• Logo

Allied Publications

Europe
യുകെയിലെ ആദ്യ മലയാളി മേയറായി മഞ്ജു ഷാഹുല്‍ ഹമീദ് ചുമതലയേറ്റു
Share
ലണ്ടന്‍: യുകെയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി മേയറായി ചുമതലയേറ്റു. ലണ്ടനു സമീപമുള്ള ക്രോയിഡോണ്‍ എന്ന ചെറു പട്ടണത്തിന്റെ ബ്യൂറോ കൌണ്‍സില്‍ മേയറായി തിരുവനന്തപുരത്തുകാരിയായ മഞ്ജു ഷാഹുല്‍ ഹമീദ് ആണ് അധികാരമേറ്റ് ചരിത്രത്തിലേക്കു നടന്നു കയറിയത്. ആദ്യമായാണ് ഒരു മലയാളി ഇത്രയും വലിയ ചുമതലയിലെത്തുന്നത്. മലയാളികള്‍ക്കാകെ അഭിമാനം പകര്‍്റ് ഈ ചടങ്ങിനു സാക്ഷിയാകാന്‍ അനേകം ഇന്ത്യക്കാര്‍ ക്രോയിഡോണിലെ അസംബ്ളി ഹാളില്‍ എത്തിയിരുന്നു.

നേരത്തെ ഓമന ഗംഗാധരന്‍ മേയര്‍ പദവിക്കു തുല്യമായ സിവിക് അംബാസിഡര്‍ പദവിയിലെത്തിയിരുന്നു. ന്യൂഹാം കൌണ്‍സിലിന്റെ സിവിക് അംബാസിഡായിരുന്നു ഓമന ഗംഗാധരന്‍. ഇതിന്റെ പിന്തുടര്‍ച്ചയെന്നോണമാണ് മഞ്ജു മേയറായത്. ഇംഗ്ളണ്ടില്‍ മേയറായി ചുമതലയേല്‍ക്കുന്ന ആദ്യ ഇന്ത്യക്കാരികൂടിയാണ് മഞ്ജു.

ക്രോയിഡോണിലെ ബ്രോഡ്ഗ്രീന്‍ വാര്‍ഡില്‍നിന്നും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് മഞ്ജു തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതിനു മുമ്പ് രണ്ടുതവണയും മഞ്ജു ഇവിടെനിന്നു വിജയിച്ചിരുന്നു. ഇത്തവണ ജയിച്ചാല്‍ മഞ്ജു മേയറാകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു. ക്രോയ്ഡോണിന്റെ 132#ാമത് മേയറായി മഞ്ജു അധികാരമേക്കുന്നതിനു സാക്ഷികളാകാന്‍ രാഷ്ട്രീയ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിനിയായ മഞ്ജു 20 വര്‍ഷങ്ങള്‍ക്കു മുമ്പാണ് യു.കെയില്‍ എത്തിയത്. കംപ്യൂട്ടര്‍ ടെക്നോളജിയില്‍ ബിരുദധാരിയായ മഞ്ജുവിന്റെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദും കൌണ്‍സിലറാണ്. ഷാഹുല്‍ ഹമീദിന്റെ ശക്തമായ പിന്തുണയോടും പ്രോത്സാഹനത്തോടുംകൂടിയാണ് ആറു വര്‍ഷം മുമ്പ് ബ്രോഡ്ഗ്രീന്‍ വാര്‍ഡില്‍നിന്നു മഞ്ജു ആദ്യമായി കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.

കൌണ്‍സിറായിരുന്ന കാലത്ത് വിദ്യാഭ്യാസ നയങ്ങളിലും മറ്റും മഞ്ജു സ്വീകരിച്ച ഉറച്ച നിലപാടുകള്‍ മുതിര്‍ന്ന നേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏറ്റവും സാധാരണക്കാരെ പ്രതിനിധീകരിക്കുന്ന പ്രദേശം എന്ന നിലയില്‍ ഒട്ടേറെ കാര്യങ്ങള്‍ മഞ്ജുവിനു ക്രോയിഡോണില്‍ ചെയ്തുതീര്‍ക്കുവാനുണ്ട്. ഈ പ്രദേശത്തെ മലയാളികളും നിറഞ്ഞ പ്രതീക്ഷയിലാണ്.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ