• Logo

Allied Publications

Europe
യൂലി ഹോനസ് ജയില്‍വാസം തുടങ്ങി
Share
മ്യൂണിക്: ബയേണ്‍ മ്യൂണിക് ഫുട്ബോള്‍ ക്ളബിന്റെ മുന്‍ മേധാവി യൂലി ഹോനസ് നികുതി വെട്ടിപ്പ് കേസില്‍ വിധിക്കപെട്ടതിന്റെ പേരില്‍ തടവ് ശിക്ഷ അനുഭവിച്ചുതുടങ്ങി. ശിക്ഷ വിധിച്ച് 81 ദിവസം പിന്നിടുമ്പോഴാണ് അദ്ദേഹത്തെ ജയിലിലേക്കു മാറ്റിയിരിക്കുന്നത് എന്നതാണ് പ്രത്യേക വിരോധാഭാസം.

ബവേറിയയിലെ ലാന്‍ഡ്സ്ബെര്‍ഗ് ജയിലിലാണ് അറുപത്തിരണ്ടുകാരനായ യൂലി ഹോനസിനെ പാര്‍പ്പിച്ചിരിക്കുന്നന്നത്. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകനും സ്ഥിരീകരിച്ചു.

മേയ് 30 ന് (വെള്ളി) മുതലാണ് ഹോനെസ് ജയില്‍ വാസം ആരംഭിച്ചത്. 28.5 മില്യന്‍ യൂറോയുടെ നികുതി വെട്ടിപ്പ് കേസിലാണ് ഹോനസ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. വിചാരണവേളയില്‍ കുറ്റം സമ്മതിച്ച അദ്ദേഹം വിധിക്കെതിരേ അപ്പീല്‍ നല്‍കാനും വിസമ്മതിക്കുകയായിരുന്നു. മൂന്നര വര്‍ഷമാണ് ശിക്ഷാകാലാവധി.

ശിക്ഷയുടെ ആദ്യ ഘട്ടമായ പതിനെട്ടു മാസം അടഞ്ഞ ജയിലിലും തുടര്‍ന്ന് ബാക്കി പതിനെട്ടു മാസം തുറന്ന ജയിലിലുമായിരിക്കും ഹോനസ് കഴിയുക. വിധി പ്രസ്താവനയ്ക്കുശേഷം ഇത്രയും നാള്‍ സ്വൈര്യമായി നടന്നിരുന്ന ഹോനസിനെക്കുറിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ നടന്ന മിക്ക ഫുട്ബോള്‍ മല്‍സരങ്ങളിലും അദ്ദേഹം കാഴ്ചക്കാരനായി പ്രത്യക്ഷപ്പെട്ടതും വിവാദം സൃഷ്ടിച്ചിരുന്നു. ഇനിയിപ്പോള്‍ ജൂണ്‍ 12 ന് ബ്രസീലില്‍ ആരംഭിക്കുന്ന വേള്‍ഡ് കപ്പ് ഫുട്ബോള്‍ മാമാങ്കം കാണുവാന്‍ ഹോനസിന് പ്രത്യേകം സൌകര്യം ചെയ്തുകൊടുക്കുമെന്നാണ് പരക്കെയുള്ള സംസാരം. ജയില്‍ അധികൃതര്‍ ഇക്കാര്യം നിഷേധിച്ചിട്ടുമില്ല. ജയില്‍വാസത്തിലുള്ളവര്‍ക്ക് ടിവി പ്രോഗ്രാമുകള്‍ കാണാനുള്ള അവകാശവും സൌകര്യവും ഉണ്ടെന്നിരുന്നാലും ഹോനസിനായി പ്രത്യേക സൌകര്യങ്ങള്‍ ഉണ്ടായേക്കും. കാരണം 1974 ല്‍ ജര്‍മനി ലോകകപ്പ് കിരീടം നേടി മുത്തമിട്ടപ്പോള്‍ ഹോനസും ടീമിലുണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ