• Logo

Allied Publications

Europe
ജര്‍മനിയില്‍ എടത്വാ മേള വര്‍ണശബളമായി
Share
കൊളോണ്‍: കുട്ടനാടന്‍ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ പത്തൊന്‍പതാം വാര്‍ഷികം വര്‍ണശബളമായി ആഘോഷിച്ചു. കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോര്‍സിലെ സെന്റ് കോര്‍പ്പസ് ക്രിസ്റി ദേവാലയ ഹാളില്‍ മേയ് 31 ന് വൈകുന്നേരം 4.30ന് ജര്‍മനിയില്‍ സേവനം അനുഷ്ഠിക്കുന്ന ഫാ.ഡെന്നീസ് ഏബ്രഹാം സിഎംഐ അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിയോടെ പരിപാടികള്‍ക്ക് തുടക്കമായി.

ദിവ്യബലിക്കുശേഷം പരിചയം പുതുക്കലിനൊപ്പം പരിചയപ്പെടുത്തലുകളും കുട്ടനാടന്‍ വിഭവങ്ങളുമായി കാപ്പി സല്‍ക്കാരവും നടന്നു. തുടര്‍ന്ന് കുട്ടനാടന്‍ തനിമയിലും പാരമ്പര്യത്തിലും കോര്‍ത്തിണക്കിയ മേളയുടെ പത്തൊന്‍പതാം സമ്മേളനം സോബിച്ചന്‍ ചേന്നങ്കരയുടെ പ്രാര്‍ഥനാഗാനത്തോടെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുട്ടനാടന്‍ മങ്കമാരുടെ എടത്വാ പള്ളിയിലെ പുണ്യവാളാ എന്ന മധ്യസ്ഥ പ്രാര്‍ഥനായാചനയോടെ കലാപരിപാടികള്‍ ആരംഭിച്ചു. വി.ഗീവര്‍ഗീസ് സഹദായോടുള്ള പ്രാര്‍ഥനയും വിശ്വാസവും ഗാനത്തിലുടനീളം നിഴലിച്ചിരുന്നു.

കുട്ടനാടിന്റെ മുഴുവന്‍ നിറദീപമായിത്തീര്‍ന്ന സെന്റ് ജോര്‍ജ് ദേവാലയത്തിന്റെ സ്മരണകള്‍ ജ്വലിക്കുന്ന സൌഹൃദ സമ്മേളനം ജര്‍മനിയിലെ മറുനാട്ടുകാര്‍ക്കുകൂടി മാര്‍ഗദീപമാകട്ടെയെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഫാ. ഡെന്നീസ് ഏബ്രഹാം സിഎംഐ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ളോബല്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ എന്നിവര്‍ പറഞ്ഞു.

കലാപരിപാടികളില്‍ ജിം, റിയാ എന്നിവരുടെ സിനിമാറ്റിക് ഡാന്‍സുകള്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു സദസിന്റെ മുക്തകണ്ഠ പ്രശംസയാര്‍ജ്ജിച്ചു. കൊളോണ്‍ സംഗീതാ ആര്‍ട്സ് ക്ളബ് അംഗം ബാബു കൂട്ടുമ്മേല്‍, തോമസ് ചക്യാത്ത്, തമ്പാന്‍, മാത്യു കണ്ണങ്കേരില്‍, ജോസഫ് വെള്ളാപ്പള്ളില്‍ എന്നിവരുടെ ഗാനാലാപനം, ജോളി എം.പടയാട്ടിലിന്റെ കവിതപാരായണം, ഫലിതരസപ്രിയമായി ആശംസ നല്‍കിയ ജോയി കാടന്‍കാവില്‍ എന്നിവര്‍ സദസിന്റെ പ്രശംസ പിടിച്ചുപറ്റി.

സോബിച്ചന്‍ ചേന്നങ്കര, ജോസ് കുറിച്ചിയില്‍ എന്നിവര്‍ പരിപാടികള്‍ മോഡറേറ്റ് ചെയ്തു. റോസമ്മ യോഗ്യവീട് സ്വാഗതവും,സൂസന്‍ കോലത്ത് നന്ദിയും പറഞ്ഞു. കുട്ടനാടന്‍ തനിമയിലുള്ള വിഭവസമൃദ്ധമായ വിരുന്നോടെ മേള അവസാനിച്ചു.

തങ്കപ്പന്‍ പട്ടത്താനം, അപ്പച്ചന്‍ ചന്ദ്രത്തില്‍,സൂസന്‍ കോലത്ത്, ഗ്രേസി മുളപ്പന്‍ഞ്ചേരില്‍, ടോമിച്ചന്‍ കണിയാംപറമ്പില്‍,ജോസ് കുറിച്ചിയില്‍ തുടങ്ങിവയര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ