• Logo

Allied Publications

Europe
പ്രസ്റണില്‍ പെന്തകുസ്താ തിരുനാളിനോടനുബന്ധിച്ച് അക്ഷരം കുറിക്കല്‍ ജൂണ്‍ എട്ടിന്
Share
പ്രസ്റണ്‍: ജൂണ്‍ എട്ടിന് (ഞായര്‍) വൈകുന്നേരം അഞ്ചിന് പ്രസ്റണിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തില്‍ അക്ഷരം കുറിക്കല്‍ നടത്തപ്പെടുന്നു. പെന്തകുസ്താ തിരുനാള്‍ ദിനത്തില്‍ പാരമ്പര്യമായി നടത്തപ്പെടുന്ന ആദ്യാക്ഷരം കുറിക്കലിനു പ്രസ്റണില്‍ ലങ്കാസ്റര്‍ രൂപതയുടെ സീറോ മലബാര്‍ ചാപ്ളെയിന്‍ റവ. ഡോ. മാത്യു ചൂരപൊയ്കയിലാണ് ശുശ്രൂഷ നയിക്കുക.

യേശു വാഗ്ദാനം ചെയ്ത പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി, യേശുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷം പത്തുദിനമായി ശിഷ്യന്മാര്‍ വീട്ടില്‍ ഒന്നിച്ചു പ്രാര്‍ഥനയും കാത്തിരിപ്പും ആയിരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍നിന്ന് അതി ശക്തമായ കാറ്റ് മുറിയാകെ നിറയുകയും നാവിന്റെ രൂപത്തില്‍ തീനാളമെത്തുകയും അത് വിഭജിക്കപ്പെട്ടു എല്ലാവരുടെയും ശിരശിനു മുകളില്‍ സ്ഥിതി ചെയ്യുകയും ശിഷ്യന്മാര്‍ക്ക് പരിശുദ്ധാത്മ അഭിഷേകം ലഭിക്കുകയും ചെയ്തു. ഇതിനെതുടര്‍ന്ന് ശിഷ്യന്മാര്‍ക്ക് നാനാ ഭാഷകളില്‍ സംസാരിക്കുവാനുള്ള ഭാഷാശക്തി കൈവരുകയും ചെയ്തു. ആ ദിവ്യനാളിനെ അനുസ്മരിക്കുന്ന പെന്തകുസ്താ തിരുനാള്‍ ദിനം ആണ് ആദ്യാക്ഷരം കുറിക്കുന്ന ദിനമായി വിശ്വാസി സമൂഹം ആചരിക്കുന്നത്.

പെന്തകുസ്താ തിരുനാളിനോടനുബന്ധമായി മേയ് 30 നു ആരംഭിച്ച പത്തു ദിവസത്തെ പെന്തകുസ്താ നോവേനയുടെ സമാപനത്തിനും ആഘോഷമായ പെന്തകുസ്താ തിരുനാള്‍ കുര്‍ബാനക്കും ശേഷം നടത്തപ്പെടുന്ന ആദ്യാക്ഷരം കുറിക്കല്‍ കര്‍മത്തില്‍ കുട്ടികളെ ഇരുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്റണില്‍ നടക്കുന്ന സീറോ മലബാര്‍ പെന്തകുസ്താ തിരുനാളില്‍ ഭക്തിപൂര്‍വം പങ്കുചേരുവാനും പരിശുദ്ധാത്മ നിറവില്‍ അക്ഷരം കുറിക്കപ്പെടുവാനും പ്രസ്റണിലെ ഔര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ദേവാലയത്തിലേക്ക് ഏവരെയും ചാപ്ളെയിന്‍ റവ.ഡോ. മാത്യു ചൂരപൊയ്കയില്‍ സ്വാഗതം ചെയ്തു.

ഔര്‍ ലേഡി ആന്‍ഡ് സെന്റ് എഡ്വാര്‍ഡ്സ് ചര്‍ച്ച്, പ്രസ്റന്‍, പിആര്‍2 9 യുഇ.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.