• Logo

Allied Publications

Europe
വലതുപക്ഷ മുന്നേറ്റത്തില്‍ സ്റൈന്‍മയര്‍ക്ക് ആശങ്ക
Share
ബര്‍ലിന്‍: നിയോ നാസി പാര്‍ട്ടിയായ എന്‍പിഡി യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് നേടിയത് തന്നെ ആശങ്കാകുലനാക്കുന്നു എന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റൈന്‍മയര്‍. ജൂത നേതാക്കളും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും എന്‍പിഡി വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.

നിരവധി യൂറോവിരുദ്ധ പാര്‍ട്ടികളും ദേശീയവാദമുയര്‍ത്തുന്ന പാര്‍ട്ടികളും യൂറോപ്യന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യം നേടിക്കഴിഞ്ഞു. നെതര്‍ലന്‍ഡ്സ് പോലുള്ള രാജ്യങ്ങളില്‍ അതത്ര പ്രശ്നമായി തോന്നുന്നില്ല. എന്നാല്‍, ഫ്രാന്‍സിലെ നാഷണല്‍ ഫ്രന്റ് പോലുള്ള പാര്‍ട്ടികളുടെ മുന്നേറ്റം അപായ സൂചന തന്നെയാണെന്നും സ്റൈന്‍മയര്‍ അഭിപ്രായപ്പെട്ടു.

തീവ്ര ഇടതുപക്ഷ പാര്‍ട്ടികളും തീവ്ര വലതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് യൂറോപ്യന്‍ യൂണിയന്റെ നയ രൂപീകരണം നടത്തുന്ന അവസ്ഥ സംജാതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിനായി ജനാധിപത്യവാദികള്‍ ഒരുമിച്ചു നില്‍ക്കണമെന്നും സ്റൈന്‍മയര്‍ ആഹ്വാനം ചെയ്തു.

ഫ്രാന്‍സില്‍ എഫ്എല്‍ 25 ശതമാനത്തിലേറെ വോട്ട് നേടിയിരുന്നു. ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ യുകെഐപി ചരിത്രം തിരുത്തിയ മുന്നേറ്റം നടത്തി. യുറോപ്യന്‍ യൂണിയന്‍ വിരുദ്ധ ഡാനിഷ് പീപ്പിള്‍സ് പാര്‍ട്ടിക്കും വന്‍ വിജയം അവകാശപ്പെടാം. ഹംഗറി, ഗ്രീസ് എന്നിവിടങ്ങളിലും തീവ്ര വലതുപക്ഷക്കാര്‍ കരുത്തുകാട്ടി.

ഒരു ശതമാനം വോട്ടാണ് ജര്‍മനിയില്‍ എന്‍പിഡി നേടിയത്. യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് ഒരു പ്രതിനിധിയെ അയയ്ക്കാന്‍ ഇത് അവര്‍ക്ക് അര്‍ഹത നേടിക്കൊടുത്തു. മൂന്നു ശതമാനം വോട്ട് നേടാത്ത പാര്‍ട്ടികള്‍ക്ക് സീറ്റ് കിട്ടില്ലെന്ന നിബന്ധന നീക്കം ചെയ്തിരുന്നതും അവര്‍ക്കു ഗുണകരമായി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.