• Logo

Allied Publications

Europe
സീമെന്‍സ് 12,000 പേരെ പിരിച്ചുവിടുന്നു
Share
ബര്‍ലിന്‍: ജര്‍മന്‍ വ്യവസായ ഭീമന്‍ സീമെന്‍സ് 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിക്കുന്നു. ആഗോള വ്യാപകമായി നടത്തുന്ന പുനഃസംഘടനയുടെ ഭാഗമായാണ് നടപടിയെന്ന് ചീഫ് എക്സിക്യൂട്ടീവ് ജോ കേസര്‍.

കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്ന ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് പുനഃസംഘടന വേണ്ടിവരുന്നതെന്നും ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേസര്‍ വിശദീകരിച്ചു. ഇതനുസരിച്ച് കമ്പനിയുടെ 16 ഡിവിഷനുകളില്‍ ചിലത് കൂട്ടിച്ചേര്‍ത്ത് ഏഴെണ്ണമാക്കും. 7600 തസ്തികകളെ ഇതു ബാധിക്കും. പ്രാദേശിക പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കുന്നതാണ് മറ്റൊരു നാലായിരം തസ്തികകളെ ബാധിക്കുന്നത്.

അതേസമയം, ഈ 12,000 പേര്‍ക്കും ജോലി നഷ്ടപ്പെടില്ലെന്നും, സാധ്യമായ മറ്റു പൊസിഷനുകളില്‍ നിയമനം നല്‍കാന്‍ ശ്രമിക്കുമെന്നും കേസര്‍ തൊഴിലാളികള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

ലോകത്താകമാനം 360,000 ജീവനക്കാരാണ് സീമെന്‍സിനുള്ളത്. ഊര്‍ജ നിലയങ്ങള്‍ മുതല്‍ ബുള്ളറ്റ് ട്രെയ്നുകള്‍ വരെ കമ്പനി നിര്‍മിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട