• Logo

Allied Publications

Europe
കുട്ടനാട് പുത്തന്‍ ചുണ്ടന്‍ 'മലര്‍ത്തല്‍ ചടങ്ങ്' ലെസ്ററില്‍ നടന്നു
Share
ലസ്റര്‍: ജൂണ്‍ 28ന് (ശനി) രാവിലെ 10ന് നീറ്റിലിറക്കാന്‍ തയാറാക്കുന്ന കുട്ടനാട് പുത്തന്‍ ചുണ്ടന്റെ നിര്‍മാണത്തിന്റെ പ്രധാനഭാഗമായ വള്ളം മലര്‍ത്തല്‍ ചടങ്ങ് ലെസ്ററില്‍ നടന്നു.

ആദ്യപടിയായ ഉളികുത്ത് ചടങ്ങ് ഫെബ്രുവരിയില്‍ ലിവര്‍പൂളില്‍ നടത്തിയിരുന്നു. നേരിട്ടും വീഡിയോ കോണ്‍ഫറന്‍സ് വഴിയും യുകെയുടെ വിവിധ ഭാഗങ്ങളിലെ പ്രതിനിധികള്‍ ചടങ്ങില്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി പരന്നുകിടക്കുന്ന 15ല്‍ അധികം വരുന്ന പഞ്ചായത്തുകളുടെ സമൂഹമാണ് കുട്ടനാട്. അവിടെനിന്ന് യുകെയിലേക്ക് കുടിയേറിയ കുട്ടനാടന്‍ മക്കള്‍ ലെസ്ററില്‍ ഒന്നിച്ചു കൂടുമ്പോള്‍ യുകെ മലയാളികളുടെ സംഗമങ്ങളുടെ ചരിത്രത്തില്‍ ഒരു പുതിയ നാഴികക്കല്ലാണ്. യുകെയില്‍ നടക്കുന്ന മിക്ക സംഗമങ്ങളും ഒരു പഞ്ചായത്തോ ഒരു ഇടവകയോ അല്ലെങ്കില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയോ പേരില്‍ നടക്കുമ്പോള്‍ ഇത്രവിശാലമായ ഭൂമികയില്‍നിന്ന് ഒന്നു കൂടുന്നത് ഒരു ചരിത്രമാണ്.

ഇരനൂറിലധികം കുടുംബങ്ങളാണ് ഇത്തവണ സംഗമങ്ങളുടെ സംഗമഭൂമിയായ ലെസ്ററില്‍ ഒന്നിച്ചുകൂടാന്‍ തയാറാകുന്നത്.

കുട്ടനാടന്‍ മക്കളുടെ ഒരുമയും പെരുമയും ഉയര്‍ത്തിക്കാണിക്കുന്ന ചുണ്ടന്‍ വള്ളംകളിയുടെ രീതിയില്‍ ആണ് ഈ വര്‍ഷത്തെ കുട്ടനാട് സംഗമം ഒരുങ്ങുന്നത്. കുട്ടനാട്ടിലെയും യുകെയിലെയും കലാസംസ്കാരിക രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ സംബന്ധിക്കുന്നു.

ലെസ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ തകഴി ശിവശങ്കരപിള്ള നഗറില്‍ രാവിലെ 10ന് തന്നെ ചടങ്ങുകള്‍ ആരംഭിക്കും. കുട്ടികള്‍ക്കായുള്ള വഞ്ചിപാട്ട് കളരിയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത്. ചടങ്ങില്‍ വഞ്ചിപാട്ട് മത്സരം, വനിതകളുടെ വള്ളംകളി, കുട്ടനാടന്‍ തനിമയുണര്‍ത്തുന്ന കലാപരിപാടികള്‍, വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍, വിഭവസമൃദ്ധമായ കുട്ടനാടന്‍ സദ്യ എന്നിവയാണ് മുഖ്യാകര്‍ഷണം.

കുട്ടനാട് സംഗമത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനാഗ്രഹമുള്ളവര്‍ ജൂണ്‍ ഒന്നിന് (ഞായര്‍) മുമ്പേ ജനറല്‍ കണ്‍വീനര്‍മാരേയോ, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ ജോര്‍ജിനെയോ ബന്ധപ്പെടേണ്ടതാണ്.

അവലോകന യോഗത്തില്‍ ജോര്‍ജ് ജോസഫ് കളപുരയ്ക്കല്‍, ബിനു കാട്ടാമ്പള്ളി തുടങ്ങിയവര്‍ പരിപാടികള്‍ വിശദീകരിക്കും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ പ്രസിഡന്റ് റോയി മൂലങ്കുന്നം, സെക്രട്ടറി ആന്റണി പുരവടി, ട്രഷറര്‍ സുബിന്‍ പെരുമ്പള്ളി തുടങ്ങിയവര്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരവും സന്നിഹിതരായിരുന്ന യോഗത്തില്‍ ജേക്കബ് കുര്യാളശേരി, ഷിജു ജോസഫ്, ജോണ്‍സണ്‍ ജോര്‍ജ്, ജോബി ജോസഫ് വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് ജോസഫ് കളപുരയ്ക്കല്‍ 07737654418, ബിനു കാട്ടാമ്പള്ളി 07809491206, ജോണ്‍സണ്‍ ജോര്‍ജ് (പ്രോഗ്രാം കണ്‍വീനര്‍) 07877680665.

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.