• Logo

Allied Publications

Europe
ക്രോയ്ഡോണ്‍ മേയര്‍ മഞ്ജു ഷാഹുല്‍ ഹമീദിന് സംഗീത ഓഫ് ദി യുകെ സ്വീകരണം നല്‍കുന്നു
Share
ക്രോയ്ഡോണ്‍: യുകെ മലയാളികള്‍ക്കും വിശിഷ്യാ ക്രോയ്ഡോണ്‍ മലയാളികള്‍ക്കും അഭിമാനമായി ക്രോയ്ഡോണ്‍ നഗര സഭയുടെ പ്രഥമ വനിതയായി ചുമതലയേറ്റ മഞ്ജു ഷാഹുല്‍ ഹമീദിന് സംഗീത ഓഫ് ദി യുകെ സ്വീകരണം നല്‍കുന്നു.

ജൂണ്‍ 15 ന് (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ ക്രോയ്ഡോണ്‍ മിച്ചം റോഡിലുള്ള ലാന്‍ ഫ്രാങ്ക് സ്കൂള്‍ ഹാളില്‍ നടക്കുന്ന (അൃരവയശവീുെ ഘമിളൃമര ടരവീീഹ ,ങശരേവമാ ഞീമറ ,ഇൃീ്യറീി) സ്വീകരണ ചടങ്ങുകള്‍ക്ക് മികവേകുവാന്‍ യുകെയിലെ പ്രഗല്‍ഭരായ ഗായകര്‍ അവതരിപ്പിക്കുന്ന ഗാനമേളയും കേരള തനിമ വിളിച്ചോതുന്ന നൃത്ത നൃത്യങ്ങളും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ക്രോയ്ഡോന്‍ നഗര സഭയുടെ പ്രഥമ വനിത എന്ന ഔദ്യോഗിക പദവിയില്‍ മഞ്ജുവിനു യുകെയിലെ ഒരു മലയാളി സംഘടന നല്‍കുന്ന ആദ്യത്തെ സ്വീകരണ ചടങ്ങിനാണ് സംഗീത വേദിയൊരുക്കുന്നത്.

ക്രോയ്ഡോണ്‍ നഗര സഭയില്‍ മലയാളി സാന്നിധ്യം ഇതിനു മുമ്പും ഉണ്ടായിരുന്നെങ്കിലും നഗര സഭയുടെ പരമോന്നത പദവിയായ മേയര്‍ പദവി ലഭിക്കുന്ന ആദ്യത്തെ മലയാളിയും ആദ്യത്ത ഇന്ത്യന്‍ വനിതയും കൂടിയാണ് മഞ്ജു. കഴിഞ്ഞ ആറ് വര്‍ഷത്തോളം തുടര്‍ച്ചയായി കൌണ്‍സിലര്‍ സ്ഥാനം അലങ്കരിച്ചു താന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡിന്റെ സമുന്നതമായ പുരോഗതിക്കും വളര്‍ച്ചക്കും അക്ഷീണം പ്രവര്‍ത്തിച്ചിട്ടുള്ള മഞ്ജു മേയറാവുക വഴി മലയാളികള്‍ക്ക് മാത്രമല്ല ക്രോയ്ഡോണിലെ മൊത്തം ജനങ്ങള്‍ക്കിടയിലും പ്രിയങ്കരി ആയി മാറിയിരിക്കുകയാണിപ്പോള്‍. ക്രോയ്ടോന്‍ നഗര സഭയുടെ ചരിത്രത്തിലെ ആദ്യത്ത മലയാളി മേയര്‍ക്ക് സംഗീത ഓഫ് ദി യുകെ ഒരുക്കുന്ന സ്വീകരണ ചടങ്ങുകളിലും കലാ സാംസ്കാരിക പരിപാടികളിലും പങ്കെടുക്കാന്‍ ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്തു. പ്രവേശനം സൌജന്യമാണ്.

വിശദ വിവരങ്ങള്‍ക്ക്: ജയ പ്രകാശ് പണിക്കര്‍ 07917361127, അഭിലാഷ് 07795298570,പ്രകാശ് രാമസ്വാമി 07786158579.

ഢലിൌല :അൃരവയശവീുെ ഘമിളൃമിര ടരവീീഹ, ങശരേവമാ ഞീമറ ,ഇൃീ്യറീി ,ഇഞ9 3അട എഞഋഋ ഋചഠഞഥ അചഉ എഞഋഋ ഇഅഞ ജഅഞഗകചഏ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​