• Logo

Allied Publications

Europe
മൈനെ വേല്‍റ്റ് മാസിക മുപ്പതാം ജൂബിലി ആഘോഷിച്ചു
Share
കൊളോണ്‍: ജര്‍മനിയിലെ ഇന്ത്യാക്കാര്‍ക്കുവേണ്ടി ജര്‍മന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കുന്ന മൈനെ വേല്‍റ്റ് (എന്റ്െ ലോകം) എന്ന മാസികയുടെ മുപ്പതാമത് ജൂബിലി ആഘോഷിച്ചു.

മേയ് എട്ടിന് കൊളോണ്‍ ഡോം (കത്തീഡ്രല്‍) ഫോറുമില്‍ നടന്ന ആഘോഷത്തില്‍ ജര്‍മന്‍കാര്‍ക്കൊപ്പം നിരവധി മലയാളികളും പങ്കെടുത്തു.

കൊളോണ്‍ അതിരൂപത സഹായമെത്രാന്‍ അന്‍സ്ഗാര്‍ പുഫ് മുഖ്യപ്രഭാഷണം നടത്തി. ജര്‍മനിയില്‍ കുടിയേറിയ ഇന്ത്യക്കാരുടെ പ്രവര്‍ത്തിയിലും പെരുമാറ്റത്തിലും കാണുന്ന പ്രത്യേകത ഒരു കാര്യത്തില്‍ മാത്രം ഒതുങ്ങാതെ മാതൃഭാഷയിലും ജര്‍മന്‍ഭാഷയിലും നേടിയതിന്റെ മകുടോദാഹരണമാണ് മൈനെവേല്‍റ്റിന്റെ മുപ്പതുവര്‍ഷത്തെ പ്രവര്‍ത്തനമെന്ന് സഹായമെത്രന്‍ എടുത്തു പറഞ്ഞു.

വിജ്ഞാന ശാസ്ത്രവിദഗ്ധയായ ഡോ. ഊര്‍മിള ഗോയല്‍ ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതിയെപ്പറ്റിയും വനിതകളെപ്പറ്റിയും ജര്‍മന്‍ ജീവിതത്തെ ആസ്പദമാക്കിയും പ്രഭാഷണം നടത്തിയത് ഏറെ തെളിവോടെയായിരുന്നു. ജര്‍മനിയിലെ സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചിരുന്നതും ഇപ്പോള്‍ വിശ്രമം ജീവിതം നയിക്കുന്ന ഡോ.ജോര്‍ജ് അരീക്കല്‍, സുനിത വിതയത്തില്‍, ഡോ.ഗോപാല്‍ കൃപലാനി,ഹര്‍പീത് ചോലിയ, മെയ്മോള്‍ ദേവസ്യാ ഡെമ്മിംഗ്, ജോസ് പുന്നാംപറമ്പില്‍ തുടങ്ങിയവര്‍ ജര്‍മന്‍ കുടിയേറ്റത്തെ ഉദ്ധരിച്ചുകൊണ്ടും പിന്നീടുണ്ടായ പരിണാമങ്ങളെപ്പറ്റിയും വിശദീകരിച്ചുകൊണ്ടുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു.

പുതുതലമുറയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ ജര്‍മന്‍ കുടിയേറ്റത്തിന്റെ പുതിയ കാഴ്ചപ്പാടും എന്നാല്‍ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തിലെത്തുമ്പോഴുള്ള മാനസിക സാഫല്യവും താരതമ്യം ചെയ്തുള്ള വിശദീകരണം ഏറെ ശ്രദ്ധപിടിച്ചുപറ്റി.

ജര്‍മന്‍ റാപ് സംഗീതത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ വംശജനായ ദിപ്തേഷിന്റെ റാപ് സംഗീതവും സാഷാ ജോസഫ്, അക്സാറാം, ഡേവിഡ് എന്നിവരുടെ ട്രൂപ്പ് ഒരുക്കിയ സംഗീതധാരയും ആഘോഷത്തെ ധന്യമാക്കി. നിഷ പുന്നാംപറമ്പില്‍ വോള്‍ഫ് പരിപാടികളുടെ അവതാരകായിരുന്നു. മൈനെ വേല്‍റ്റിന് കാരിത്താസിന്റെ വക ഉപഹാരം സഹായമെത്രാന്‍ ജോസ് പുന്നാംപറമ്പിലിന് സമ്മാനിച്ചു. ചര്‍ച്ചകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആദരസൂചകമായി പൂച്ചെണ്ടുകളും റോസാപൂക്കളും സഹായമെത്രാന്‍ നല്‍കി. ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവരെ ഹൈന്‍സ് മ്യൂള്ളര്‍ (കൊളോണ്‍ അതിരൂപത കാരിത്താസ്) സ്വാഗതവും ജോസ് പുന്നാംപറമ്പില്‍ നന്ദിയും പറഞ്ഞു.

ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് സംഘാടകരായ കാരിത്താസ് കൊളോണ്‍ ഇന്ത്യന്‍ ലഘുഭഷണവും ഒരുക്കിയിരുന്നു.

കൊളോണ്‍ അതിരൂപതയുടെ കീഴില്‍ കാരിത്താസിന്റെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കുന്ന മൈനെ വെല്‍റ്റിന്റെ മുഖ്യപത്രാധിപര്‍ ജോസ് പുന്നാംപറമ്പിലാണ്. ജര്‍മനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും വാഗ്മിയുമായ ജോസ് പുന്നാംപറമ്പില്‍ പുസ്തക രചയിതാവെന്ന നിലയില്‍ പ്രശസ്ത സാഹിത്യകാരന്‍ പോള്‍ സഖറിയാ ഉള്‍പ്പടെയുള്ളവരുടെ നിരവധി പുസ്തകങ്ങള്‍ ജര്‍മന്‍ ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജര്‍മനിയിലെ മലയാളി നഴ്സുമാരെപ്പറ്റി ജര്‍മന്‍ മലയാളി ജോസഫ് മാത്യു നിര്‍മിച്ച ട്രാന്‍സ്ലേറ്റഡ് ലൈവ്സ് (വിവര്‍ത്തനം ചെയ്യപ്പെട്ട ജീവിതങ്ങള്‍) എന്ന ഡോക്കുമെന്ററി ഫിലിമിന്റെ തീം കണ്‍സള്‍ട്ടന്റ് ജര്‍മനിയില്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജോസ് പുന്നാംപറമ്പിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.