• Logo

Allied Publications

Europe
മാഞ്ചസ്റര്‍ ദുക്റാന തിരുനാള്‍ ജൂലൈ അഞ്ചിന്; മാര്‍ ഗ്രേഷ്യസ് മുണ്ടാടന്‍ മുഖ്യ കാര്‍മികനാകും
Share
മാഞ്ചസ്റര്‍: പ്രസിദ്ധമായ മാഞ്ചസ്റര്‍ ദുക്റാന തിരുനാള്‍ ജൂലൈ അഞ്ചിന് (ശനി) നടക്കും. ഇംഗ്ളണ്ടിന്റെ മലയാറ്റൂര്‍ എന്ന് അറിയപ്പെടുന്ന പ്രസിദ്ധമായ മാഞ്ചസ്ററില്‍ ഭാരത അപ്പസ്തോലാന്‍ മാര്‍ത്തോമശ്ളീഹായുടെ ദുക്റാന തിരുനാളിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബിജിനോര്‍ രൂപത ബിഷപ് മാര്‍ക്ക് ഡേവീസ് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന വൈദിക ശ്രേഷ്ടരും തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ കാര്‍മികരാകും.

മാഞ്ചസ്ററിന് തിലകക്കുറി ആയ വിഥിന്‍ ഷോ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍. രാവിലെ 9.30 ന് കൊടിയേറ്റും. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരെയും ചെണ്ട മേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് ആള്‍ത്താരയിലേക്ക് ആനയിക്കുന്നതോടെ ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് തുടക്കമാകും.

കൊടിതോരണങ്ങളുടെയും മുത്തുക്കുടകളുടെയും പൊന്നിന്‍ കുരിശുകളുടെയും അകമ്പടിയോടെ നടക്കുന്ന തിരുനാള്‍ പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും നടക്കും. തുടര്‍ന്ന് സണ്‍ഡേ സ്കൂള്‍ വാര്‍ഷിക ആഘോഷങ്ങളും കുടുംബ യൂണിറ്റുകള്‍ മാറ്റുരയ്ക്കുന്ന വിവിധ കലാ പരിപാടികളും സെന്റ് ആന്റണീസ് സ്കൂളില്‍ നടക്കും.

തിരുനാള്‍ പ്രദക്ഷിണത്തിലും തിരുക്കര്‍മത്തിലും പങ്കെടുത്തു വിശുദ്ധന്റെ മാധ്യസ്ഥം തേടി അനുഗ്രഹങ്ങള്‍ തേടുവാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരകണക്കിന് വിശ്വാസികള്‍ മാഞ്ചസ്ററിലേക്ക് ഒഴുകി എത്തുന്നത് പതിവാണ്. തിരുനാള്‍ ഭക്തിനിര്‍ഭരമാക്കുവാന്‍ ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​