• Logo

Allied Publications

Europe
ജര്‍മനിയില്‍ അക്രമാസക്തനായ മദ്യപനെ പോലീസ് വെടിവച്ചു വീഴ്ത്തി
Share
ബര്‍ലിന്‍: മദ്യപിച്ച് മദോന്മത്തനായി അക്രമം അഴിച്ചു വിട്ട നാല്‍പ്പത്തിയാറുകാരനെ ജര്‍മന്‍ പോലീസ് വെടിവച്ചു വീഴ്ത്തി. ജര്‍മനിയിലെ ബവേറിയാ സംസ്ഥാനത്തിലെ നോയെഓട്ടിങ്ങന്‍ ഗ്രാമത്തിലാണ് സംഭവം.

മദ്യപനായ റോബര്‍ട്ട് ബി ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 45 സെന്റിമീറ്റര്‍ നീളമുള്ള സാമൂറായ് കത്തിയുമേന്തി ആളുകളെ ഭീഷണിപ്പെടുത്തിയതിനെതുടര്‍ന്ന് ഭയന്നുവിറച്ച വഴിപോക്കന്‍ പോലീസിനെ വിവരം ധരിപ്പിച്ചു. ഉടന്‍ പാഞ്ഞെത്തിയ ആയുധധാരികളായ പോലീസ് സംഘത്തെ കണ്ട് കൂടുതല്‍ വീര്യത്തോടെ പോലീസിനു നേരെ മദ്യപന്‍ കത്തി വീശി ഭയപ്പെടുത്തി. ഗത്യന്തരമില്ലാതെ പോലീസ് അക്രമിയുടെ മുട്ടിനുതാഴെ വെടിയുതിര്‍ത്ത് വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും ഉന്നംതെറ്റിയ വെടിയുണ്ട തുടയെല്ലില്‍ തുളച്ചുകയറി അക്രമി നിലംപതിക്കുകയായിരുന്നു.

ഉടന്‍തന്നെ പോലീസ് അക്രമിയെ ബന്ധനസ്ഥനാക്കി ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയയിലൂടെ വെടിയുണ്ട പുറത്തെടുത്തു. കനത്ത കാവലില്‍ ആശുപത്രിയില്‍ കഴിയുന്ന പ്രതിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.