• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജം മലയാളം സ്കൂളില്‍ പുതിയ ബാച്ച് തുടങ്ങി
Share
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് കേരളസമാജത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളില്‍ മേയ് 11ന് പുതിയ ബാച്ച് ആരംഭിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലെ എഷസ്ഹൈമര്‍ അന്‍ലാഹെ 21 ലാണ് ക്ളാസുകള്‍ നടക്കുന്നത്.സമാജം ഭാരവാഹികളെയും മാതാപിതാക്കളെയും വിദ്യാരംഭത്തിനായി എത്തിയ കുട്ടികളെയും മലയാളം സ്കൂള്‍ രക്ഷാകതൃസമിതി പ്രതിനിധി ഷിബു പാലയ്ക്കലോടില്‍ സ്വാഗതം ചെയ്തു.

തുടര്‍ന്ന് പുതിയ ബാച്ചിലെ കുട്ടികളെ മലയാളം സ്കൂള്‍ അധ്യാപിക കേരളീയ രീതിയില്‍ ഹരിശ്രീ എഴുതിച്ചുകൊണ്ട് ക്ളാസുകള്‍ ആരംഭിച്ചു.

കേരളസമാജം പ്രസിഡന്റ് കോശി മാത്യു ഇലവുങ്കല്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. വിദേശത്തായിരുന്നിട്ടും മലയാളികളുടെ മാതൃഭാഷയായ മലയാളം ജര്‍മനിയിലെ രണ്ടാം തലമുറയ്ക്കും മൂന്നാം തലമുറയ്ക്കും പകര്‍ന്നു നല്‍കാന്‍ സമാജം എന്നും മുന്‍പന്തിയില്‍ നില്‍ക്കുമെന്നും അതിനായി മക്കളെയും കൊച്ചുമക്കളെയും പ്രാപ്തരാക്കാന്‍ സന്നദ്ധതയും സഹകരണവും നല്‍കിയ മാതാപിതാക്കളെ പ്രസിഡന്റ് പ്രത്യേകം അനുമോദിച്ചു. ശ്രേഷ്ഠഭാഷാ പദവി കൈവരിച്ച മലയാളം നമ്മുടെ വരും തലമുറകളിലൂടെ വളരേണ്ടത് അത്യാന്താപേക്ഷിതമാണന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങില്‍ മലയാളം സ്കൂള്‍ പ്രതിനിധിയും കേരളസമാജം എക്സിക്യൂട്ടീവ് അംഗവുമായ സുധീര്‍ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് കാപ്പിസല്‍ക്കാരവും ഉണ്ടായിരുന്നു.

സമാജത്തിന്റെ നേതൃത്വത്തിലുള്ള മലയാളം സ്കൂളിലേയ്ക്കു കുട്ടികളെ അയക്കുവാന്‍ താത്പര്യമുള്ള രക്ഷിതാക്കള്‍ മലയാളം സ്കൂള്‍ ഭാരവാഹികളുമായോ, സമാജം ഭാരവാഹികളുമായോ ബന്ധപ്പെടുവാന്‍ സമാജം അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: വു://ംംം.സലൃമഹമമൊമഷമാളൃമിസളൌൃ.രീാ

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.