• Logo

Allied Publications

Europe
കമ്യൂണിസ്റ് ചൈനയില്‍ മതങ്ങള്‍ക്ക് സുവര്‍ണകാലം: ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ്
Share
വിയന്ന: ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം ചൈനയിലെ ക്രൈസ്തവ സഭാതലവന്മാരെയും മതകാര്യവകുപ്പ് മന്ത്രിയെയും സന്ദര്‍ശിച്ചു.

1979 വരെ മതസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടിരുന്ന ചൈനയില്‍ എണ്‍പതുകളോടെ പുതിയ മാറ്റങ്ങള്‍ സംഭവിച്ചു. വിശ്വാസവും മതസ്വാതന്ത്യ്രവും മൌലികാവകാശങ്ങളുടെ ഭാഗമായി ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതോടെ ക്രിസ്തീയ സഭകള്‍ ഉള്‍പ്പെടെ അഞ്ച് മതങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ഇന്ത്യയിലേക്കാള്‍ കൂടുതല്‍ ക്രിസ്ത്യാനികള്‍ ചൈനയില്‍ ജീവിക്കുന്നു എന്നത് പലര്‍ക്കും ഒരു പുതിയ അറിവാണ്. ഒരു കോടിയിലധികം വരുന്ന കത്തോലിക്കാ വിശ്വാസികളെ കൂടാതെ രണ്ടരകോടിയിലധികം വരുന്ന പ്രൊട്ടസ്റന്റ് വിശ്വാസികളും ചുരുക്കം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളും ചൈനയിലുണ്ട്. 1979ല്‍ വെറും ഏഴു ലക്ഷം മാത്രം ക്രിസ്ത്യാനികളായിരുന്നത് കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ മൂന്നരകോടിയായി വര്‍ധിച്ചു. ചൈനീസ് ക്രിസ്ത്യന്‍ കൌണ്‍സിലിനു കീഴിലുള്ള പ്രൊട്ടസ്റന്റ് വിഭാഗത്തില്‍ മാത്രം 60,000 ത്തിലധികം പള്ളികളും ആരാധനാ സ്ഥലങ്ങളുമുണ്ട്. ക്രിസ്തീയ സഭകളുടെ മാത്രം 13 പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ട്.

മതകാര്യ വകുപ്പ് മന്ത്രി ചെന്‍ സോന്‍ഗ്രോങുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മതവും വിശ്വാസവും മതത്തിന്റെ ആവശ്യകതയാണെന്നും വിശ്വാസികളുടെ സംരക്ഷണം മനുഷ്യാവകാശസംരക്ഷണത്തിന്റെ ഭാഗമാണെന്നും പറഞ്ഞ മന്ത്രി പ്രകൃതിക്ഷോഭങ്ങളിലും സാധുജന പരിലാലനത്തിലും ക്രിസ്ത്യാനികള്‍ ഏവര്‍ക്കും മാതൃകയാണെന്നും സഭയുടെ വളര്‍ച്ചയ്ക്ക് സാധിക്കുന്ന സഹായങ്ങള്‍ നല്‍കുന്നതാണെന്നും പറഞ്ഞു.

മതസംഘര്‍ഷങ്ങള്‍ ഒഴിവാക്കാനും ചില പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റത്തിനുള്ള മാധ്യമങ്ങളായി ചില സഭാഗ്രൂപ്പുകളെ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കി മതവിശ്വാസികളില്‍ നിരീശ്വരത്വം അടിച്ചേല്പിക്കാന്‍ അവകാശമില്ലാത്തതുപോലെ നിരീശ്വരത്തില്‍ വിശ്വസിക്കുന്നവരില്‍ മതവിശ്വാസം അടിച്ചേല്‍പ്പിക്കുന്നതും മനുഷ്യാവകാ ലംഘനമായി കണക്കാക്കുന്നതുകൊണ്ട് പരസ്യമായ മതപ്രചാരണങ്ങളോ തെരുവ് പ്രസംഗങ്ങളോ ഒഴിവാക്കിയിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചൈനയിലെ ക്രിസ്തീയ സഭകളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ഏഷ്യയിലെ ഇതര ക്രൈസ്തവ കൂട്ടായ്മകളും സഭകളുമായി ചൈനയിലെ സഭയെ ബന്ധിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു സന്ദര്‍ശനോദേശ്യം. അഞ്ചു ദിവസം നീണ്ടു നിന്ന സന്ദര്‍ശനത്തില്‍ വിവിധ ദേവാലയങ്ങള്‍, ചൈനയിലെ ബൈബിള്‍ സൊസൈറ്റി ഓഫീസ് സെമിനാരികള്‍ എന്നിവ സന്ദര്‍ശിച്ചു. മതകാര്യവകുപ്പു മന്ത്രിയുമായി രണ്ടു മണിക്കൂര്‍ കൂടിക്കാഴ്ച്ച നടത്തി. ചൈനീസ് ക്രിസ്ത്യന്‍ കൌണ്‍സില്‍ പ്രസിഡന്റ് ബാ പിങ് കാന്‍ അസോസിയേറ്റ് സെക്രട്ടറി ഒ എന്‍ലിന്‍ എന്നിവര്‍ പ്രതിനിധി സംഘത്തെ അനുഗമിച്ചു.

ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ ജനറല്‍ സെക്രട്ടറി റവ.ഡോ.ഹെന്റിറൈലേബാംഗ്, ഡോ. പ്രഡിറ്റ്, റവ.ഡോ.പോ കാം ചെംങ്, റവ.ഡോ. കിം യോങ് ജിവ്, ഡോ. കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെട്രോ പൊളിറ്റന്‍ എന്നിവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. പുറംലോകത്തു കേള്‍ക്കുന്ന തെറ്റായ വാര്‍ത്തകളില്‍ നിന്നും വ്യത്യസ്തമായ യാഥാര്‍ഥ്യങ്ങളും മതസ്വാതന്ത്യ്രവും മതജീവിതവുമാണ് പ്രതിനിധി സംഘത്തിന് ചൈനയില്‍ കാണുവാന്‍ കഴിഞ്ഞത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്