• Logo

Allied Publications

Europe
വിസ്മയമായി വിയന്നയിലെ മലയാളി യുവത: പ്രേരണയായത് ശാലോം ഫെസ്റിവല്‍
Share
വിയന്ന: വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കുമെന്നു തോന്നിപ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം വിയന്നയില്‍ സമാപിച്ച ശാലോം ഫെസ്റിവല്‍.

ശാലോം ഒരുക്കിയ ദ്വിദിന പരിപാടിയുടെ സമാപന ദിവസം യുവജനങ്ങള്‍ക്കായി പ്രത്യേകം സംഘടിപ്പിച്ച പരിപാടി അക്ഷരാര്‍ഥത്തില്‍ വിയന്ന മലയാളികളെ ചിന്തിപ്പിച്ചു. രണ്ടാം തലമുറയില്‍ നിന്നുള്ള 135 മലയാളി യുവതി,യുവാക്കളാണ് ശാലോം സംഘടിപ്പിച്ച യുവജനസംഗമത്തില്‍ പങ്കെടുത്തത്. ഓസ്ട്രിയയിലെ മലയാളി യുവതയുടെ ആത്മീയ മുന്നേറ്റത്തിന്റെ ആരംഭമായാണ് ബന്ധപ്പെട്ടവര്‍ സംഗമത്തെ വിലയിരുത്തിയത്.

വിദേശത്ത് ജനിച്ചു വളരുന്ന പ്രത്യേകിച്ച് യൂറോപ്പില്‍ വളരുന്ന ന്യൂ ജനറേഷന്‍ കുട്ടികളെക്കുറിച്ച് 'അവര്‍ അങ്ങനെയാണ്, ഇങ്ങനെയാണ്, വിശ്വാസ കാര്യങ്ങളില്‍ യാതൊരു താല്‍പര്യവുമില്ല' എന്നൊക്കെയുള്ള ധാരണകളെ മാറ്റി ചിന്തിപ്പിക്കാന്‍ പോരുന്നതായിരുന്നു ശാലോമിന്റെ യുവജന സംഗമം. ഒരു പകല്‍ മുഴുവന്‍ നീണ്ടു നിന്ന സമ്മേളനത്തില്‍ എല്ലാം മറന്നു അവര്‍ ദൈവത്തെ പാടി സ്തുതിച്ചു. ഇതാദ്യമാണ് വിയന്നയിലെ മലയാളികളുടെ ഇടയില്‍ വിവിധ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും കുട്ടികള്‍ തന്നെ അമരക്കാരായി ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു ആധ്യാത്മിക പരിപാടി ജര്‍മന്‍ ഭാഷയില്‍ നടക്കുന്നത്.

യുറോപ്പില്‍ ക്രൈസ്തവ വിശ്വാസം ശിഥിലമായികൊണ്ടിരിക്കുന്ന ഒരു സാഹചര്യത്തിലാണ് 135 യുവജനങ്ങള്‍ വിശ്വാസത്തിന്റെ നിറവില്‍ ഒത്തുകൂടിയെന്നത് ഏറെ ശ്രദ്ധേയമാണ്. സംഗമത്തിന്റെ ഹൈലൈറ്റ് ജര്‍മ്മനിയിലെ രണ്ടാം തലമുറയില്‍ നിന്നുള്ള മൂന്നാം വര്‍ഷ ദൈവശാസ്ത്ര വിദ്യാര്‍ഥിയായ ജസ്റ്റ്റിന്‍ അരീക്കലിന്റെ ക്ളാസുകളായിരുന്നു. വെട്ടിപിടിക്കാന്‍ മുന്നില്‍ ഒരു സമ്രാജ്യം തന്നെയുണ്ടായിരിന്നിട്ടും അത് വലിച്ചെറിഞ്ഞു ദൈവത്തിനു ശുശ്രുഷ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച അദ്ദേഹത്തിന്റെ ജീവിത സാക്ഷ്യം വിയന്നയിലെ പല കുട്ടികളെയും പരിചിന്തനത്തിനു പ്രേരണ നല്‍കി. ജസ്റിന്‍ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ജര്‍മ്മന്‍ ഭാഷയില്‍ വിവരിച്ചത് യുവജനങ്ങള്‍ക്ക് യുറോപ്യന്‍ ജീവിതത്തില്‍ ലഭിക്കേണ്ടിയിരുന്ന ചില വസ്തുക്കളുടെ ഉത്തരവും കൂടിയായിരുന്നു.

മലയാളികള്‍ താലോലിക്കുന്ന വിശ്വാസ പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാണ് സംഗമത്തില്‍ പങ്കെടുത്ത കുട്ടികളെന്നും വിശ്വാസ തകര്‍ച്ച നേരിടുന്ന യുറോപ്പില്‍ ജനിച്ച വിശുദ്ധരാണ് ശാലോമിന്റെ വേദിയില്‍ അണിനിരന്ന കുട്ടികളെന്നും മലയാളി കത്തോലിക്ക സമൂഹത്തിന്റെ വികാരി ഫാ. ഡോ. തോമസ് താണ്ടപ്പിളളി അഭിപ്രായപ്പെട്ടു. ജീവിക്കുന്ന സമൂഹത്തില്‍ വിശ്വാസം പകര്‍ന്നു നല്‍കേണ്ടതിന്റെ ആവശ്യകതയിലേയ്ക്ക് അദ്ദേഹം വിരല്‍ ചൂണ്ടി. ജര്‍മന്‍ ഭാഷയില്‍ യുവതിയുവാക്കള്‍ക്ക് മാത്രമായി അര്‍പ്പിച്ച ദിവ്യബലിക്ക് ഫാ. തോമസ് വടാട്ടുമുകളേല്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

സംഗമത്തിന്റെ മറ്റൊരു പ്രാധാന ആകര്‍ഷണം കുട്ടികള്‍ തന്നെ നേതൃത്വം നല്‍കിയ ലൈവ് മ്യുസിക് ആയിരുന്നു. സ്റ്റെഫി, ജെന്നി, ഫ്രെഡി എന്നിവര്‍ കീ ബോര്‍ഡും, ഗിറ്റാറും, ഡ്രംസും ഉപയോഗിച്ച് നടത്തിയ ഗാന ശുശ്രൂഷ പരിപാടിയിലെ ശ്രേഷ്ഠ ഇനമായി. ജര്‍മന്‍, ഇംഗ്ളീഷ് ഭാഷയില്‍ ആലപിച്ച ഗാനങ്ങള്‍ക്കൊപ്പം സ്വയം മറന്നു കുട്ടികള്‍ ദൈവത്തെ സ്തുതിച്ചു. പരിപാടിയുടെ സമാപനത്തില്‍ നടന്ന ആരാധനയും കുട്ടികളെ ഏറെ സ്വാധീനിച്ചു. യുവജന സംഗമത്തിന്റെ തുടര്‍ പരിപാടികള്‍ തുടര്‍ന്നും വിയന്നയില്‍ നടക്കും. ഒരു വശത്തുകൂടി നഷ്ടപ്പെടുന്നത് മറുവശത്തുകൂടി പടുത്തുയര്‍ത്താന്‍ ശാലോം യുറോപ്പ് നടത്തുന്ന ശ്രമങ്ങളെ മാതാപിതാക്കള്‍ അഭിനന്ദിച്ചു. ജെന്നി ജയിംസ്, ഫിജോ കുരുത്തുകുളങ്ങര എന്നിവര്‍ പരിപാടിയുടെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍