• Logo

Allied Publications

Europe
മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററില്‍ കുടുംബ സംഗമവും കലാ കായിക മേളയും ജൂണ്‍ ഏഴിന്
Share
മാഞ്ചസ്റ്റര്‍: നാം ഒരു കുടുംബം എന്ന സന്ദേശം ഉയര്‍ത്തി മാഞ്ചസ്റ്റര്‍ സെന്റ് തോമസ് ആര്‍സി സെന്ററിലെ കുടുംബങ്ങളും സണ്‍ഡേ സ്കൂള്‍ കുട്ടികളും ഒത്തുചേരുന്നു. ഒരു ദിവസം മുഴുവന്‍ നീളുന്ന കലാ, കായിക മത്സരങ്ങളായിട്ടാണ് ഇക്കുറി ആഘോഷങ്ങള്‍ നടക്കുക. ഇടവകയുടെ കീഴിലുളള കുടുംബ കൂട്ടായ്മകളും സണ്‍ഡേ സ്കൂള്‍ കുട്ടികളും അണിനിരക്കുന്ന വീറും വാശിയും ഏറിയ മത്സരങ്ങള്‍ക്ക് ജൂണ്‍ ഏഴിന് (ശനി) മാഞ്ചസ്റ്റര്‍ സാക്ഷ്യം വഹിക്കും.

രാവിലെ 10 മുതല്‍ വിഥിന്‍ ഷോ സെന്റ് ആന്റണിസ് സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കുന്ന വര്‍ണശബളമായ മാര്‍ച്ച് പാസ്റ്റോടെ കലാകായിക മേളയ്ക്ക് തുടക്കമാകും. ഇടവകയിലെ വിവിധ യൂണിറ്റുകള്‍ മാര്‍ച്ച് പാസ്റ്റില്‍ രാഗങ്ങളുടെ ബാനറിനു കീഴില്‍ അണി നിരക്കും വികാരി ഫാ. സജി മലയില്‍ പുത്തന്‍പുര ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ മാര്‍ച്ച് പാസ്റ്റിനും മത്സരങ്ങള്‍ക്കും തുടക്കം കുറിക്കും.

യൂണിറ്റ് കോഓര്‍ഡിനേറ്റേഴ്സിന്റെ നേതൃത്വത്തില്‍ ടീമുകള്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കുമ്പോള്‍ വീറും വാശിയും ഏറും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം മത്സരങ്ങള്‍ നടക്കും. വിജയം നേടുന്ന ടീമുകള്‍ക്കും ഫാമിലി യൂണിറ്റിനും പ്രത്യേകം ട്രോഫികള്‍ സമ്മാനമായി ലഭിക്കും. കായിക മത്സരങ്ങളെ തുടര്‍ന്ന് സെന്റ് ആന്റണിസ് സ്കൂള്‍ ഹാളില്‍ കലാമേളയ്ക്ക് തുടക്കമാകും.

സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക മത്സരങ്ങള്‍ നടക്കും. വിദ്യാര്‍ഥികള്‍ രണ്ട് ഹൌസുകളായി തിരിഞ്ഞാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കൂടുതല്‍ പോയിന്റ് നേടുന്ന ഹൌസിനും പ്രത്യേക സമ്മാനം ഉണ്ടായിരിക്കും.

ഇടവക വികാരി ഫാ. സജി മലയില്‍ പുത്തന്‍ പുരയുടെ നേതൃത്വത്തില്‍ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, ട്രസ്റ്റിമാര്‍ യൂണിറ്റ് കോഓര്‍ഡിനേറ്റേഴ്സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മത്സരങ്ങളോടനുബന്ധിച്ച് ഗ്രൌണ്ടില്‍ രുചികരമായ ഭക്ഷണങ്ങളുമായി ഫുഡ് സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നതാണ്. കുടുംബ സംഗമത്തിലേക്ക് ഏവരെയും ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​