• Logo

Allied Publications

Europe
വിയന്നയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സമൂഹം സ്വര്‍ഗാരോഹണ പെരുന്നാള്‍ ആഘോഷിച്ചു
Share
വിയന്ന: അം താബോര്‍ ദേവാലയ ചാപ്പലില്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സമൂഹം സ്വര്‍ഗാരോഹണ പെരുന്നാള്‍ മേയ് 29ന് വിപുലമായി ആഘോഷിച്ചു. വിയന്നയിലെ ഓര്‍ത്തഡോക്സ് സമൂഹത്തിന്റെ സ്ഥാപകനും ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി മെംബറും ബാംഗളൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ കോളജിലെ പ്രാഫസറുമായ ഫാ. ഡോ. എം.ഒ. ജോണ്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. വില്‍സണ്‍ ഏബ്രഹാം സഹകാര്‍മികനായിരുന്നു.

നമസ്കാരശുശ്രൂഷകളും ആഘോഷമായ വിശുദ്ധ കുര്‍ബാനയും പ്രത്യേക സ്വര്‍ഗാരോഹണ പെരുന്നാള്‍ ശുശ്രുഷകളും അതോടൊപ്പം വിയന്ന ഇടവകയുടെ സ്ഥാപക വികാരിയുടെ സാന്നിധ്യവും തിരുനാളിനെ ശ്രേഷ്ഠമാക്കി. വര്‍ഗീസ് പന്നായികടവില്‍, ജെഫിന്‍ കീക്കാട്ടില്‍ എന്നിവര്‍ തിരുകര്‍മ്മങ്ങളില്‍ വൈദികരെ സഹായിച്ചു.

പെരുന്നാളിനുശേഷം കാലം ചെയ്ത വലിയ കാതോലിക്ക ബാവയുടെ ആത്മശാന്തിക്കുവേണ്ടി പ്രത്യേക ശുശ്രൂഷകളും നടന്നു. വിയന്ന സന്ദര്‍ശിച്ചട്ടുള്ള ബാവയെ സഭാമക്കള്‍ പ്രത്യേകം അനുസ്മരിക്കുകയും സഭയെ നയിച്ച ശ്രേഷഷ്ഠ ഇടയന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. യാക്കോബായ ഓര്‍ത്തഡോക്സ് സഭയുടെ ഏകീകരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയും വലിയ മനുഷ്യ സ്നേഹിയുമായിരുന്നു ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്ക ബാവയെന്ന് സന്ദേശം നല്‍കിയ ഡോ. എം.ഒ ജോണ്‍ അനുസ്മരിച്ചു. വലിയ പിതാവിന്റെ വേര്‍പാടില്‍ സഭ ഒന്നടങ്കം വ്യസനിക്കുന്നതായി മുംബൈ ഭദ്രാസനത്തില്‍ നിന്നും വിയന്നയില്‍ സന്ദര്‍ശനത്തിനെത്തിയ ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി മെംബര്‍ പി.ജെ. ചാണ്ടി അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു.

അസംഖ്യം വൈദികജനങ്ങളെയും പ്രാര്‍ഥാനാനിരതരായ ആയിരക്കണക്കിനു വിശ്വാസികളെയും സാക്ഷിയാക്കി നിത്യതയില്‍ ലയിച്ച ബാവയെ ഓര്‍മിച്ച ഫാ. വില്‍സണ്‍ ഏബ്രഹാം തിരുനാളില്‍ പങ്കെടുത്ത എല്ലാ വിശ്വാസികള്‍ക്കും നന്ദി അറിയിച്ചു. വിയന്നയില്‍ വരുവാന്‍ സന്‍മനസ് കാണിച്ച ഡോ. ജോണ്‍ വിയന്നയിലെ സഭാ സമൂഹത്തിന് സമര്‍പ്പിച്ച സേവനങ്ങളെയും ഫാ, വില്‍സണ്‍ നന്ദിപൂര്‍വം സ്മരിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​