• Logo

Allied Publications

Europe
നാലാമത് സീറോ മലങ്കര കണ്‍വന്‍ഷനെ വരവേല്‍ക്കാന്‍ ബ്രിസ്റോള്‍
Share
ബ്രിസ്റോള്‍: പരിശുദ്ധ ഈവാനിയോസ് തിരുമേനിയുടെ ചൈതന്യവും സിബിസിഐ പ്രസിഡന്റുകൂടിയായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്ക ബാവയുടെ അതുല്യമായ നേതൃത്വപാടവും നിമിത്തം അനുഗ്രഹീതമായ മലങ്കര കത്തോലിക്കാ സഭ യുകെയില്‍ നാലാമത് വാര്‍ഷിക കണ്‍വന്‍ഷനൊരുങ്ങുന്നു.

സീറോ മലങ്കര വിശ്വാസികളെ ഒരു കുടക്കീഴില്‍ അണിനിരത്തിയ കോഓര്‍ഡനേറ്റര്‍ റവ. ഫാ. ഡാനിയേല്‍ കുളങ്ങരയാണ് ഇത്തവണയും കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. കൂടാതെ ഷെഫീല്‍ഡിലെ കാത്തലിക് ചാപ്ളെയിന്‍ ഫാ. തോമസ് മടുക്കുമൂട്ടിലും മറ്റ് കമ്മിറ്റിയംഗങ്ങളും സഹായത്തിനുണ്ട്.

ജൂണ്‍ 28ന് (ശനി) ബ്രിസ്റോളിലെ സൌത്ത് മേഡിലെ ഗ്രീന്‍വേ സെന്ററില്‍ (മാര്‍ തിയോഫിലോസ് നഗര്‍) സീറോ മലങ്കര സഭയുടെ അമേരിക്കയൂറോപ്പ് ബിഷപ് ഡോ. തോമസ് മാര്‍ യൌസേബിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള സെമിനാറുകള്‍ ബത്തേരി രൂപത മതബോധന കേന്ദ്രം മുന്‍ ഡയറക്ടര്‍ കൂടിയായ റവ. ഫാ. തോമസ് മടുക്കമൂട്ടില്‍, ബ്രദര്‍ സന്തോഷ് കരുമാത്ര എന്നിവര്‍ നയിക്കും.

സെമിനാറുകള്‍ക്കുശേഷം പ്രദക്ഷിണം ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന എന്നിവ നടക്കുമെന്ന് നാഷണല്‍ പാസ്റര്‍ കൌണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. അനുജ് ജോഷ്വാ മാത്യു, സെക്രട്ടറി മനോഷ് ജോണ്‍, കണ്‍വന്‍ഷന്‍ ജോ. കണ്‍വീനര്‍ സാബു മണ്ണില്‍ എന്നിവര്‍ പറഞ്ഞു.

കണ്‍വന്‍ഷന്റെ പ്രചരണാര്‍ഥം ബ്രിസ്റോള്‍ ഇടവകയിലെ ആള്‍ട്ടര്‍ സര്‍വീസ് കോഓര്‍ഡിനേറ്റര്‍ ക്രിസ്റോ തോമസ് തയാറാക്കിയ പ്രൊമോഷന്‍ വീഡിയോ സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ സജീവമാണ്.

കണ്‍വന്‍ഷന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ബ്രിസ്റോള്‍ പാരീഷ് സെക്രട്ടറി റെജി തോമസ് മാണികുളം, നാഷണല്‍ സെക്രട്ടറി മനോഷ് ജോണ്‍, കണ്‍വന്‍ഷന്‍ ജോയിന്റ് കണ്‍വീനര്‍ സാബു മണ്ണില്‍, മീഡിയ സെല്‍ കണ്‍വീനര്‍ വിനോദ് ജോണ്‍സണ്‍, വിശ്വാസ പരിശീലന സ്കൂള്‍ ഹെഡ്മാസ്റര്‍ ജോജി മാത്യു, പാസ്ററല്‍ കൌണ്‍സില്‍ അംഗം ഷാജി സ്കറിയ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ വിനോയി മാത്യു, സാങ്കേതിക വിദഗ്ധനും സീനിയര്‍ അംഗവുമായ സ്റീഫന്‍ ജോര്‍ജ്, കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍ ജോബി മണ്ണില്‍, ഇടവക കമ്മിറ്റിയംഗങ്ങളായ ജോര്‍ജ്, ഷാജി പള്ളിയത്ത് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

കണ്‍വന്‍ഷനോടനുബന്ധിച്ചുള്ള ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന കൂടുതല്‍ സജീവമാക്കാനായി ജോണ്‍സണ്‍, ഷാലി റെജി എന്നിവര്‍ നേതൃത്വം കൊടുക്കുന്ന ചര്‍ച്ച് ക്വയര്‍ തീവ്ര പരിശീലനത്തിലാണ്. കൂടാതെ നാഷണല്‍ ബൈബിള്‍ ക്വിസ്, സാംസ്കാരിക പരിപാടിയായ ബഥാനിയ 2014 എന്നിവയുടെ തയാറെടുപ്പും നടന്നുവരുന്നു.

റിപ്പോര്‍ട്ട്: മാനുവല്‍ മാത്യു

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ