• Logo

Allied Publications

Europe
'ഹൌ ഓള്‍ഡ് ആര്‍ യു' ജൂണ്‍ ഏഴിനും എട്ടിനും വിയന്നയില്‍ പ്രദര്‍ശനത്തിന്
Share
വിയന്ന: ഒരു സ്ത്രിയുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചു വരവ് അവതരിപ്പിച്ചു പതിനാലു വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയ മലയാളത്തിന്റെ ഇഷ്ട താരം മഞ്ജു വാര്യര്‍ പ്രധാന വേഷം ചെയ്യുന്ന 'ഹൌ ഓള്‍ഡ് ആര്‍ യു' ജൂണ്‍ 7നും 8നും വിയന്നയില്‍ പ്രദര്‍ശിപ്പിക്കും. കേരളത്തില്‍ മികച്ച പ്രതികരണം സൃഷ്ടിച്ച ചിത്രം സംവിധാനം ചെയ്ത ഹൌ ഓള്‍ഡ് ആര്‍ യു സംവിധാനം ചെയ്തിരിക്കുന്നത് റോഷന്‍ ആന്‍ഡ്രൂസാണ്.

'മുംബൈ പോലീസി'നു ശേഷം സംവിധായകനും രചയിതാക്കളായ ബോബി സഞ്ജയ് ടീം ഒന്നിച്ച ചിത്രമാണിത്. ജീവിത്തത്തിന്റെ തത്രപ്പാടുകളില്‍, കുടുംബത്തിന്റെ പരിമിതികളില്‍ സ്വപ്നങ്ങള്‍ മറന്നു ജീവിക്കുന്ന നിരുപമ എന്ന സാധാരണ വീട്ടമ്മയയാണ് മഞ്ജു ചിത്രത്തില്‍ നിറയുന്നത്. ശകതമായ സാന്നിധ്യമായി കുഞ്ചാക്കോ ബോബനും അമൃത അനിലും ചിത്രത്തില്‍ ഉണ്ട്. കനിഹ, ലാലു അലക്സ്, കലാരഞ്ജിനി, വനിത കൃഷ്ണചന്ദ്രന്‍, സിദ്ധാര്‍ത്ഥ ബസു, കുഞ്ചന്‍, തെസ്നി ഖാന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.

വിയന്നയിലെ ഗാസ്സോമീറ്ററിലുള്ള ഹോളിവുഡ് മെഗാപ്ളെക്സില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ജൂണ്‍ ഏഴിന് (ശനി) ഉച്ചകഴിഞ്ഞ് 2.30നും, 6.30 നും എട്ടിന് (ഞായര്‍) 2.30നും 7.30നും നാല് പ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സിനിമയ്ക്ക് വരുന്നവര്‍ക്ക് 3 മണിക്കൂര്‍ പാര്‍ക്കിംഗ് സൌകര്യം സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഘോഷ് അഞ്ചേരില്‍ : 0699 1132 0561.

റിപ്പോര്‍ട്ട്: ജോബി ആന്റണി

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.