• Logo

Allied Publications

Europe
ഹംഗറിയില്‍ മുന്നൂറിലധികം പേര്‍ക്ക് ലൈവ് യോഗ പരിശീലനം സംഘടിപ്പിച്ച് ഡോ. കെ.വി സുരേഷ്
Share
ബുഡാപെസ്റ്: മുന്നൂറിലധികം പേര്‍ക്ക് ഒരേ സമയം യോഗ പരിശീലനവും മാനസിക ഉല്ലാസത്തിനുള്ള ക്ളാസുകളും നല്‍കി ഹംഗറിയിലെ ലീഡര്‍ഷിപ്പ് ഗുരുവും പ്രശസ്ത ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. കെ.വി സുരേഷ് ശ്രദ്ധേയനായി. സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും മനോരോഗ വിദഗ്ധരും, ഗവേഷകരും ഉള്‍പ്പെടെ നിരവധി പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

ഹംഗറിയില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം 500 പേര്‍ പങ്കെടുത്ത വര്‍ക്ഷോപ്പ് സംഘടിപ്പിച്ച് ഡോ. സുരേഷ് യുറോപ്യന്‍ മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. മാസ് യോഗ വര്‍ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതില്‍ വളരെ പ്രശസ്തനായ അദ്ദേഹത്തിന്റെ ക്ളാസുകള്‍ ഹംഗറിയി മൈന്‍ഡ് ഫിറ്റ്നെസ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് അംഗീകരിക്കുകയും ഡോ. സുരേഷ് സംഘടിപ്പിക്കന്ന ക്ളാസുകളില്‍ പങ്കെടുക്കുന്നവരുടെ സര്‍ഗാത്മ കഴിവുകള വര്‍ധിക്കുന്നതായും അവരുടെ പഠനത്തില്‍ കണ്െടത്തിയിരുന്നു. മനസിന്റെ സര്‍ഗവൈഭവത്തെ ഉണര്‍ത്തി ഉത്തേജിപ്പിക്കുക എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ക്ളാസുകളുടെ സത്തയും.

പുതിയ കാലഘട്ടത്തില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് ലഭിക്കുന്ന സാമൂഹിക പശ്ചാത്തലം യന്ത്രമനുഷ്യരുടേതിന് തുല്യമാണ്. അതുകൊണ്ട് മനസിന് നല്‍കേണ്ട പരിശീലനം ഏറ്റവും അടിയന്തരമായി ചെയ്യേണ്ട അനിവാര്യതയാണെന്ന് ഡോ. സുരേഷ് പറഞ്ഞു. പ്രോഗ്രാം ചെയ്ത റോബോട്ടുകള്ള ചിന്തയില്‍ ശുദ്ധിയും ഭാവശക്തിയുമുള്ള ശ്രേഷ്ഠമനുഷ്യരെയാണ് ഇന്നത്തെ മാറിയ സമൂഹത്തിനു ആവശ്യമെന്ന് ആദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഹംഗറിയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനും കൂടിയാണ് 2013ലെ ഹംഗേറിയന്‍ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് ലഭിച്ചട്ടുള്ള ഡോ. സുരേഷ്. സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അനാഥരായ ആളുകള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം വീതം ഭക്ഷണം നല്‍കുന്നുണ്ട്. കൂടാതെ വിവിധ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ്. മനുഷ്യത്വവും സംസ്കാരവും ഉയര്‍ത്തിപിടിക്കുന്ന 'സ്കൈ വര്‍ക്ഷോപ്പു'കള്‍ പോലെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയും അദ്ദേഹം ഹംഗറിയയില്‍ പ്രശസ്തനാണ്. ഹംഗറിയില്‍ സ്ഥിരതാമസമാക്കിയ ഈ പാലക്കാട്ടുകാരന്‍ നിരവധി പുരസ്കാരങ്ങള്‍ ഇതിനോടകം ഏറ്റുവാങ്ങിയട്ടുണ്ട്. 2003 മുതല്‍ ഒരു ബഹുരാഷ്ട്രബാങ്കില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹം ഹംഗറിയിലെ വിവിധപ്രവിശ്യകളില്‍ പഠനക്ളാസുകളും സംഘടിപ്പിച്ചുവരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ശെററവമവ.ീൃഴ

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട