• Logo

Allied Publications

Europe
ജര്‍മന്‍ കോച്ച് ലോവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി
Share
ബര്‍ലിന്‍: ജര്‍മന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ കോച്ച് ജേവാഹിം ലോവിന്റെ(54) ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേയ്ക്ക് ജര്‍മന്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.വാഹനം അമിത വേഗത്തില്‍ ഓടിച്ചതിനു പുറമെ ഡ്രൈവിംഗിനിടെ മെബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും കൂടിയാണ് ഈ നിരോധനം. നിരോധനം കൂടാതെ പുതിയ എംപിയു ടെസ്റിന്(ഇഡിയറ്റ് ടെസ്റ്) ഹാജരായി വിജയിക്കുകയും വേണം. എങ്കിലേ നിരോധന ശേഷം ലൈസന്‍സ് തിരികെ ലഭിക്കുകയുള്ളു. ലോവിന്റെ ലൈസന്‍സ് ഉടന്‍തന്നെ അധികാരികളുടെ പക്കല്‍ സമര്‍പ്പിയ്ക്കുമെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വക്താവ് അറിയിച്ചു.

അനുവദിച്ചിരുന്നതില്‍ കൂടുതല്‍ വേഗത്തില്‍ ലോവ് തന്റെ മെഴ്സിഡസ് ബെന്‍സ് കാര്‍ പായിച്ചതിന് ഇതാദ്യമല്ല ശിക്ഷ ലഭിക്കുന്നത്. 2006 ല്‍ അമിതവേഗത്തില്‍ കാറോടിച്ചതിന് നാലാഴ്ച സമയം ലോവിന്റെ ലൈസന്‍സ് മരവിപ്പിച്ചിരുന്നു. 100 കിമീ അനുവദിച്ചിരുന്ന കൊളോണിലെ മോട്ടോര്‍വേയില്‍ 134 കിമീ വേഗതയില്‍ കാറോടിച്ചതിനാണ് അന്ന് പിടിയ്ക്കപ്പെട്ടതും ശിക്ഷിക്കപ്പെട്ടതും.

2014 ജനുവരി ഒന്നു മുതല്‍ ജര്‍മനിയിലെ ഗതാഗത നിയമം അടിമുടി ഉടച്ചുവാര്‍ത്ത് പോയിന്റ് സംവിധാനത്തിലും ശിക്ഷാ നിയമത്തിലും കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് നിയമം പ്രാബല്യത്തിലാക്കിയിരുന്നു. അതിനാല്‍ ചെറിയവനെന്നോ വലിയവനെനോ, വിഐപി എന്നോ ഉള്ള പരിഗണനയില്ലാതെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കിയിരിയ്ക്കയാണ്. മുന്‍പും അങ്ങനെതന്നെ ആയിരുന്നെങ്കിലും പോയിന്റ് സംവിധാനത്തില്‍ എളവുണ്ടായിരുന്നത് ഇപ്പോള്‍ നിലവിലില്ല.

അടുത്ത ജൂണ്‍ ഏഴിന് ബ്രസീലില്‍ ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തില്‍ കപ്പ് നേടാന്‍ ടീമിനെ പ്രാപ്തരാക്കുന്നതിനിടയിലാണ് ഡമോക്ളീസിന്റെ വാള്‍പോലെ ലോവിനെ തേടി ശിക്ഷാനടപടി എത്തിയത്. ഗ്രൂപ്പ് ജിയില്‍ ജൂണ്‍ 16 നാണ് ജര്‍മനിയുടെ ആദ്യ മല്‍സരം. പോര്‍ച്ചുഗലിന്റെ ചുണക്കുട്ടന്‍ റൊണാള്‍ഡോയുടെ ടീമുമായിട്ടാണ് ജര്‍മനി കൊമ്പുകോര്‍ക്കുന്നത്. വേള്‍ഡ് കപ്പിനുവേണ്ടി ജര്‍മനിയുടെ ടീം ഇപ്പോള്‍ നോര്‍ത്ത് ഇറ്റലിയില്‍ കടുത്ത പരിശീലനത്തിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.