• Logo

Allied Publications

Europe
കൊളോണില്‍ വി. യൌസേപ്പിതാവിന്റെ തിരുനാള്‍ ഭക്ത്യാഢംബരപൂര്‍വം ആഘോഷിച്ചു
Share
കൊളോണ്‍: ഇന്ത്യന്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും നേതൃത്വം നല്‍കി തൊഴിലാളി മധ്യസ്ഥനും കുടുംബങ്ങളുടെ മധ്യസ്ഥനുമായ വി.യൌസേപ്പിതാവിന്റെ തിരുനാളും കുടുംബ ദിനവും ഭക്ത്യാഢംബരപൂര്‍വം പ്രൌഢഗംഭീരമായി ആഘോഷിച്ചു.

അഖിലലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് വൈകുന്നേരം നാലു മുതല്‍ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ്ഫ്രൌവന്‍ ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ ഭക്തിനിര്‍ഭരവും വിശ്വാസത്തിന്റെ നിറദീപം തെളിച്ച അനുഭവവുമായി. ദിവ്യബലിയാരംഭിക്കുന്നതിനു മുമ്പ് തിരുനാളിനെപ്പറ്റി ഇഗ്നേഷ്യസച്ചന്‍ ആമുഖപ്രസംഗം ചെയ്തിനൊപ്പം സ്വാഗതവും ആശംസിച്ചു.

നാമഹേതുക തിരുനാള്‍ ആഘോഷിക്കുന്ന ജോസഫുമാരും അവരുടെ കുടുംബങ്ങളും ദേവാലയത്തില്‍ പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളില്‍ ദിവ്യബലിക്കു പതിനഞ്ചു മിനിറ്റുമുമ്പേ സ്ഥാനം പിടിച്ചിരുന്നു. ഫാ.ജോസ് വടക്കേക്കര സിഎംഐ മുഖ്യകാര്‍മികനായി നടന്ന ആഘോഷമായ സമൂഹബലിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ഫാ.പോള്‍ വള്ളക്കട സിഎംഐ, ഫാ.മാണി കുഴികണ്ടം സിഎംഐ, ഫാ.മനോജ് പതിയില്‍ (കപ്പൂച്ചിന്‍), ഫാ.ഡെന്നീസ് ഏബ്രഹാം എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇന്ത്യന്‍ സമൂഹത്തിന്റെ യൂത്ത് കൊയര്‍ ആലപിച്ച ഗാനങ്ങള്‍ ദിവ്യബലിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി. ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍, ഡാനി ചാലായില്‍, ജോസഫ് കളപ്പുരയ്ക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ ശുശ്രൂഷികളുമായിരുന്നു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനയെ തുടര്‍ന്ന് ഫാ.പോള്‍ വള്ളക്കട വി.യൌസേപ്പിതാവിന്റെ ചരിത്രവും വിശുദ്ധന്റെ ജീവിതമൂല്യങ്ങളും ഉയര്‍ത്തിക്കാട്ടി നടത്തിയ വചനപ്രഘോഷണം ഏറെ മഹത്വചിന്തകള്‍ നിറഞ്ഞിരുന്നു.

വാഴ്വിനെ തുടര്‍ന്ന് പ്രദക്ഷിണം ആരംഭിച്ചു. ബലിവേദിയില്‍ ജ്വലിച്ചു നിന്ന മെഴുകുതിരിയില്‍ നിന്നും ഇഗ്നേഷ്യസച്ചന്‍ കത്തിച്ച നാളം എല്ലാ ജോസഫുമാരും സ്വന്തം മെഴുകുതിരിയില്‍ പകരുകയും വിശുദ്ധന്റെ ഫോട്ടോയും പതിച്ച ബാഡ്ജും ധരിച്ചും കത്തിച്ച മെഴുകുതിരിയും കൈകളിലേന്തി വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുള്ള പ്രദക്ഷിണത്തില്‍ പങ്കുചേര്‍ന്നത് കമനീയ കാഴ്ചയായിരുന്നു. ജൂണിയര്‍ ജോസഫുമാരാണ് വിശുദ്ധന്റെ തിരുസരൂപം വഹിച്ചത്. ഇന്ത്യന്‍ കമ്യൂണിറ്റിയിലെ 105 ജോസഫ് നാമധാരികുടുംബങ്ങള്‍ നേതൃത്വം കൊടുത്തു നടത്തിയ തിരുനാളില്‍ എഴുപതു ജോസഫുമാര്‍ സന്നിഹിതരായിരുന്നു. അതില്‍ എട്ടുപേര്‍ രണ്ടാം തലമുറക്കാരായ ജോസഫുമാര്‍ ആയിരുന്നു എന്നത് തിരുനാളിന്റെ പ്രത്യേകതയായി..

കേരളത്തില്‍ നിന്നും കൊണ്ടുവന്ന വി.യൌസേപ്പിതാവിന്റെ തിരുസ്വരൂപം നേരത്തെ ലീബ്ഫ്രൌവന്‍ ദേവാലയ കപ്പേളയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ വെഞ്ചരിച്ചിരുന്നു.

വി.യൌസേപ്പിതാവിന്റെ തിരുസ്വരൂപം പുതുശേരി കുടുംബവും രൂപക്കൂട് കല്ലറയ്ക്കല്‍, പുത്തന്‍വീട്ടില്‍ എന്നീ കുടുംബങ്ങളുമാണ് ഇന്ത്യന്‍ സമൂഹത്തിനായി സ്പോണ്‍സര്‍ ചെയ്തു നല്‍കിയത്. കേരളത്തില്‍ നിര്‍മിക്കുന്ന രൂപക്കൂടിന്റെ ശില്‍പ്പചാതുര്യത്തില്‍ ജോണ്‍ പുത്തന്‍വീട്ടിലാണ് ലളിതമായ രീതിയില്‍ അതിചാരുതയിലും കലാ വൈഭവത്തോടുകൂടിയും രൂപകല്‍പ്പന ചെയ്തു പൂര്‍ത്തിയാക്കിയത്.

വടക്കേക്കരയച്ചന്‍ യൌസേപ്പിതാവിനെപ്പറ്റി രചിച്ച പ്രാര്‍ഥനാ ഗാനവും ജോസ് കുമ്പിളുവേലില്‍ വി.യൌസേപ്പിന്റെ ഗുണഗണങ്ങളെപ്പറ്റി (കുടുംബത്തിന്‍ നാഥനാം യൌസേപ്പേ.., വിശുദ്ധിതന്‍ പടവില്‍ വിരാചിതനേ..) രചിച്ച് ബ്രൂക്ക് വര്‍ഗീസ് സംഗീതസംവിധാനം നിര്‍വഹിച്ച മാധ്യസ്ഥയാചനാ ഗാനവും ഇന്ത്യന്‍ യൂത്ത്കൊയര്‍ അംഗങ്ങള്‍ ദിവ്യബലിയുടെ സമാപനത്തില്‍ ആലപിച്ചത് വി.യൌസേപ്പിതാവിനോടുള്ള തീക്ഷ്ണമായ ഭക്തിയും ബഹുമാനവും അതിലേറെ പ്രാര്‍ഥനാ നിര്‍ഭരവുമാക്കി.

ജോസ്, നിര്‍മല പ്ളാങ്കാലായില്‍ കുടുംബം തയാറാക്കിയ തിരുനാള്‍ നേര്‍ച്ചയുടെ വെഞ്ചരിപ്പു കര്‍മത്തിനുശേഷം നേര്‍ച്ച വിതരണം നടത്തി. തുടര്‍ന്ന് ദേവാലയ ഹാളില്‍ സൌജന്യമായി സമൂഹവിരുന്നും ഉണ്ടായിരുന്നു. യൌസേപ്പിതാവിന്റെ ചിന്തകളായ വളരുക, വളര്‍ത്തുക, വലിയവരാവുക എന്ന ആശയത്തെ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹത്തിലെ ഒന്നും രണ്ടും മൂന്നും തലമുറയിലെ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ദേവാലയഹാളില്‍ സംഗീത സായാഹ്നവും അരങ്ങേറി.

ജര്‍മനിയിലെ കൊളോണ്‍, എസന്‍, ആഹന്‍ എന്നീ രൂപതകളിലെ ഇന്ത്യക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ജോസഫ് നാമധാരികളും അവരുടെ കുടുംബങ്ങളും ആതിഥേയത്വം നല്‍കി ആദ്യമായാണ് വി. യൌസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിച്ചത്. നേര്‍ച്ചയായി ലഭിച്ച തുക കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കാനാണ് ജോസഫുമാരുടെ തീരുമാനം. തിരുനാളില്‍ ഏതാണ്ട് 450 ഓളം പേര്‍ പങ്കെടുത്തു.

ജോസ് പുതുശേരിയുടെ ആശയമാണ് തിരുനാളിനു വഴിമരുന്നിട്ടത്. ഇഗ്നേഷ്യസച്ചന്‍ രക്ഷാധികാരിയായ തിരുനാള്‍ കമ്മിറ്റിയില്‍ ജനറല്‍ കണ്‍വീനറായി ജോസ് പുതുശേരിയും കോ കണ്‍വീനറായി ജോസ് കല്ലറയ്ക്കലും പ്രവര്‍ത്തിച്ചു. കൂടാതെ വിവിധ കമ്മിറ്റികളുടെ കണ്‍വീനറന്മാരായി ജോസ് കവലേച്ചിറയില്‍(ലിറ്റര്‍ജി), ജോസ് നിര്‍മല പ്ളാങ്കാലായില്‍ (നേര്‍ച്ച), ഷീബ കല്ലറയ്ക്കല്‍, ജോസഫ് കലേത്തുംമുറിയില്‍, 23 കുടുംബങ്ങളും (കാപ്പി, ഭക്ഷണം), ജസ്റിന്‍ പനയ്ക്കല്‍, എഫ്സിസി സിസ്റേഴ്സ് മ്യൂള്‍ഹൈം(ഡെക്കറേഷന്‍),ജെന്‍സ് കുമ്പിളുവേലില്‍, ജോസ് മറ്റത്തില്‍,സജി മറ്റത്തില്‍,ജോണ്‍ മാത്യു (ഫോട്ടോ/വിഡിയോ),ജോസഫ് കളപ്പുരയ്ക്കല്‍, ജോളി പടയാട്ടില്‍,ജോസ് നെടുങ്ങാട്, ബാബു എളമ്പാശേരില്‍, ജോസഫ് മുളപ്പന്‍ചേരില്‍ (ഫിനാന്‍സ്), ജോളി തടത്തില്‍, ജോസ് കവലേച്ചിറയില്‍, ജോസഫ് കൂലിപ്പുരയ്ക്കല്‍, ബാബു കൂട്ടുമ്മേല്‍, ബ്രൂക്ക്സ് വര്‍ഗീസ് (സംഗീതസായാഹ്നം), ഫാ.ഇഗ്നേഷ്യസ് ചാലിശേരി,ഫാ ജോസ് വടക്കേക്കര, ഗ്രിഗറി മേടയില്‍ (നൊവേന), ലിബി കരിമ്പില്‍, ഡേവീസ് വടക്കുംചേരി,മേഴ്സി തടത്തില്‍, എല്‍സി വടക്കുംചേരി, ജോസ് തോമസ് (ഹാള്‍ക്രമീകരണം) കൂടാതെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗങ്ങളായ ഡേവീസ് വടക്കുംചേരി, തോമസ് അറമ്പന്‍കുടി, സുനിത വിതയത്തില്‍ ജോസഫ് കളപ്പുരയ്ക്കല്‍, എല്‍സി വേലൂക്കാരന്‍, ജോസ് കുറുമുണ്ടയില്‍, ജോസ് പെണ്ടാനം, ഹാനോ മൂര്‍, ആന്റണി സഖറിയാ (പ്രദക്ഷിണം) എന്നിവടങ്ങുന്ന കമ്മിറ്റിയാണ് തിരുനാളിനെ ആഘോഷപൂര്‍വമാക്കി നടത്താന്‍ സഹായിച്ചത്.

ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ തുടര്‍ന്നു വരുന്ന എല്ലാ വര്‍ഷവും മേയ് ഒന്നിന് കൊളോണില്‍ വി.യൌസേപ്പിതാവിന്റെ തിരുനാളും കുടുംബദിനവും ആഘോഷമായി നടത്തുമെന്ന് ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു. ആഗോളകത്തോലിക്കാ കുടുംബങ്ങളുടെ മധ്യസ്ഥനായ വി. യൌസേപ്പിതാവിന്റെ നാമഹേതുക തിരുനാള്‍ എല്ലാവര്‍ഷവും മാര്‍ച്ച് 19 നാണ് തിരുസഭയില്‍ ആഘോഷിക്കുന്നത്.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ