• Logo

Allied Publications

Europe
ഇന്ത്യന്‍ മാമ്പഴം ; നിരോധനം നീക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ശ്രമം
Share
ബ്രസല്‍സ്: ഇന്ത്യന്‍ മാമ്പഴത്തിന് യൂറോപ്യന്‍ യൂണിയന്‍ ഏര്‍പെടുത്തിയിരുന്ന ഇറക്കുമതി നീക്കം എടുത്തുകളയാന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ ശ്രമം തുടങ്ങി.

ഇതനുസരിച്ച് ഇന്ത്യയിലേക്ക് ഉന്നതതല ശാസ്ത്രസംഘത്തെ അയയ്ക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം. ഇന്ത്യന്‍ വംശജനായ ബ്രിട്ടനിലെ പാര്‍ലമെന്റ് അംഗം കീത്ത് വാസ് ഇന്ത്യയില്‍ നിന്നുള്ള മാമ്പഴത്തിന്റെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍ കാര്‍ഷിക കമ്മിഷണറെ സന്ദര്‍ശിച്ച് എത്രയും വേഗം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ മനംമാറ്റം. സംഘം സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കമ്മീഷന്റെ നിലപാട്.

ഇന്ത്യന്‍ മാമ്പഴത്തിന്റെ (അല്‍ഫോന്‍സോ) ഗുണനിലവാരം തീരെ മോശമാണെന്ന കണ്ടെത്തലാണ് ഇറക്കുമതി നിരോധനത്തിന്റെ കാരണം. നിരോധനം ഏര്‍പ്പെടുത്തിയത് ഇന്ത്യയിലെ കാര്‍ഷിക മേഖലയ്ക്ക് വന്‍ തിരിച്ചടിയായ സാഹചര്യത്തില്‍ ഇന്ത്യയിലെ മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യൂറോപ്യന്‍ യൂണിയനുമായി ചര്‍ച്ചകള്‍ നടത്തിയേക്കും.

പ്രതിവര്‍ഷം ബ്രിട്ടനില്‍ മാത്രമായി 90 ശതമാനം മാങ്ങയാണ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 6 മില്യന്‍ പൌണ്ട് വിലവരുന്ന 16 മില്യന്‍ മാങ്ങകളാണ് ഇറക്കുമതി. ഈ മാങ്ങയുടെ ഉപയോഗം അത്രകണ്ട് വര്‍ധിച്ചപ്പോഴാണ് ഇയുവിന്റെ താത്കാലിക നിരോധനം. നിരോധനത്തിനെതിരെ ബ്രിട്ടനിലെ എംപിമാര്‍ രംഗത്തുവന്നിരുന്നു. എത്രയും വേഗം നിരോധന ഉത്തരവ് പിന്‍വലിക്കണമെന്ന് ബ്രിട്ടനിലെ മൊത്തവ്യാപാര കമ്പനി പ്രതിനിധികളും ആവശ്യപ്പെട്ടിരുന്നു. എന്തായാലും എംപി കീത്ത് വാസിന്റെ അഭ്യര്‍ഥനയ്ക്ക് ഫലമുണ്ടായേക്കും.

2010 ലും 2013 ലും യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാമ്പഴത്തിന്റെ ഗുണനിവാരം മെച്ചപെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മിക്കപ്പോഴും ഇയു മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്നപ്പോഴാണ് ഇക്കഴിഞ്ഞ മേയ് ഒന്നുമുതല്‍ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചത്. 2015 ഡിസംബര്‍ 31 വരെയാണ് നിരോധനം നിലനില്‍ക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.