• Logo

Allied Publications

Europe
ജര്‍മനിയില്‍ ശാലോം ഫെസ്റിവല്‍ വചനം വിരുന്നായി
Share
കൊളോണ്‍: ജര്‍മനിയില്‍ ആദ്യമായി അരങ്ങേറിയ ശാലോം ഫെസ്റിവല്‍ വചനവിരുന്നും ആത്മീയാഭിഷേകവുമായി. കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ മേയ് 24,25 തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ കൊളോണിലെ മ്യൂള്‍ഹൈമിലുള്ള ലീബ്ഫ്രൌവന്‍ ദേവാലയ ഓഡിറ്റോറിയത്തിലാണ് ഫെസ്റിവല്‍ നടന്നത്.

പ്രഗല്‍ഭ പ്രഘോഷകരായ ഫാ.റോയി പാലാട്ടി സിഎംഐ (സ്പിരിച്വല്‍ ഡയറക്ടര്‍, ശാലോം), ഷെവലിയര്‍ ബെന്നി പുന്നത്തുറ (ചെയര്‍മാന്‍, ശാലോം മിനിസ്ട്രി, ശാലോം ടിവി ചീഫ് എഡിറ്റര്‍), ഡോ. ഡി. ജോണ്‍ എന്നിവരാണ് വചനത്തിന്റെ ഉള്‍ക്കാഴ്ച്ചയുടെ അറിവുകള്‍ നിരത്തി പരിശുദ്ധാത്മാവിന്റെ ദാനത്തില്‍ നിറയാന്‍ വിശ്വാസികളെ ഒരുക്കിയത്.

ആത്മാവിന്റെ പ്രചോദനാല്‍ നിറയുന്ന വചനവിരുന്നിനൊപ്പം സ്വര്‍ഗീയസംഗീതത്തിന്റെ മണിമലരുകള്‍ ഹൃദയത്തില്‍ സന്നിവേശിപ്പിക്കാന്‍ കീബോര്‍ഡിലൂടെ തന്ത്രികള്‍ മുഴക്കിയ ബിജു മലയാറ്റൂര്‍ എന്ന ഗായകനും ഫെസ്റിവലില്‍ പങ്കാളിയായി.

രണ്ടു ദിവസവും കൊന്തനമസ്കാരത്തോടുകൂടിയാണ് വചന ചിന്തകളുടെ പ്രഭാപൂരം തുടങ്ങിയത്. തുടര്‍ന്ന് ആത്മാഭിഷേകം നിറയ്ക്കുന്ന ദിവ്യബലിയില്‍ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.റോയി പാലാട്ടി എന്നിവര്‍ കാര്‍മികരായി. വൈകുന്നേരം നടന്ന ആരാധനയോടുകൂടിയാണ് വചനപ്രഘോഷത്തിന് സമാപ്തി കുറിച്ചത്. ഇന്ത്യന്‍ കമ്യൂണിറ്റിയുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തിലുള്ള തോമസ് അറമ്പന്‍കുടി, ജോസഫ് കളപ്പുരയ്ക്കല്‍, തുടങ്ങിയവര്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഉച്ചഭഷണവും, കാപ്പിയും ലഘുഭക്ഷണവും കമ്മിറ്റി തയാറാക്കി നല്‍കി. മ്യൂള്‍ഹൈമിലെ എഫ്സിസി സിസ്റേഴ്സിന്റെ നേതൃത്വത്തില്‍ മനോഹരമായി ബലിവേദിയും അലങ്കരിച്ചിരുന്നു. വചനാഭിഷേകത്തില്‍ നിറയാന്‍ രണ്ടുദിവസങ്ങളിലും വിശ്വാസിസമൂഹത്തെക്കൊണ്ടു ഓഡിറ്റോറിയം നിറഞ്ഞിരുന്നു. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതവും, കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ നന്ദിയും പറഞ്ഞു.

ക്രൈസ്തവ സമൂഹത്തിന് ആത്മീയ ഉണര്‍വ് പകരാന്‍ യൂറോപ്പില്‍ ഇതാദ്യമാണ് കേരളത്തിലെ ദൃശ്യമാധ്യമരംഗത്ത് ക്രൈസ്തവ വീക്ഷണത്തില്‍ വിശ്വാസോദ്ദീപകമായ തനതായ പരിപാടികള്‍ ആവിഷ്കരിച്ച് മുന്നേറുന്ന ശാലോം ടിവിയുടെ നേതൃത്വത്തിലുള്ള ഫെസ്റിവല്‍ നടന്നത്. ശാലോം മീഡിയ യൂറോപ്പ് സിഇഒ ശാന്തിമോന്‍ ജേക്കബ് (ലണ്ടന്‍), ഡയറക്ടര്‍ രാജു ജോസ് (ബെര്‍മിംഗ്ഹാം) എന്നിവരും ശാലോം ഫെസ്റിവലില്‍ പങ്കെടുത്ത് ശാലോമിന്റെ പുതിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും മീഡിയാ പുതിയതായി ആരംഭിക്കുന്ന ആഴ്ചപത്രത്തിനെപ്പറ്റിയുള്ള വിവരങ്ങളും നല്‍കിയിരുന്നു.

ജര്‍മനിയെ കൂടാതെ ഓസ്ട്രിയ (വിയന്ന), ഇംഗ്ളണ്ട് (കാര്‍ഡിഫ്, മിഡ്വെയില്‍സ്), ഇറ്റലി (റോം, സവോന) തുടങ്ങിയ രാജ്യങ്ങളിലും ശാലോം ഫെസ്റിവല്‍ സംഘടിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.