പിന്നാലെ സ്റ്റേജില്‍ പ്രാര്‍ത്ഥന ചെല്ലുകയും ചെയ്തു. സിസ്റര്‍ പാടിയ അലിസിയ കീസിന്റെ നോ വണ്‍ എന്ന ഗാനത്തിന് യൂട്യൂബില്‍ അമ്പത് ദശലക്ഷത്തിലേറെ ഹിറ്റുകളാണ് ലഭിച്ചത്.


ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കാനെത്തിയത്. അതുകൊണ്ടുതന്നെ ലോകം കൌതുകപൂര്‍വം ഇവരെ വീക്ഷിച്ചിരുന്നു. സിസ്റര്‍ ഗാനം ആലപിക്കുന്ന വീഡിയോ യുട്യൂബില്‍ വൈറലായി പടര്‍ന്നു. യുട്യൂബില്‍ നിറഞ്ഞതോടെ സിസ്ററിന് ലോകമെമ്പാടും ആരാധകരും ഉണ്ടായി.

സിസ്ററിന്റെ ഗാനാലാപന പ്രകടനത്തിന്റെ യൂട്യൂബ് വേര്‍ഷന്‍ അഞ്ച് കോടിയില്‍പരം സന്ദര്‍ശകരാണ് ആസ്വദിച്ച് കമന്റെഴുതിയത്. സിസ്ററിന്റെ ഹിറ്റുകള്‍ ഇപ്പോഴും യൂട്യൂബിലൂടെ സോഷ്യല്‍ സൈറ്റുകള്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഉര്‍സുലീന്‍ സഭാംഗമായ സിസ്റര്‍ ഇപ്പോള്‍ മിലാനിലെ കമ്യൂണിറ്റിലാണ് വസിക്കുന്നത്. 2009 ല്‍ ബ്രസീലിലെ അഗതികളുമായുള്ള പരിപാലന ശുശ്രൂഷയില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചതിനുശേഷമാണ് കമ്യൂണിറ്റിയില്‍ ചേര്‍ന്നത്. വിജയിയാകുന്നതിനു മുമ്പുതന്നെ സിസ്റര്‍ യൂണിവേഴ്സല്‍ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കിക്കഴിഞ്ഞു.

1990 ല്‍ വൂപ്പി ഗോള്‍ഡന്‍ബര്‍ഗ് പ്രധാന കഥാപാത്രമായി അവതരിപ്പിച്ച കോമഡി ചിത്രമായ സിസ്റര്‍ ആക്ട് എന്ന ഇംഗ്ളീഷ് സിനിമയ്ക്കുശേഷം ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ച കന്യാസ്ത്രീയാണ് ക്രിസ്റീന. സിനിമയിലെ നായികാ കഥാപാത്രമാണ് ഏറെ ജനപ്രീതി നേടിയതെങ്കില്‍ സിസ്റര്‍ ക്രീസ്റീന നേരിട്ടുതന്നെ ജനഹൃദയങ്ങള്‍ കീഴടക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്