• Logo

Allied Publications

Europe
അന്തരീക്ഷ മലിനീകരണകാര്യത്തില്‍ ബെക്കിംഗ്ഹാം പാലസിന് യൂറോപ്പില്‍ ഒന്നാം സ്ഥാനം
Share
ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരമെന്നു കേട്ടാല്‍ ആര്‍ക്കാണ് അതൊന്നു നേരില്‍ക്കണ്ട് ആസ്വദിക്കണമെന്നു തോന്നാത്തത്. അതിന്റെ രൂപഭംഗിയും രാജവാഴ്ചയുടെ എക്കാലത്തെയും പ്രിയപ്പെട്ട മണിസൌധമെന്നു വിശേഷിപ്പിക്കാവുന്ന കൊട്ടാരം ഇപ്പോള്‍ അന്തരീക്ഷ മലിനീകരണത്തില്‍ യൂറോപ്പിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്.

ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പുറത്തുവിട്ട വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടന്‍ നഗരത്തില്‍ അനുവദനീയമായ അളവിനേക്കാള്‍ നാലു മടങ്ങാണ് ബെക്കിംഗ്ഹാം പാലസ് പരിസരത്തെ നൈട്രജന്‍ ഡയോക്സൈഡിന്റെ അളവെന്നാണ് പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വെളപ്പെടുത്തുന്നത്.

യൂറോപ്യന്‍ യുണിയന്‍ അംഗീകരിച്ച അന്തരീക്ഷ വായുവിലെ നൈട്രജന്‍ ഡയോക്സൈഡിന്റെ (എന്‍ഒ2) സ്റാന്‍ഡാര്‍ഡ് തോത് 40 മൈക്രോഗ്രാം (ക്യുബിക് മീറ്റര്‍) വരെയാണ്. എന്നാല്‍ ബ്രീട്ടീഷ് രാജ്ഞിയുടെ ബെക്കിംഗ്ഹാം പാലസിന്റെ പരിസരവും കൊട്ടാരത്തിലേക്കുള്ള റോഡിലെ ഗ്രോസ്വെനര്‍ പ്ളേസില്‍ ഇത് 152 മൈക്രോഗ്രാം വരെ എത്തിയിരിക്കുകയാണന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവിടേയ്ക്കുള്ള വാഹന ഗതാഗതത്തിന്റെ ബാഹുല്യമാണ് ഇതിനു കാരണമായി പറഞ്ഞിട്ടുള്ളത്.

ലണ്ടനിലെ ഹൌസ് ഓഫ് പാര്‍ലമെന്റ്, ബ്രിട്ടീഷ് മ്യൂസിയം, നാഷണല്‍ തിയേറ്റര്‍, കോണ്‍വെന്റ് ഗാര്‍ഡന്‍ തുടങ്ങിയ കേന്ദ്രങ്ങളും ഇക്കാര്യത്തില്‍ പിന്നിലല്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.