• Logo

Allied Publications

Europe
കൊളോണിലെ ഇന്ത്യന്‍ വാരാഘോഷത്തില്‍ കേരള സമാജം ശ്രദ്ധേയമായി
Share
കൊളോണ്‍: കൊളോണ്‍ നഗരത്തില്‍ ഇന്ത്യന്‍ വാരാഘോഷത്തില്‍ കേരള സമാജത്തിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായി. കൊളോണ്‍ നഗരസഭയുടെയും ഇന്തോ ജര്‍മന്‍ സാംസ്കാരിക സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെയാണ് ആറാമത് ഇന്ത്യന്‍ വാരാഘോഷം കൊളോണില്‍ അരങ്ങേറിയത്.

കൊളോണ്‍ സിറ്റി മേയര്‍ അംഗലാ സ്പിറ്റ്സിഷ്, ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ ജനറല്‍ രവീഷ്കുമാര്‍, കേരളത്തില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകയും സിനിമാ സംവിധായകയുമായ ഷൈനി ജേക്കബ് ബെഞ്ചമിന്‍, ചെന്നൈയിലെ മുന്‍ ജര്‍മന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗുന്തര്‍ ക്വേണിംഗ്, മ്യൂസിയം ഡയറക്ടര്‍ ഒലിവര്‍ ലൊയ്ബ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ച് വാരാഘോഷം ഉദ്ഘാടനം ചെയ്തു.

വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളും കൂടിക്കാഴ്ചകളും ഇന്ത്യയുമായി പ്രത്യേകിച്ച് കേരളവുമായി വാണിജ്യം, കലാ സാഹിത്യ രംഗങ്ങളില്‍ ഇന്ത്യന്‍ വാരാഘോഷം മുഖേന ജര്‍മന്‍കാര്‍ക്ക് ഒരു തുറവുണ്ടാക്കാന്‍ സാധിക്കുമെന്ന് കോണ്‍സുല്‍ ജനറലും കൊളോണ്‍ സിറ്റി മേയറും ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ഇന്തോ ജര്‍മന്‍ സൊസൈറ്റി അധ്യക്ഷന്‍ ഗുന്തര്‍ ക്വേണിഗ് മുഖ്യപ്രഭാഷണം നടത്തി. സുവര്‍ണ ജൂബിലി നിറവിലെത്തിയ ഇന്തോ ജര്‍മന്‍ സൊസെറ്റിയുടെ കഴിഞ്ഞ 50 വര്‍ഷത്തെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യക്കാരെയും ജര്‍മന്‍കാരെയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളെന്നപോലെ സാംസ്കാരികമായി അഭിവൃദ്ധിപ്പെടുത്താനായതില്‍ അഭിമാനമുണ്ടെന്ന് ഗുന്തര്‍ ക്വേണിംഗ് പറഞ്ഞു. ജര്‍മനിയിലെ അഫ്ഗാന്‍ ഹിന്ദു സമാജം വൈസ് പ്രസിഡന്റ് സുന്ദര്‍ പോപ്പാറ്റ്,
ഉദ്ഘാടന സമ്മേളനത്തിലെ കലാസായാഹ്നത്തില്‍ കൊളോണ്‍ കേരള സമാജത്തിന്റെ സഹകരണം ഇത്തവണയും ശ്രദ്ധേയമായി.

ജര്‍മനിയിലെ മികച്ച നര്‍ത്തകിയായ പേര്‍ലി മലയില്‍ അവതരിപ്പിച്ച ക്ളാസിക്കല്‍ ഫ്യൂഷന്‍ ഡാന്‍സ്, കസ്തൂരി ചിലങ്കൈഒളി ഡാന്‍സ് സ്കൂളിന്റെ കലാപ്രതിഭാ സഹോദരങ്ങളായ ജിം, റിയാ വടക്കിനേത്ത്, ലൊറേന്‍, സാംബവി എന്നിവരുടെ ഗ്രൂപ്പ് അവതരിപ്പിച്ച ക്ളാസിക്കല്‍, സിനിമാറ്റിക് നൃത്തങ്ങള്‍, കൊച്ചുകുട്ടികളായ ഇഷാനി ചിറയത്ത്, രാഘവി എന്നിവര്‍ രാധയുടെയും കൃഷ്ണന്റെയും വേഷത്തില്‍ നിറഞ്ഞാടിയ പ്രണയരാഗനൃത്തം, അഫ്ഗാന്‍ ഹിന്ദു സമാജം നടത്തിയ ഗാനാലാപനം തുടങ്ങിയ പരിപാടികള്‍ സദസ്യരുടെ മുക്തകണ്ഠപ്രശംസ പിടിച്ചുപറ്റി. ഇന്ത്യന്‍ ക്ളാസിക്കല്‍ മ്യൂസിക് ഇന്‍സ്ട്രമെന്റില്‍ ഷക്കീര്‍ ഖാന്‍ (സിത്താര്‍), അനൂപ് സെന്‍ ഗുപ്ത(തബല), സ്റെഫാനി ബോഷ്(ബെന്‍സൂരി ഫ്ളൂട്ട്) എന്നിവര്‍ താളരാഗനിബദ്ധമായി അവതരിപ്പിച്ചത് ഏറ്റവും മികച്ച നിലവാരം പുലര്‍ത്തി. യൂര്‍ഗന്‍ തോമസ് പരിപാടികള്‍ മോഡറേറ്റ് ചെയ്തു.

ഓഡിറ്റോറിയത്തിനു പുറത്ത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കരകൌശലസാധനങ്ങള്‍, ആഹാര പാനീയങ്ങളുടെ സ്റാളുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിച്ചത് പങ്കെടുക്കാനെത്തിയ ജര്‍മന്‍കാര്‍ക്ക് കൂടുതല്‍ ഉണര്‍വേകി. കേരളത്തനിമയില്‍ കേരള സമാജം കൊളോണ്‍ ഭരണ സമിതിയംഗങ്ങള്‍ ഒരുക്കിയ നാടന്‍ വെജിറ്റേറിയന്‍ ഭക്ഷണം സായാഹ്നത്തിലെ ഹൈലൈറ്റ് ആയിരുന്നു.

കൊളോണ്‍ കേരള സമാജം ഭാരവാഹികളായ ജോസ് പുതുശേരി (പ്രസിഡന്റ്), ഡേവീസ് വടക്കുംചേരി (സെക്രട്ടറി), ഷീബ കല്ലറയ്ക്കല്‍ (ട്രഷറാര്‍), ബേബിച്ചന്‍ കലേത്തുംമുറിയില്‍ (സ്പോര്‍ട്സ് സെക്രട്ടറി), സെബാസ്റ്യന്‍ കോയിക്കര (ജോയിന്റ് സെക്രട്ടറി),പോള്‍ ചിറയത്ത്, ജോസ് കുമ്പിളുവേലില്‍ (കള്‍ച്ചറല്‍ സെക്രട്ടറി) ജോസ് കല്ലറയ്ക്കല്‍, അമ്മിണി കോയിക്കര, മേരി പുതുശേരി, എല്‍സി വടക്കുംചേരി,സാലി ചിറയത്ത്, ഷീന കുമ്പിളുവേലില്‍, ഗ്രേസി മണ്ണനാല്‍, ഈത്തമ്മ കളപ്പുരയ്ക്കല്‍ എന്നിവരുടെ സഹകരണം സജീവമായിരുന്നു. നിരവധി മലയാളികളും ജര്‍മന്‍കാരും ഉള്‍പ്പടെ ഏതാണ്ട് നാനൂറ്റിയന്‍പതോളം പേര്‍ പരിപാടികള്‍ വീക്ഷിക്കാന്‍ എത്തിയിരുന്നു. രണ്ടര മണിക്കൂര്‍ നീണ്ട കലാസായാഹ്നത്തിലേക്കുള്ള പ്രവേശനം സൌജന്യമായിരുന്നു. മലയാളി നഴ്സുമാരുടെ ജര്‍മനിയിലേയ്ക്കുള്ള കുടിയേറ്റ ചരിത്രത്തെ അസ്പദമാക്കി ജര്‍മന്‍ മലയാളി നിര്‍മിച്ച് ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ട്രാന്‍സ്ലേറ്റഡ് ലൈവ്സ് എന്ന ഡോക്കുമെന്ററി ചിത്രത്തിന്റെ പ്രദര്‍ശനവും ഇന്ത്യന്‍ വാരാഘോഷത്തോട് അനുബന്ധിച്ച് ജൂണ്‍ ഒന്നിന് (ഞായര്‍) വൈകുന്നേരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടത്തിയിരുന്നു. നിറഞ്ഞ സദസിലാണ് ഡോക്കുമെന്ററിയുടെ പ്രദര്‍ശനം നടന്നത്.

ഇന്തോ ജര്‍മന്‍ ഫോറം സിഇഒ ഹീപ്പ് റൂത്തിന്റെ അത്യന്തികമായ പരിശ്രമത്തില്‍ കൊളോണ്‍ നൊയേമാര്‍ക്ക്റ്റിലെ റൌട്ടന്‍സ്ട്രൌഹ് ജോസ്റ് മ്യൂസിയം ഓഡിറ്റോറിയത്തില്‍ മേയ് 30 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യന്‍ വീക്കില്‍ കൊളോണ്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ വച്ച് വ്യവസായം, വിദ്യാഭ്യാസം, സാഹിത്യം, സാംസ്കാരികം എന്നീ വിഷയങ്ങളില്‍ സെമിനാറുകളും ചര്‍ച്ചകളും വര്‍ക്ഷോപ്പുകളും സംഘടിപ്പിച്ചിക്കുന്നുണ്ട്. മേയ് മുപ്പതിനാരംഭിച്ച ഇന്ത്യന്‍ വീക്ക് പരിപാടികള്‍ ജൂണ്‍ എട്ടിന് സമാപിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ