• Logo

Allied Publications

Europe
ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഓഗസ്റ് ഒമ്പതിന്
Share
കെന്റ്: ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്റെ രണ്ടാമത് ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിക്കായി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

ഒത്തൊരുമയുടെ കാര്യത്തില്‍ യുകെയിലെ മലയാളി അസോസിയേഷനുകള്‍ക്ക് മാതൃകയായ ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ കഴിഞ്ഞ 10 വര്‍ഷക്കാലം ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

ഓഗസ്റ് ഒമ്പതിന് വില്‍സ്ബ്രോ ക്രിക്കറ്റ് ക്ളബ് ഗ്രൌണ്ടില്‍ നടത്തുന്ന ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് 501 പൌണ്ടും ജോസഫ് മൈലാടുംപാറയില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. റണ്ണര്‍അപ്പിന് 201 പൌണ്ടും ലഭിക്കും.

ടൂര്‍ണമെന്റിനോടനുബന്ധിച്ച് ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ ഒരു ഫാമിലി ഫണ്‍ഡേയും സംഘടിപ്പിക്കുന്നു. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കായി ബൌണി കാസ്റിലും ബാര്‍ബിക്യു, ഇന്ത്യന്‍ ഫുഡ് സ്റാള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ജൂലൈ 27ന് മുമ്പ് രജിസ്ട്രേഷന്‍ ഫീസ് 120 പൌണ്ട് അടച്ച് പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

ടൂര്‍ണമെന്റിന്റെ വിജയത്തിനും ഫാമിലി ഫണ്‍ഡേ ആസ്വദിക്കുന്നതിനുമായി ആഷ്ഫോഡിലെയും കെന്റിലേ മറ്റു പ്രദേശങ്ങളിലെ എല്ലാ മലയാളികളേയും സ്വാഗതം ചെയ്തു.

ടൂര്‍ണമെന്റ് വിജയത്തിനായി രാജീവ് തോമസ്, ബെര്‍ലിന്‍ പോള്‍, സുപിന്‍ തോമസ്, ബൈജു ജോസഫ്, റെനി മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ അസോസിയേഷന്‍ സ്പോര്‍ട്സ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജീവ് തോമസ് 07877124805, ബെര്‍ലിന്‍ പോള്‍ 07448549337.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ