• Logo

Allied Publications

Europe
ബ്രിസ്റോള്‍ കേരളൈറ്റ് അസോസിയേഷന് പുതിയ നേതൃത്വം
Share
ബ്രിസ്റോള്‍: ബ്രിസ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്റോള്‍ കേരളൈറ്റ് അസോസിയേഷന്റെ (ബ്രിസ്ക) 201415 കാലയളവിലേക്കുള്ള ഭരണസമിതി നിലവില്‍വന്നു. ബ്രിസ്റോള്‍ മലയാളികളുടെ പൊതു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനായി 2010 ല്‍ രൂപം കൊണ്ട ബ്രിസ്ക ബ്രിസ്റോള്‍ കേരളൈറ്റ് അസോസിയേഷന്‍) അതിന്റെ നാലാം വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയാണ് ബ്രിസ്റോളിലെ പത്തില്‍ ഏറെ വരുന്ന അസോസിയേഷനുകളുടെ ഈ കൂട്ടായ്മക്ക് ഇത്തവണ നേതൃത്വം നല്‍കുന്നത് തികച്ചും പുതുമുഖങ്ങള്‍ നിറഞ്ഞ ഒരു ഭരണസമിതി ആണ്.

ഏകദേശം ഇരുപതോളം പേര്‍ അടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായി ഷെല്‍വി വര്‍ക്കി (പ്രസിഡന്റ്), ജെയിംസ് തോമസ് (വൈസ് പ്രസിഡന്റ്), ജിജി ലൂക്കോസ് (സെക്രട്ടറി), പ്രമോദ് പിള്ള (ജോ. സെക്രട്ടറി ആന്‍ഡ് പിആര്‍ഒ), ജിജോ പാലാട്ടി (ട്രഷറര്‍), ഫിലിപ്പ് മാത്യു (ജോ. ട്രഷറര്‍), ബോബി വര്‍ഗീസ് (സ്പോര്‍ട്സ് ക്ളബ് സെക്രട്ടറി), മാത്യു ഈശ്വര്‍ പ്രസാദ് (ആര്‍ട്സ് ക്ളബ് സെക്രട്ടറി) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി കൌണ്‍സിലര്‍ ടോം മാത്യു, ബേസില്‍ കുര്യന്‍, മനോഷ് ജോണ്‍, സി.എം മത്തായി, ജെഗിസണ്‍ ജോസ്, ബിജോ തോമസ്, സണ്ണി ജോസഫ്, ബിനു ഏബ്രഹാം, രാജേഷ് രാമചന്ദ്രന്‍, ബിജു വര്‍ക്കി, ബിജു പപ്പാരില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ബ്രിസ്കയെ ബ്രിസ്റോളിന്റെ ഹൃദയതുടിപ്പിക്കാന്‍ നിസ്വാര്‍ഥ സേവനം നടത്തിയ മുന്‍ കമ്മിറ്റി ഭാരവാഹികളായ ജോജിക്കും കിഷനും കമ്മിറ്റി അംഗങ്ങള്‍ക്കും യോഗം പ്രത്യേക അഭിനന്ദനങ്ങള്‍ നേര്‍ന്നു.

ബ്രിസ്ക നടത്തുന്ന ഫുട്ബോള്‍, ക്രിക്കറ്റ് ക്ളബുകളുടേയും യോഗ, ഡാന്‍സ്, മലയാളം ക്ളാസുകളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം ഈ വര്‍ഷത്തെ മൂന്നു പ്രധാന പരിപാടികള്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.

ജൂലൈ 13ന് പേജ് പാര്‍ക്കില്‍ വാര്‍ഷിക കായിക ദിനവും സെപ്റ്റംബര്‍ 20ന് ഗ്രീന്‍വേ സെന്ററില്‍ ഓണാഘോഷവും നവംബര്‍ 29ന് ഫില്‍ട്ടന്‍ കമ്യൂണിറ്റി ഹാളില്‍ കലാമേളയും നടത്തും.

ബ്രിസ്റോളിലെ എല്ലാ മലയാളി കുടുംബങ്ങളും ബ്രിസ്കയുടെ സംഘടിത പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും അതുവഴി നമ്മുടെ നാടിന്റെ നന്മയും മൂല്യങ്ങളും പുതുതലമുറയ്ക്ക് പകര്‍ന്നു നല്‍കുവാന്‍ വേദി ഒരുക്കുകയും ചെയ്യണം എന്ന് ബ്രിസ്ക പ്രസിഡന്റ് ഷെല്‍വി വര്‍ക്കി അഭ്യര്‍ഥിച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്