• Logo

Allied Publications

Europe
നിക്ഷേപരാജ്യങ്ങളില്‍ ജര്‍മനി യൂറോപ്പില്‍ ഒന്നാമത്
Share
ബര്‍ലിന്‍: നിക്ഷേപരാജ്യങ്ങളുടെ പട്ടികയില്‍ ജര്‍മനിക്ക് യൂറോപ്പില്‍ ഒന്നാം സ്ഥാനം. എന്നാല്‍ ആഗോളതലത്തില്‍ ജര്‍മനിക്ക് ഇക്കാര്യത്തില്‍ നാലാം സ്ഥാനമാണുള്ളത്. ചൈനയാണ് ഒന്നാം സ്ഥാനത്ത്. അമേരിക്കയും റഷ്യയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള മാനേജ്മെന്റ് കമ്പനിയായ എണ്‍സ്റ് ആന്‍ഡ് യുങ് ആഗോളതലത്തില്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ജര്‍മനിയുടെ തുറന്ന മനോഭാവവും സുസ്ഥിരതയും സുതാര്യതയുമാണ് നിക്ഷേപ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലെത്തിച്ചത്. രാജ്യത്തെ വ്യവസായ പ്രമുഖര്‍ രാജ്യത്തിനു ലഭിച്ച അംഗീകാരത്തെ വാഴ്ത്തി.

സുസ്ഥിരമായതും സുതാര്യതയുമുള്ള രാഷ്ട്രീയവും നിയമവ്യവസ്ഥ പാലിക്കുന്ന പാരിസ്ഥിതിക അനുപാതവും രാജ്യത്തെ എന്നും മുന്നിലെത്തിക്കുന്നതായി സര്‍വേ കമ്പനി വ്യക്തമാക്കി. സുദൃഢമായ സംരംഭകത്വവും മികച്ച പരിശീലനം ലഭിച്ച തൊഴിലാളികളും ജര്‍മനിയുടെ മാത്രം പ്രത്യേകതയാണെന്ന് കമ്പനി എടുത്തു പറയുന്നു.

യൂറോപ്പിലെ നിക്ഷേപ നഗരങ്ങളിലെ ആദ്യത്തെ പത്തില്‍ ബര്‍ലിന്‍ മൂന്നാമതും, ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങള്‍ നാലാമതും മ്യൂണിക് അഞ്ചാമതും ഹാംബുര്‍ഗ് ഒമ്പതാമതും സ്ഥാനത്തു നില്‍ക്കുന്നു. കഴിഞ്ഞകാലങ്ങളില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോഴും ജര്‍മനിയാണ് യൂറോപ്യന്‍ യൂണിയനില്‍ സ്ഥിരതയോടെ നിലനിന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്