• Logo

Allied Publications

Europe
'ചിത്രഗീത'വുമായി കെ.എസ് ചിത്ര യുകെയില്‍
Share
ലെസ്റര്‍: യുകെയിലെ മലയാളികളുടെ സംഗീതാസ്വാദനത്തിന് പുതിയ നിര്‍വചനങ്ങള്‍ രചിച്ച് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര യുകെയില്‍. ചിത്ര വെള്ളിയാഴ്ച ന്യൂപോര്‍ട്ടിലെ ആദ്യ വേദിയില്‍ ഗാനം ആലപിക്കും. ചിത്ര ഒറ്റയ്ക്കും മറ്റു കലാകാരന്‍മാര്‍ വേറേയുമാകും എത്തുക. പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നവര്‍ എല്ലാവര്‍ക്കും വീസ ലഭിച്ചിരുന്നുു.

മൂന്നു വേദികളിലായി നടത്തുന്ന ചിത്രഗീതത്തിന്റെ ആദ്യ വേദി ന്യൂപോര്‍ട്ടാണ്. തണുത്ത പ്രതികരണമായിരുന്നു തുടക്കത്തില്‍ ഇവിടുത്തെ മലയാളി സമൂഹം ഷോയോടു പുലര്‍ത്തിയത്. എന്നാല്‍ ഷോ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ആവേശം പലരും നേഞ്ചേറ്റുന്നതാണെന്ന് സംഘാടകര്‍ക്ക് ലഭിച്ച ഫോണ്‍ കോളുകള്‍ വ്യക്തമാക്കുന്നു.

കൌണ്ടറുകളുമായി സ്റേജില്‍ നിറയുന്ന പിഷാരടി അവതാരകനാകുന്നത് യുകെയിലെ മലയാളി സമൂഹം ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇതാദ്യമായിട്ടായിരിക്കും ഒരു സംഗീത പരിപാടിക്ക് ബഡായി ബംഗ്ളാവിലെ ആതിഥേന്‍ അവതാരകനാകുന്നത്. ഈ അവതരണം ഏറ്റവുമധികം കാത്തിരിക്കുന്നത് കുട്ടികളാകുമെന്നുറപ്പ്. പിഷാരടിയുടെ കാരിക്കേച്ചര്‍ ഷോയാണ് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ കാത്തിരിക്കുന്ന മറ്റൊരു ഇനം. അവതരണത്തിനിടെ ഇത്തരം ചെപ്പടി വിദ്യകള്‍ ഒളിപ്പിച്ചാകും പിഷാരടി സദസിനെ കൈയിലെടുക്കുക.

മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയെ ആദ്യം സ്വീകരിക്കാനുള്ള അവസരമാണ് ന്യൂപോര്‍ട്ടിലെ മലയാളികള്‍ക്ക് ലഭിക്കുന്നത്. ചിത്രയ്ക്കു പുറമേ ചടുല ഗാനങ്ങളുടെ തമ്പുരാന്‍ നാദിര്‍ഷായും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന പിഷാരടിയും കൂടി ചേരുമ്പോള്‍ ചിത്രഗീതം യുകെ മലയാളികള്‍ക്കിടയില്‍ പുതിയ ചരിത്രഗീതമാകുമെന്നുറപ്പ്.

കാര്‍ഡിഫിലോ ബ്രിസ്റോളിലോ സ്വാന്‍സിയിലോ ന്യൂപോര്‍ട്ടിലോ ഉള്ള മലയാളികള്‍ ആരെങ്കിലും പരിപാടി നേരിട്ടു കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇന്നു തന്നെ സംഘാടകരെ വിളിച്ച് ടിക്കറ്റ് ഉറപ്പിക്കുക. അതുവഴി ഈ വെള്ളിയാഴ്ച നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ ദിവസമാക്കുക. നിങ്ങളുടെ പ്രതീക്ഷകളെ കവച്ചു വയ്ക്കുന്ന സംഗീത ഹാസ്യ പരിപാടിയാകും ചിത്രഗീതമെന്നുറപ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിജു തോമസ് (ന്യൂപോര്‍ട്ട്) 07875332761, തോമസ്കുട്ടി ജോസഫ് (കാര്‍ഡിഫ്) 07846122982, ജോസഫ്, (കാര്‍ഡിഫ്) 07886325383, ജോബി മാത്യു (ന്യൂപോര്‍ട്ട്) 07460329660, സനീഷ് ചാക്കോ (ന്യൂ പോര്‍ട്ട്) 07951341524, റ്റോസി തോമസ് (ന്യൂപോര്‍ട്ട്) 07877778301, അഭിലാഷ് തോമസ് (വെസ്റ് വെയില്‍സ്) 07714994680, ജോജി ജോസ് (സ്വാന്‍സി) 07912874607, റെജി പീറ്റര്‍ 07713183350, കൈരളി സ്റോര്‍സ്, കാര്‍ഡിഫ് 07947256834, ജഗി ജോസ്, (ബ്രിസ്റോള്‍) 07717848090, എബി ജോസ് 07506926360, മാത്യു അമ്മായിക്കുന്നേല്‍ 07737495440.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ