• Logo

Allied Publications

Europe
ഓസ്ട്രിയയിലെ ആദ്യ ഹൈടെക് ബ്രാഞ്ചുമായി ബാങ്ക് ഓസ്ട്രിയ
Share
വിയന്ന: ആദ്യത്തെ പേപ്പര്‍ രഹിത ഹൈടെക് ബ്രാഞ്ചുമായി ബാങ്ക് ഓസ്ട്രിയ. പേപ്പറുകള്‍ക്കു പകരം ടാബലറ്റുകള്‍ കാള്‍ കൌണ്ടറുകള്‍ക്ക് പകരം സെല്‍ഫ് സര്‍വീസ് ടെര്‍മിനലുകള്‍. വാതില്‍ക്കല്‍ ഒരു റിസപ്ഷന്‍ മാനേജര്‍ മാത്രം. ബാങ്ക് ഓസ്ട്രിയ ചൊവ്വാഴ്ച്ച അതിന്റെ ഹൈടെക് ബ്രാഞ്ച് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.

ഉദ്യോഗസ്ഥരെയും സ്ഥലവും ചുരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാങ്ക് ഓസ്ട്രിയ ഹൈടെക് ബാങ്കിംഗ് ബ്രാഞ്ചുകള്‍ വിഭാവനം ചെയ്യുന്നത്.ഹൈടെക് ബ്രാഞ്ചില്‍ പരിപൂര്‍ണമായ വെബ്സൈറ്റ് സമ്പ്രദായമാണ് ക്രമീകരിച്ചിരിക്കുന്നത്.ഏറ്റവും അത്യാധുനിക ബാങ്കിംഗ് ആശയം വീധനര്‍ ഹൌപ്റ്റ് സ്ട്രാസെ 53ല്‍ കാണുവാന്‍ കഴിയും.

ഇടപാടുകാരെ സഹായിക്കുന്നതിനായി ഒരു കൌണ്‍സിലര്‍ ബാങ്കിലുണ്ട്. പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഇടപാടുകാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് നടത്താനുള്ള സൌകര്യം ഒരുക്കിയിട്ടുണ്ട്.

ഈ പൈലറ്റ് പ്രോജക്ട് താമസിയാതെ ഓസ്ട്രിയയിലെമ്പാടും നടപ്പാക്കുമെന്ന് ബാങ്ക് ഓസ്ട്രിയന്‍ വക്താവ് അറിയിച്ചു. ബാങ്ക് ശാഖകള്‍ സ്മാര്‍ട്ട് ബാങ്കിംഗ് ആക്കി മാറ്റുന്നതിന് ബാങ്ക് ഓസ്ട്രിയം 100 മില്ല്യണ്‍ യൂറോയാണ് ചെലവഴിക്കുന്നത്.

ബാങ്കിംഗ് രംഗത്ത് കാലാകാലമായി നിലനിന്ന പ്രവര്‍ത്തന രീതികളാണ് ഹൈടെക് ബാങ്കിംഗിലൂടെ ബാങ്ക് ഓസ്ട്രിയ തിരുത്തിക്കുറിക്കുന്നത്. കൂടാതെ ജൂണ്‍ ഒന്നു മുതല്‍ ബാങ്ക് ഓസ്ട്രിയയുടെ എല്ലാ ശാഖകളും ഉച്ചയ്ക്കും തുറന്നു പ്രവര്‍ത്തിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.