• Logo

Allied Publications

Europe
ജര്‍മനിയുടെ ലോകകപ്പ് താരങ്ങള്‍ കാര്‍ അപകടത്തില്‍പ്പെട്ടു
Share
ബര്‍ലിന്‍: ലോകകപ്പ് ഫുട്ബോളിനുള്ള ജര്‍മന്‍ ടീമില്‍ ഉള്‍പ്പെട്ട രണ്ടു താരങ്ങള്‍ കാര്‍ അപകടത്തില്‍പ്പെട്ടു. ജര്‍മന്‍ ടീം അംഗങ്ങളായ പ്രതിരോധനിരയില്‍ കളിക്കുന്ന ബനഡിക്ട് ഹോവേഡ്സും മധ്യനിരതാരം ജൂലിയാന്‍ ഡ്രാക്സലറുമാണ് അപകടത്തില്‍പ്പെട്ടത്. ഇറ്റലിയിലെ സെന്റ് ലിയോണാര്‍ഡ് മരിനോയിലായിരുന്നു അപകടം. അപകടത്തില്‍ ഇരുവരും നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഷാല്‍ക്കെ ക്ളബിനുവേണ്ടി കളിക്കുന്നവരാണ് ഇരുവരും.

ഫോര്‍മുല വണ്‍ ഡ്രൈവര്‍ നിക്കോ റോസ്ബര്‍ഗ് ഓടിച്ചിരുന്ന കാറുമായി ഇവരുടെ മെഴ്സിഡസ് കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറുകള്‍ക്കടിയില്‍പ്പെട്ട ടൂറിസ്റുകളായ രണ്ടു വഴിയാത്രക്കാരെ ഗുരുതരമായ പരിക്കുകളോടെ ഹെലികോപ്റ്റര്‍ വഴിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 63 വയസുള്ള ഒരാളുടെ നില അതീവ ഗുരുതരമാണ്.

റോസ്ബര്‍ഗിനും കാര്യമായ പരിക്കില്ല. സം‘വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റോസ്ബര്‍ഗിന്റെ ടീം മെഴ്സിഡസ് അറിയിച്ചു. അപകടം തന്നെ ഞെട്ടിക്കുന്നുവെന്ന് റോസ്ബര്‍ഗ് പിന്നീട് ട്വീറ്റ് ചെയ്തു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെക്കുറിച്ച് തനിക്ക് അതിയായ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജര്‍മന്‍ ടീമിന്റെ പരിശീല പരിപാടിക്ക് മാറ്റമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. മെഴ്സിഡസ് ബെന്‍സ് കമ്പനിയാണ് ജര്‍മനിയുടെ ലോകകപ്പ് ടീമിന്റെ സ്പോണ്‍സര്‍. ഓവര്‍ സ്പീഡില്‍ കാറോടിച്ചതിന് ജര്‍മന്‍ പരിശീലകന്‍ ജോവാഹിം ലോവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേയ്ക്ക് തടഞ്ഞുവെച്ചിരുന്നു.

റിപ്പോര്‍ട്ട്:ജോസ് കുമ്പിളുവേലില്‍

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ ​ന​മ്മു​ടെ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​ 'വെള്ളിയാഴ്ച; ​ ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്