• Logo

Allied Publications

Europe
സ്പാനിഷ് രാജാവ് യുവാന്‍ കാര്‍ലോസ് സ്ഥാനമൊഴിയുന്നു
Share
മാഡ്രിഡ്: സ്പെയ്നിലെ രാജാവ് യുവാന്‍ കാര്‍ലോസ് സ്ഥാനമൊഴിയുന്നു. പിന്‍ഗാമിയായി മകന്‍ ഫിലിപ്പ് രാജകുമാരന്‍ അധികാരമേല്‍ക്കും. പ്രധാനമന്ത്രി മരിയാനോ രജോയിയാണ് വിവരം രാജ്യത്തെ അറിയിച്ചത്.

എഴുപത്താറാം വയസിലാണ് യുവാന്‍ കാര്‍ലോസിന്റെ സ്ഥാനത്യാഗം. അദ്ദേഹത്തിന്റെ മൂത്ത മകനാണ് ഫിലിപ്പ് രാജകുമാരന്‍. നാല്‍പ്പത്തിയഞ്ചുകാരനായ ഇദ്ദേഹം ഫിലിപ്പ് ആറാമന്‍ എന്നായിരിക്കും പുതിയ രാജാവ് അറിയപ്പെടുക. ഫിലിപ്പിന്റെ ഭാര്യ ലെറ്റീസ്യ രാജ്ഞിയുമാകും. കഴിഞ്ഞ നാല്പതുവര്‍ഷമായി യുവാന്‍ കാലോസ് രാജാവ് കിരീടധാരിയാണ്. എഴുപത്താറുകാരനായ കാര്‍ലോസിന്റെ സ്ഥാനത്യാഗ പ്രഖ്യാപനം വളരെ പെട്ടെന്നായിരുന്നു.

കാര്‍ലോസിന്റെ സ്ഥാനത്യാഗവും ഫിലിപ്പിന്റെ സ്ഥാനാരോഹണനും ഔപചാരികമായി പൂര്‍ത്തിയായിട്ടില്ല. ഇതിനു തയാറെടുക്കാന്‍ പ്രധാനമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തിരുന്നു.

അതേസമയം, രാജാവ് മാറിയാലും നവംബറില്‍ നടക്കാനിരിക്കുന്ന സ്വാതന്ത്യ്ര പ്രഖ്യാപന ഹിതപരിശോധയില്‍നിന്നു പിന്നോട്ടില്ലെന്ന് കാറ്റലന്‍ നേതാക്കള്‍ വ്യക്തമാക്കുന്നു. രാജഭരണത്തിന്റെ ഭാവി നിശ്ചയിക്കുന്നതിനുള്ള ഹിതപരിശോധനയ്ക്ക് ഇടതു പാര്‍ട്ടികളുടെ ശക്തമായ പിന്തുണയാണുള്ളത്.

2013 ഏപ്രിലില്‍ ഹോളണ്ടിലെ രാജ്ഞി ബിയാട്രിക്സ് സ്ഥാനത്യാഗം ചെയ്ത് മകന്‍ വില്യം അലക്സാണ്ടര്‍ രാജകുമാരന് അധികാരം കൈമാറിയിരുന്നു. അതേവര്‍ഷം തന്നെ ജൂലൈയില്‍ ബല്‍ജിയത്തെ രാജാവ് ആല്‍ബെര്‍ട്ട് രണ്ടാമന്‍ ആരോഗ്യകാരണങ്ങളാല്‍ സ്ഥാനത്യാഗം ചെയ്ത് മകന്‍ ഫിലിപ്പിന് അധികാരം കൈമാറ്റം ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്